കണ്ണൂര്‍: സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ കണ്ണൂര്‍ ജില്ലയിലെ അമരക്കാരന്‍ പള്ളിപ്രം പ്രഭാകരന് ജന്‍നാടിന്റെയും സഹപ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ നിര്യാതനായ അദ്ദേഹത്തിന്റെ മൃതദേഹം ഇന്നുച്ചയ്ക്ക് പയ്യാമ്പലം കടല്‍ത്തീരത്തിനു സമീപത്തെ ശ്്മശാനത്തില്‍ സംസ്‌കരിച്ചു. 1.40ഓടെ മകന്‍ പ്രവീണ്‍ ചിതയ്ക്ക് തീക്കൊളുത്തി. മരണവാര്‍ത്തയറിഞ്ഞ് എസ്.ഡി.പി.ഐ സംസ്ഥാന-ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകരും മറ്റു രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും പരേതന്റെ വളപട്ടണം പാലോട്ടു കുന്നുമ്പ്രത്തുള്ള വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. പയ്യാമ്പലത്തു നടന്ന അനുശോചന യോഗത്തില്‍ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അബ്ദുല്‍ മജീദ് ഫൈസി, ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് പുന്നയ്ക്കല്‍, ജില്ലാ വൈസ് പ്രസിഡന്റ് സി കെ ഉമര്‍ മാസ്റ്റര്‍, ഡി.സിസി പ്രസിഡന്റ് പി രാമകൃഷ്ണന്‍, എന്‍.സി.പി ജില്ലാ സെക്രട്ടറി ഹമീദ് ഇരിണാവ്, പട്ടികജാതി-വര്‍ഗ ഐക്യവേദി സംസ്ഥാന സെക്രട്ടറി പി നാരായണന്‍, കേരളദേശം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഖാദര്‍ കണ്ണൂര്‍, ജില്ലാ സെക്രട്ടറി സിറാജ് തയ്യില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
anusochanam
ReplyDelete