കണ്ണൂര്‍: സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ കണ്ണൂര്‍ ജില്ലയിലെ അമരക്കാരന്‍ പള്ളിപ്രം പ്രഭാകരന് ജന്‍നാടിന്റെയും സഹപ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ നിര്യാതനായ അദ്ദേഹത്തിന്റെ മൃതദേഹം ഇന്നുച്ചയ്ക്ക് പയ്യാമ്പലം കടല്‍ത്തീരത്തിനു സമീപത്തെ ശ്്മശാനത്തില്‍ സംസ്‌കരിച്ചു. 1.40ഓടെ മകന്‍ പ്രവീണ്‍ ചിതയ്ക്ക് തീക്കൊളുത്തി. മരണവാര്‍ത്തയറിഞ്ഞ് എസ്.ഡി.പി.ഐ സംസ്ഥാന-ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകരും മറ്റു രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും പരേതന്റെ വളപട്ടണം പാലോട്ടു കുന്നുമ്പ്രത്തുള്ള വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. പയ്യാമ്പലത്തു നടന്ന അനുശോചന യോഗത്തില്‍ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അബ്ദുല്‍ മജീദ് ഫൈസി, ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് പുന്നയ്ക്കല്‍, ജില്ലാ വൈസ് പ്രസിഡന്റ് സി കെ ഉമര്‍ മാസ്റ്റര്‍, ഡി.സിസി പ്രസിഡന്റ് പി രാമകൃഷ്ണന്‍, എന്‍.സി.പി ജില്ലാ സെക്രട്ടറി ഹമീദ് ഇരിണാവ്, പട്ടികജാതി-വര്‍ഗ ഐക്യവേദി സംസ്ഥാന സെക്രട്ടറി പി നാരായണന്‍, കേരളദേശം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഖാദര്‍ കണ്ണൂര്‍, ജില്ലാ സെക്രട്ടറി സിറാജ് തയ്യില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Thursday, August 26, 2010
Friday, August 6, 2010
Wednesday, August 4, 2010
SDPI Janakeeya March- Kannur(Photos)
പോരാട്ടങ്ങളുടെ മണ്ണില്‍ പുതിയ വിപ്ലവ ഗാഥയുമായി, അടിച്ചമര്‍ത്തപ്പെട്ടവന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ശബ്ദമായി ഇതാ എസ്.ഡി.പി.ഐ
അധസ്ഥിതന് അധികാരം തടയരുത് എന്ന മുദ്രാവാക്യമുയര്‍ത്തി എസ്.ഡി.പി.ഐ വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന ജനകീയ മാര്‍ച്ച് തിരൂരില്‍ സംസ്ഥാന സെക്രട്ടറി ഇഖ്്‌റാമുല്‍ ഹഖ്് ഉദ്്ഘാടനം ചെയ്തു. റെയ്ഡ് നാടകങ്ങള്‍ കൊണ്ടോ നിരോധന ഭീഷണികള്‍ കൊണ്ടോ ഈ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കഴിയില്ലെന്ന് ഒരിക്കല്‍ക്കൂടി വിളിച്ചോതുന്നതായിരുന്നു ജാഥയിലെ ജനപങ്കാളിത്തം. ഇതാ അധസ്ഥിത, ന്യൂനപക്ഷ മുന്നേറ്റത്തിന്റെ നേര്‍സാക്ഷ്യമായി ചില ചിത്രങ്ങള്‍...
Wednesday, May 19, 2010
രണ്ട് പഞ്ചായത്തുകള്‍ എസ്.ഡി.പി.ഐക്ക്
കര്‍ണാടകയില്‍ എസ്.ഡി.പി.ഐക്ക് 67 സീറ്റ്
ബാംഗ്ലൂര്‍: കന്നിയങ്കത്തിനിറങ്ങിയ എസ്.ഡി.പി.ഐ കര്‍ണാടകയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മല്‍സരിച്ച് വന്‍ മുന്നേറ്റമുണ്ടാക്കി. 374 സീറ്റില്‍ മല്‍സരിച്ച എസ്.ഡി.പി.ഐ 67 സീറ്റുകളാണു കരസ്ഥമാക്കിയത്. ഒരു ഡസനിലേറെ വാര്‍ഡുകള്‍ പത്തില്‍ താഴെ വോട്ടുകള്‍ക്കാണു നഷ്ടപ്പെട്ടത്. 150ഓളം പ്രദേശങ്ങളില്‍ എസ്.ഡി.പി.ഐ രണ്ടാംസ്ഥാനത്തുണ്ട്. ബഡേഗോട്ട, ജോക്കട്ട പഞ്ചായത്തുകള്‍ ഭരിക്കാനുള്ള സീറ്റുകള്‍ എസ്.ഡി.പി.ഐ കരസ്ഥമാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ്സും ജെ.ഡി.എസുമാണ് കര്‍ണാടകയില്‍ 8, 12 തിയ്യതികളില്‍ നടന്ന തദ്ദേശതിരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷം സീറ്റുകളും കരസ്ഥമാക്കിയത്. ബി.ജെ.പി മൂന്നാംസ്ഥാനത്താണുള്ളത്. മംഗലാപുരം-39, ഉഡുപ്പി-13, കൂര്‍ഗ്-9, തുംകൂര്‍-3 ഹാസന്‍, ഹുന്‍സൂര്‍, രാംനഗര്‍ ഒന്നു വീതം സീറ്റുകളിലുമാണ് എസ്.ഡി.പി.ഐ വിജയിച്ചത്. വിജയിച്ച എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളെ പാര്‍ട്ടിയുടെ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് കൊടില്‍ പേട്ട് അഭിനന്ദിച്ചു.
--
http://www.mtponline.in/
http://www.youtube.com/user/mtprafeek

Tuesday, May 4, 2010
കിന്‍യായില്‍ എസ്.ഡി.പി.ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
മംഗലാപുരം: മംഗലാപുരത്തിനടുത്ത് കിന്‍യാ ഗ്രാമപ്പഞ്ചായത്ത് അംഗമായി സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി (എസ്.ഡി.പി.ഐ) സ്ഥാനാര്‍ഥി സുഹ്്‌റ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഈ മാസം 8,12 തിയ്യതികളിലാണ് കര്‍ണാടകയില്‍ പല തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കും തിരഞ്ഞെടുപ്പു നടക്കുന്നത്. ഇന്നലെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായിരുന്നു. കിന്‍യാ ഗ്രാമപ്പഞ്ചായത്തില്‍ സുഹ്‌റ മല്‍സരിക്കുന്ന വാര്‍ഡില്‍ ഇവര്‍ മാത്രമാണ് പത്രിക സമര്‍പ്പിച്ചത്.
--
http://www.mtponline.in/
http://www.youtube.com/user/mtprafeek
Monday, May 3, 2010
എസ്.ഡി.പി.ഐ ജനകേരള യാത്ര സമാപനം(വീഡിയോ)
എസ്.ഡി.പി.ഐ ജനകേരള യാത്രയുടെ സമാപനത്തോടനുബന്ധിച്ച് 24-04-10ന് തിരുവനന്തപുരത്ത് നടന്ന റാലിയും പൊതുസമ്മേളനവും
Monday, April 26, 2010
ജനകേരളയാത്ര: പിന്നാക്ക സംഘടനകളുടെകൂട്ടായ്മയ്ക്ക് വഴിതുറക്കുന്നു
തിരുവനന്തപുരം: കാസര്‍കോഡ് നിന്നാരംഭിച്ചു 14 ജില്ലകളില്‍ പര്യടനം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം തലസ്ഥാനത്തു സമാപിച്ച എസ്.ഡി.പി.ഐ ജനകേരളയാത്ര സംസ്ഥാനത്ത് ദലിത്-ന്യൂനപക്ഷ-പിന്നാക്ക രാഷ്ട്രീയത്തില്‍ പുതിയൊരു കൂട്ടായ്മയ്ക്കു വഴിതുറക്കുന്നു. യാത്രയ്ക്കു സമാപനം കുറിച്ചു നടന്ന പൊതുസമ്മേളനത്തിന്റെ ഭാഗമായി ദലിത്, ആദിവാസി, പിന്നാക്ക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ പ്രസ്ഥാനങ്ങളുടെ നേതാക്കളെ ഒരേ വേദിയില്‍ പാര്‍ട്ടിക്ക് അണിനിരത്താന്‍ കഴിഞ്ഞത് ഇത്തരമൊരു സാധ്യതയിലേക്കാണു വിരല്‍ ചൂണ്ടുന്നത്. കഴിഞ്ഞ രണ്ടിന് കാസര്‍കോഡ് ജില്ലയിലെ ഹൊസങ്കടിയില്‍ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. സാജിദ് ഹുസയ്ന്‍ സിദ്ദീഖി ഫഌഗ് ഓഫ് ചെയ്ത ജാഥയ്ക്കു രാഷ്ട്രീയകേന്ദ്രങ്ങളുടെ പ്രതീക്ഷകള്‍ തകര്‍ത്തുക്കൊണ്ടുള്ള സ്വീകരണങ്ങളാണു വിവിധ കേന്ദ്രങ്ങളില്‍ ലഭ്യമായത്. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ നിലനില്‍ക്കുന്ന സാമുദായിക സമവാക്യങ്ങള്‍ അപ്രസക്തമാക്കിക്കൊണ്ട് 140 നിയോജക മണ്ഡലങ്ങളിലും ജനകേരളയാത്രയ്ക്കു തരംഗം സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നു. പ്രാദേശികതലത്തില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനങ്ങളില്‍ ദലിത്-ആദിവാസി-പിന്നാക്ക സംഘടനകളുടെയും വിവിധ സന്നദ്ധ-സാംസ്‌കാരിക സംഘടനകളുടെയും നേതാക്കളുടെ സാന്നിധ്യം ഉറപ്പാക്കാന്‍ കഴിഞ്ഞതു വരുംദിനങ്ങളില്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാവും. സംസ്ഥാനാടിസ്ഥാനത്തിലും പ്രാദേശിക തലത്തിലും ഉണ്ടായിട്ടുള്ള ഇത്തരം സഹകരണങ്ങള്‍ ആസന്നമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വിവിധ മേഖലകളില്‍ ചലനം സൃഷ്ടിക്കാന്‍ പര്യാപ്തമാണ്. മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ സജീവമായി ഏറ്റെടുത്തിട്ടില്ലാത്ത ഭൂപ്രശ്‌നം, ആദിവാസി-ദലിത് പീഡനം ഉള്‍െപ്പടെയുള്ള വിഷയങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു എസ്.ഡി.പി.ഐ യാത്ര. ഇതിനുപുറമേ, സംവരണതത്ത്വം വീണ്ടെടുക്കുക, പോലിസിന്റെ ന്യൂനപക്ഷവിവേചനം അവസാനിപ്പിക്കുക, സേവനമേഖലയില്‍നിന്നു സര്‍ക്കാര്‍ പിന്തിരിയാതിരിക്കുക, ലിബര്‍ഹാന്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കുക എന്നിവയാണ് എസ്.ഡി.പി.ഐ യാത്രയില്‍ ഉയര്‍ത്തിയ മറ്റ് ആവശ്യങ്ങള്‍. പതിവു സ്വീകരണ പരിപാടികള്‍ക്കു പുറമേ കടന്നുവന്ന വഴികളില്‍ ദലിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവര്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്തത് ഈ മേഖലകളില്‍ ജാഥയ്ക്കു ചലനം സൃഷ്ടിക്കാന്‍ സഹായകമായിട്ടുണ്ട്. വയനാട് ജില്ലയിലെ അപ്പാട് ആദിവാസി ഭൂസമരവേദി, മലപ്പുറത്തു 611 ദിവസം പിന്നിട്ട മദ്യവിരുദ്ധ സമരപന്തല്‍, പാലക്കാട് ജില്ലയിലെ പ്ലാച്ചിമട സമരഭൂമി, ചെങ്ങറ സമരനേതാക്കള്‍ എന്നിവരെ ജാഥാംഗങ്ങള്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.ചെങ്ങറ സമരസമിതി, ഹൈവേ ആക്ഷന്‍ കമ്മിറ്റി, ഡി.എച്ച്.ആര്‍.എം, സമാജ്‌വാദി പാര്‍ട്ടി, ദേശീയ ജനവേദി നേതാക്കള്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് എസ്.ഡി.പി.ഐക്ക് പിന്തുണ പ്രഖ്യാപിച്ചതാണ് പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ ഉരുത്തിരിയുന്നതിലേക്കു വ്യക്തമായ ചൂണ്ടുപലക നല്‍കുന്നത്.
രാഷ്ട്രീയപ്പാര്‍ട്ടികളുടെ സമ്പര്‍ക്ക കാലത്ത്
രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കിത് സമ്പര്‍ക്ക സീസണ്‍. സി.പി.എം ജയില്‍ സമ്പര്‍ക്കവും മുസ്‌ലിംലീഗുകാര്‍ ഗൃഹസമ്പര്‍ക്കവും കഴിഞ്ഞ ക്ഷീണത്തിലാണ്. വനിതാ ബില്ലിനു പിന്നാലെത്തന്നെ കൂടി കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കുമാവട്ടെ, സ്ത്രീസമ്പര്‍ക്കത്തോടായിരുന്നു പ്രിയം. ഇവര്‍ക്കിടയിലേക്കാണ് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയെന്ന നവജാതശിശു ജനസമ്പര്‍ക്ക യാത്രയുമായി വന്നത്. യാത്ര കാസര്‍കോട്ടു നിന്ന് ആരംഭിച്ചപ്പോള്‍, എന്‍.ഡി.എഫുകാര്‍ ഒരുമ്പെട്ടിറങ്ങിയിട്ടുണ്ടെന്നും എവിടെയൊക്കെ ചോരപ്പുഴകളുണ്ടായി അറബിക്കടലില്‍ പതിക്കുന്നുവെന്നത് കാത്തിരുന്നു കാണാമെന്നും പറഞ്ഞ് കാത്തിരുന്ന ഇന്ത്യാവിഷന്‍ ചാനലിലെ വാരാന്ത്യവക്കീല്‍ (ഞായറാഴ്ചവക്കീലല്ല) നിരാശനായോ എന്നറിയില്ല. ഏതായാലും ജനകേരളയാത്രയ്ക്കും, ആദ്യദിനം കനത്ത മഴ മൂലം സ്‌റ്റേജ് തകര്‍ന്നതൊഴിച്ചാല്‍ എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട്ട് നടത്തിയ മജ്‌ലിസ് ഇന്‍തിസ്വാബിനും ശുഭപര്യവസാനമുണ്ടായതില്‍ കണ്ണന്‍ തീര്‍ത്തും ഹാപ്പിയാണ്. പക്ഷേ, ഇതിനിടയില്‍ എസ്.കെ.എസ്.എസ്.എഫിന്റെയും എസ്.ഡി.പി.ഐയുടെയും നേതാക്കള്‍ തമ്മിലുണ്ടായ വാക്‌യുദ്ധങ്ങള്‍ കേരളം ശ്രദ്ധിച്ചു. പാണക്കാട് പൂക്കോയ തങ്ങളുടെ മകനും ശിഹാബ് തങ്ങളുടെ ഇളയ സഹോദരനുമായ അബ്ബാസലി തങ്ങളെ ആലപ്പുഴയിലെ മണ്ണഞ്ചേരിയില്‍ വച്ച് എസ്.ഡി.പി.ഐക്കാര്‍ കൈയേറ്റം ചെയ്തത്രേ. കൈയേറ്റം ചെയ്‌തെന്ന് ഉറപ്പാണോ എന്നു ചോദിച്ചപ്പോള്‍ 'ഇല്ല, അതിനു ശ്രമിച്ചു'വെന്നായി. ഓഹോ, അങ്ങനെയോ എന്നുകൂടി ചോദിച്ചപ്പോള്‍ 'ഇല്ല, തടഞ്ഞുവച്ചതേയുള്ളൂ' എന്നായി. ഒരുവട്ടം കൂടി ചോദിച്ചാല്‍ എന്തായിരിക്കും ഇവരുടെ മറുപടിയെന്നു കാത്തിരിക്കാനുള്ള ക്ഷമ കാട്ടാതെ, അബ്ബാസലി തങ്ങള്‍ തന്നെ അക്കാര്യം വ്യക്തമാക്കട്ടെ എന്ന് എസ്.ഡി.പി.ഐ നേതാക്കള്‍ പറഞ്ഞു. ഇതോടെ, (അദ്ദേഹം സത്യം പറയും എന്നുറപ്പുള്ളതിനാലോ എന്തോ) പാണക്കാട് കുടുംബത്തോട് വിശദീകരണം ചോദിക്കാന്‍ ഈ പാര്‍ട്ടി വളര്‍ന്നിട്ടില്ലെന്നുംപറഞ്ഞ് പിന്‍വാങ്ങുകയായിരുന്നു ചില ഉസ്താദുമാര്‍.എസ്.ഡി.പി.ഐ വളര്‍ന്നിട്ടില്ലെന്ന പ്രസ്താവന ശരിയാണെന്ന അഭിപ്രായം കണ്ണനുമുണ്ട്. അവര്‍ പിച്ചവച്ചു തുടങ്ങിയിട്ടല്ലേയുള്ളൂ. ഇനിയും ധാരാളം സമയമുണ്ട്. പാണക്കാടിനോടുള്ള ബഹുമാനം ആത്മാര്‍ഥമാണെങ്കില്‍, എസ്.ഡി.പി.ഐ പിരിച്ചുവിടാനാണ് ഉസ്താദുമാരുടെ ആഹ്വാനം. എങ്കില്‍പ്പിന്നെ കേരളത്തില്‍ ഒരു പാര്‍ട്ടിയും കാണില്ല കെട്ടോ. കോണ്‍ഗ്രസ് മുതല്‍ ബി.ജെ.പി വരെ ഈ കുടുംബത്തെ ആദരിക്കുന്നവരാണ്. ബാബരി മസ്ജിദ് തല്ലിത്തകര്‍ക്കുകയും ഗുജറാത്തില്‍ ആയിരക്കണക്കിനു മുസ്‌ലിംകളെ ചുട്ടെരിക്കുകയും ചെയ്ത പാര്‍ട്ടിയുടെ നേതാവായ പി എസ് ശ്രീധരന്‍പിള്ളയെ സൗഹാര്‍ദ പ്രതിനിധിയായി നിരന്തരം പരിപാടികളില്‍ പങ്കെടുപ്പിക്കാറുണ്ട് നമ്മുടെ ഉസ്താദുമാര്‍. ബി.ജെ.പിയേക്കാളും ആര്‍.എസ്.എസിനേക്കാളുമൊക്കെ ഭീകരമാണോ ഉസ്താദേ, ഈ എസ്.ഡി.പി.ഐ? മതേതര-ജനാധിപത്യ മാര്‍ഗം അവലംബിക്കാനാണ് അവര്‍ ഈ നിര്‍ദേശം മുന്നോട്ടുവച്ചതെങ്കില്‍ പേരില്‍ത്തന്നെ ഡമോക്രാറ്റിക്കും എം കെ മനോജ്കുമാറും അബ്ദുല്‍ മജീദ് ഫൈസിയും പി കെ രാധയുമെല്ലാം നേതൃത്വം കൊടുക്കുന്നതുമായ ഈ പാര്‍ട്ടിയെ വര്‍ഗീയ-തീവ്രവാദ സംഘടനയായി കാണേണ്ടതില്ലെന്നാണ് തോന്നുന്നത്. മഞ്ചേരിക്കാരനായ മജീദ് ഫൈസി മണ്ണഞ്ചേരിയെപ്പറ്റി പ്രസ്താവന നടത്തിയപ്പോള്‍, എസ്.കെ.എസ്.എസ്.എഫിന്റെയും യൂത്ത്‌ലീഗിന്റെയും നേതൃത്വത്തിലിരിക്കുന്ന ചിലര്‍ ഇന്റലിജന്‍സിനു വേണ്ടി പണിയെടുക്കുന്നുണ്ടെന്ന ഗുരുതരമായ ആരോപണം കൂടി ഉന്നയിച്ചിട്ടുണ്ട്. അതിനു ചുട്ട മറുപടി കൊടുക്കുക തന്നെ വേണം. പോപുലര്‍ ഫ്രണ്ടിനെയാണ് മതസംഘടനകള്‍ എതിര്‍ക്കുന്നതെങ്കില്‍ ഓകെ. ഇതിപ്പോ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെ പിരിച്ചുവിടാന്‍ പറയുന്നതെന്തിനാണെന്നാണ് മനസ്സിലാവാത്തത്. അതൊരുപക്ഷേ, ഇവരെയൊക്കെപ്പോലെ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്നു ഫൈസി ബിരുദം നേടിയൊരാള്‍ ഒരു പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാവുന്നതും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതുമൊക്കെ സഹിക്കാഞ്ഞിട്ടാവാമെന്നാണ് പലരുടെയും സംശയം. അസൂയ കുറ്റമാണെന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ ഏകാഭിപ്രായക്കാരായതിനാല്‍ ഇവരുടെ പ്രശ്‌നം അതാവാന്‍ തരമില്ല.
കണ്ണേറ്- തേജസ്(26-04-10)
കണ്ണേറ്- തേജസ്(26-04-10)
Saturday, April 24, 2010
വിവിധ കേന്ദ്രങ്ങളില്‍ എസ്.ഡി.പി.ഐ ജ്വലനജാഥ നടത്തി
മലപ്പുറം: സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ് കുമാര്‍ നയിക്കുന്ന ജനകേരള യാത്രയുടെ സമാപനത്തോടനുബന്ധിച്ചു ജില്ലയില്‍ വിവിധകേന്ദ്രങ്ങളില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ജ്വലനജാഥ നടത്തി. വേങ്ങരയില്‍ ടി പി അബ്ദുല്‍ഹഖ്, മാളിയേക്കല്‍ ഹുസൈന്‍ ഹാജി, അരീക്കന്‍ ബീരാന്‍കുട്ടി, ബഷീര്‍ എടക്കാപ്പറമ്പ്, എം അബ്ദുല്‍ബാരി നേതൃത്വം നല്‍കി.
തവനൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അയങ്കലത്തുവച്ച് ജ്വലന ജാഥ നടത്തി. സുബ്രമണ്യന്‍ അയങ്കലം, നവാസ്‌കല്ലൂര്‍, സലാം മദിരശ്ശേരി, ഹമീദ് അയങ്കലം നേതൃത്വം നല്‍കി.
വള്ളിക്കുന്ന് പഞ്ചായത്തില്‍ ഹംസ ആനങ്ങാടി, ഹംസക്കോയ, മജീദ് കൊടക്കാട് നേതൃത്വം നല്‍കി.
പരപ്പനങ്ങാടി പഞ്ചായത്തില്‍ ജലീല്‍ പരപ്പനങ്ങാടി, ഇസ്്ഹാഖ് ചെട്ടിപ്പടി, സിദ്ധീഖ് പരപ്പനങ്ങാടി നേതൃത്വം നല്‍കി.പുത്തനത്താണിയില്‍ കെ പി അബ്ദുല്‍മജീദ്, എം കെ യൂനുസ്, റഹീം ഉണ്ണിയാര്‍ നേതൃത്വം നല്‍കി.കോട്ടക്കല്‍ മേഖലയില്‍ എം പി മുസ്തഫ, ഇ മുഹമ്മദലി, കോയതലക്കാപ്, കെ നാസര്‍, എം അബ്ദുല്‍ റഷീദ് നേതൃത്വം നല്‍കി. ബസ് സ്റ്റാന്റില്‍ നടന്ന സമാപന സമ്മേളനത്തില്‍ സജ്ജാദ് വണ്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി.
ഫോട്ടോ: ജനകേരളയാത്രയുടെ സമാപനത്തോടനുബന്ധിച്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ വേങ്ങരയില്‍ നടത്തിയ ജ്വലനജാഥ.

ജനകേരളയാത്രയ്ക്ക് രാഷ്ട്രീയകേരളത്തിന്റെ ഹൃദയഭൂമിയില്‍ ഉജ്വല പരിസമാപ്തി
തിരുവനന്തപുരം: പിന്നിട്ട പാതകളില്‍ ചരിത്രത്തിന്റെ പുതിയ ഏടുകള്‍ എഴുതിച്ചേര്‍ത്ത് ജനമനസ്സുകളില്‍ ഇടംനേടിയ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്.ഡി.പി.ഐ)യുടെ ജനകേരളയാത്രയ്ക്കു സംസ്ഥാന രാഷ്ട്രീയത്തിന്റെ ഹൃദയഭൂമിയായ തിരുവനന്തപുരത്ത് ഉജ്വല പരിസമാപ്തി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെ സ്വപ്‌നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും പുതുനിറം നല്‍കി കടന്നുവന്ന യാത്രയെ തലസ്ഥാനനഗരി ആവേശപൂര്‍വം നെഞ്ചിലേറ്റി.
ജാഥയ്ക്കു സമാപനം കുറിച്ച് വൈകീട്ട് അഞ്ചിനു പ്രസ്‌ക്ലബ് പരിസരത്തുനിന്നാരംഭിച്ച പടുകൂറ്റന്‍ പ്രകടനം നഗരത്തെ അക്ഷരാര്‍ഥത്തില്‍ ജനസാഗരമാക്കി മാറ്റി. പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ക്കു പിന്നില്‍ ചുവപ്പും പച്ചയും കലര്‍ന്ന നക്ഷത്രാങ്കിത പതാക വാനിലുയര്‍ത്തി ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ അണിചേര്‍ന്നപ്പോള്‍ രാജനഗരത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ ആവേശകരമായ അധ്യായമായി അതു മാറി. മുന്നണിരാഷ്ട്രീയത്തിന്റെ പിന്നാമ്പുറങ്ങളില്‍ നഷ്ടസ്വപ്‌നങ്ങളുടെ മാറാപ്പു പേറാന്‍ വിധിക്കപ്പെട്ട അധഃസ്ഥിതവിഭാഗത്തിന്റെ ആത്മരോഷം മുദ്രാവാക്യങ്ങളായി അന്തരീക്ഷത്തില്‍ മുഴങ്ങി. അധികാരരാഷ്ട്രീയത്തിന്റെ ധാര്‍ഷ്ട്യം കലര്‍ന്ന പരുക്കന്‍ പ്രകടനങ്ങള്‍ മാത്രം കണ്ടുശീലിച്ച നഗരത്തിന് അച്ചടക്കവും പ്രതിപക്ഷബഹുമാനവുമുള്ള പുതിയൊരു രാഷ്ട്രീയശൈലിയാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പരിചയപ്പെടുത്തിയത്. വാദ്യമേളങ്ങളുടെ താളത്തിനൊത്തു നീങ്ങിയ പ്രകടനത്തിനു നൂറുകണക്കിന് ഇരുചക്രവാഹനങ്ങള്‍ അകമ്പടി സേവിച്ചു. കുരുന്നു ബാലികാബാലന്‍മാര്‍ അണിനിരന്ന സ്‌കേറ്റിങ് പ്രകടനം എം.ജി റോഡിന്റെ ഇരുവശവും തടിച്ചുകൂടിയ ആബാലവൃദ്ധം ജനങ്ങള്‍ക്കു കൗതുകക്കാഴ്ചയായി.
ഈ മാസം രണ്ടിനു കാസര്‍കോട്ട് എസ്.ഡി.പി.ഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. സാജിദ് ഹുസൈന്‍ സിദ്ദീഖി ഉദ്ഘാടനം ചെയ്ത യാത്ര സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആവേശോജ്വലമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണു തിരുവനന്തപുരത്തു സമാപിച്ചത്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ പി മുഹമ്മദ് ശരീഫ്, വൈസ് പ്രസിഡന്റ് പി കെ ഗോപിനാഥന്‍, ജനറല്‍ സെക്രട്ടറിമാരായ എം കെ മനോജ്കുമാര്‍, പി അബ്ദുല്‍ മജീദ് ഫൈസി, സെക്രട്ടറിമാരായ പി കെ രാധ, മൂവാറ്റുപുഴ അശ്‌റഫ് മൗലവി, വി ടി ഇഖ്‌റാമുല്‍ ഹഖ്, ഖജാഞ്ചി എ എ ഷാഫി, സംസ്ഥാന സമിതി അംഗങ്ങള്‍, ജില്ലാ ഭാരവാഹികള്‍ പ്രകടനത്തിനു നേതൃത്വം നല്‍കി. വെട്ടിമുറിച്ചകോട്ടയില്‍ നടന്ന സമാപനസമ്മേളനം പാര്‍ട്ടി ദേശീയ പ്രസിഡന്റ് ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.

എസ്്.ഡി.പി.ഐ സ്വന്തം നിലയില്‍ കരുത്തുതെളിയിക്കും: ഇ അബൂബക്കര്‍
തിരുവനന്തപുരം: സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്.ഡി.പി.ഐ) ഒരു മുന്നണിക്കൊപ്പവും നില്‍ക്കാതെ സ്വന്തം നിലയില്‍ കരുത്തുതെളിയിച്ചു മുന്നോട്ടുപോവുമെന്നു പാര്‍ട്ടി ദേശീയ പ്രസിഡന്റ് ഇ അബൂബക്കര്‍. എസ്.ഡി.പി.ഐ ജനകേരളയാത്രയുടെ സമാപനസമ്മേളനം തിരുവനന്തപുരത്തു വെട്ടിമുറിച്ചകോട്ടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ രണ്ടു മുന്നണികള്‍ക്കിടയില്‍നിന്നു പ്രവര്‍ത്തിക്കുന്ന പല പാര്‍ട്ടികളെക്കുറിച്ചു പുറത്താരുമറിയുന്നില്ല. എന്നാല്‍, ഇരുമുന്നണികള്‍ക്കിടയില്‍നിന്നുകൊണ്ടുതന്നെ നിസാരവമല്ലാത്ത വോട്ട് വാങ്ങാന്‍ എസ്.പാര്‍ട്ടിക്കു കഴിഞ്ഞു. രണ്ടു മുന്നണികള്‍ക്കിടയിലുളള സാന്‍വിച്ച് ആയിരിക്കില്ല എസ്.ഡി.പി.ഐ. കേരളത്തില്‍ പല മണ്ഡലങ്ങളിലും മുന്നണികള്‍ക്കു മറുപടി പറയാന്‍ കഴിയുന്ന പാര്‍ട്ടിയായി മാറാന്‍ എസ്.ഡി.പി.ഐയ്ക്കു കഴിഞ്ഞിട്ടുണ്ടെന്ന സന്ദേശമാണ് ജനകേരളയാത്രയിലൂടെ ലഭിച്ചത്. സംസ്ഥാനത്ത് ഇരുമുന്നണികളും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. സി.പി.എമ്മില്‍ പടലപ്പിണക്കവും കോണ്‍ഗ്രസില്‍ ഗ്രൂപ്പിസവുമാണ് നടക്കുന്നത്. രണ്ടു കൂട്ടര്‍ക്കും ഭരിക്കാന്‍ നേരമില്ല. അതിനാല്‍, ചെറുപാര്‍ട്ടികള്‍ മുന്നണി വിട്ടു ജനപക്ഷത്തുളള എസ്.ഡി.പി.ഐയില്‍ ചേരണം.
രാജ്യത്തെ ദലിത്, മുസ്്‌ലിം, ആദിവാസി വിഭാഗങ്ങള്‍ അപകടകരമായ സ്ഥിതിവിശേഷത്തിലേക്കു നീങ്ങുകയാണ്. ഇതിനു മാറ്റം വരണമെങ്കില്‍ പീഡിതജനവിഭാഗങ്ങള്‍ ഒന്നിച്ചുനിന്നു പുതിയ മുന്നേറ്റങ്ങള്‍ക്കു രൂപം നല്‍കണം. സവര്‍ണവിഭാഗങ്ങള്‍ക്കു ക്ഷീണമുണ്ടാവുമെന്ന സ്ഥിതിയുണ്ടായപ്പോഴാണ് വനിതാസംവരണമെന്ന വാദവുമായി സര്‍ക്കാര്‍ രംഗത്തുവന്നതെന്നും ഇ അബൂബക്കര്‍ പറഞ്ഞു.
എസ്്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ്് അഡ്വ. കെ പി മുഹമ്മദ്് ഷരീഫ് അധ്യക്ഷത വഹിച്ചു. നിലവിലുളള രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ രാഷ്ട്രീയത്തെയും ഭരണത്തെയും അപഹാസ്യമാക്കി മാറ്റിയെന്നു അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുളള വേദിയാക്കി. അമേരിക്കയ്ക്കും ഇസ്രായേലിനുംവേണ്ടി രാജ്യത്തു മുസ്്‌ലിം, ദലിത്, ആദിവാസി വിഭാഗങ്ങളെ കുടിയൊഴിപ്പിക്കുകയാണ്. അവരുടെ അവകാശങ്ങളോട് സര്‍ക്കാര്‍ മുഖം തിരിച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ എം.എല്‍.എ എം ഇളങ്കോ (പോണ്ടിച്ചേരി ഫിഷര്‍മെന്‍ ഓര്‍ഗനൈസേഷന്‍) മുഖ്യാഥിതി ആയിരുന്നു. പി അബ്ദുല്‍ ഹമീദ് (പോപുലര്‍ ഫ്രണ്ട്്), ളാഹ ഗോപാലന്‍ (ചെങ്ങറ സമരനായകന്‍), നെല്ലിമൂട് ശ്രീധരന്‍ (വി.എസ്.ഡി.പി), ദാസ്് കെ വര്‍ക്കല (ഡി.എച്ച്്്.ആര്‍.എം), ശ്രീമന്ദിരം പ്രതാപന്‍ (ദേശീയ ജനവേദി), എസ്് പ്രകാശന്‍ മാസ്റ്റര്‍ (ഹൈവേ ആക്ഷന്‍ കമ്മിറ്റി), എം എം കബീര്‍, അഡ്വ. പി കെ സുകുമാരന്‍ (സമാജ്്‌വാദി പാര്‍ട്ടി), എം കെ മനോജ്കുമാര്‍, പി അബ്ദുല്‍ മജീദ് ഫൈസി, വി ടി ഇഖ്‌റാമുല്‍ ഹഖ്, മുവാറ്റുപുഴ അഷ്‌റഫ് മൗലവി, പി കെ രാധ, പി കെ ഗോപിനാഥന്‍ (എസ്.ഡി.പി.ഐ) എന്നിവര്‍ പങ്കെടുത്തു.

ജനകേരളയാത്രമുന്നോട്ടുവയ്ക്കുന്നത്
(തേജസ് എഡിറ്റോറിയല്‍)
മുഖ്യധാരാ മാധ്യമങ്ങളുടെ പരിലാളനകളില്ലാതെയും ഒരു സംഘടനയ്ക്ക് അതിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ കഴിയുമെന്നതിന്റെ തെളിവാണ് എസ്.ഡി.പി.ഐ (സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ) നടത്തിയ ജനകേരളയാത്ര. ഏപ്രില്‍ രണ്ടിനു കാസര്‍കോട്ടെ ഹൊസങ്കടിയില്‍നിന്നു തുടങ്ങി ഇന്നു തിരുവനന്തപുരത്തു സമാപിക്കുന്ന ജനകേരളയാത്രയെ ഇതര രാഷ്ട്രീയജാഥകളില്‍നിന്നു വ്യത്യസ്തമാക്കുന്നത് അതുന്നയിക്കുന്ന ആവശ്യങ്ങളും ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളുമാണ്. ഭൂരഹിതര്‍ക്കു ഭൂമി നല്‍കുക, ദലിത്-ആദിവാസി വേട്ട അവസാനിപ്പിക്കുക, സംവരണത്തിന്റെ ഭരണഘടനാതത്ത്വം പുനസ്ഥാപിക്കുക, സേവനമേഖലകളില്‍നിന്നു സര്‍ക്കാര്‍ പിന്‍മാറാതിരിക്കുക, പോലിസിന്റെ ന്യൂനപക്ഷ പീഡനം അവസാനിപ്പിക്കുക, ലിബര്‍ഹാന്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കുക എന്നിവയാണ് എസ്.ഡി.പി.ഐ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍. മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ അവഗണിക്കുന്നതും അതേസമയം, അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളുമായി അഭേദ്യബന്ധമുള്ളതുമാണ് ഈ മുദ്രാവാക്യങ്ങളെന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ടായിരിക്കാം കേരളത്തിലങ്ങോളമിങ്ങോളമുള്ള ചെറുതും വലുതുമായ ഒട്ടേറെ സമരകേന്ദ്രങ്ങൡ ജനകേരളയാത്രയ്ക്ക് ഊഷ്മളമായ വരവേല്‍പ്പു ലഭിച്ചത്. വയനാട് ജില്ലയിലെ അപ്പാട്, പാലക്കാട് ജില്ലയിലെ പ്ലാച്ചിമട, അട്ടപ്പാടി തുടങ്ങിയ സമരഭൂമികളില്‍ ഭൂമിക്കും കുടിവെള്ളത്തിനും മറ്റ് അടിസ്ഥാനാവകാശങ്ങള്‍ക്കും വേണ്ടി പോരാടുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണു യാത്ര കടന്നുപോയത്. എന്‍.എച്ച് 17 വികസനത്തിനുവേണ്ടിയുള്ള കുടിയൊഴിപ്പിക്കലിനെതിരായ സമരത്തോടു കണ്ണിചേര്‍ന്ന എസ്.ഡി.പി.ഐക്ക് സ്ഥലമെടുക്കല്‍ നിര്‍ത്തിവയ്പിക്കാനുള്ള സര്‍വകക്ഷിയോഗ തീരുമാനത്തില്‍ തീര്‍ച്ചയായും സന്തോഷിക്കാന്‍ വകയുണ്ട്. പ്രാദേശികവും പൊതുപ്രാധാന്യമുള്ളതുമായ പല പ്രശ്‌നങ്ങളെയും സംബന്ധിച്ച നിവേദനങ്ങള്‍ സമരസംഘടനകളും വ്യക്തികളും എസ്.ഡി.പി.ഐ നേതൃത്വത്തിനു കൈമാറിയത്, ജനങ്ങള്‍ ഈ പുതിയ രാഷ്ട്രീയപ്രസ്ഥാനത്തെ പ്രതീക്ഷയോടെ കാണുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ്. ഇടത്തും വലത്തുമുള്ള പാര്‍ട്ടികളെ മാറിമാറി പരീക്ഷിച്ചു മടുത്ത ജനങ്ങള്‍ക്ക് പ്രത്യാശയുടെ ഒരു നുറുങ്ങുവെട്ടമെങ്കിലും ശൈശവാവസ്ഥ പിന്നിടുന്നതിനു മുമ്പേ കാട്ടിക്കൊടുക്കാന്‍ കഴിഞ്ഞു എന്നതാവാം എസ്.ഡി.പി.ഐയുടെ പ്രസക്തി. 'ഐശ്വര്യകേരളം, സമൃദ്ധകേരളം' തുടങ്ങിയ മനോമോഹന മുദ്രാവാക്യങ്ങളും 'വിലക്കയറ്റത്തിനും തീവ്രവാദത്തിനുമെതിരേ' എന്നൊക്കെയുള്ള മോരും മുതിരയും പോലെ പരസ്പരം ചേരാത്ത പ്രമേയങ്ങളുമായി യാത്രാമാമാങ്കങ്ങള്‍ നടത്തുന്ന സാമ്പ്രദായിക രാഷ്ട്രീയജാഥകളില്‍നിന്നു ജനകേരളയാത്രയെ വ്യതിരിക്തമാക്കുന്നത്, അതു പണിയെടുക്കുന്നവന്റെയും പാടുപെടുന്നവന്റെയും രാഷ്ട്രീയം സംസാരിക്കുന്നു എന്നതു കൂടിയാണ്.

എസ്.ഡി.പി.ഐയുടെ കാലികപ്രസക്തി
അഡ്വ. കെ പി മുഹമ്മദ് ശരീഫ്(എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ്)
രാജ്യം അഭിമുഖീകരിക്കുന്ന അതിരൂക്ഷമായ രണ്ടു പ്രശ്‌നങ്ങളാണ് ഭയവും വിശപ്പും. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഇതു രണ്ടും ഏറ്റവും മുഴച്ചുനില്‍ക്കുന്നതായി കാണാന്‍ കഴിയും. ഇതിനു പ്രധാന ഉത്തരവാദികള്‍ നിലവിലുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളും ആ പാര്‍ട്ടികളെയും നേതാക്കളെയും ഉപയോഗിച്ചു മൂന്നാംലോകരാജ്യങ്ങളില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന സാമ്രാജ്യത്വശക്തികളുമാണ്.
ഇത്തരം പാര്‍ട്ടികളുടെ താല്‍പ്പര്യങ്ങളും സാമ്രാജ്യത്വ താല്‍പ്പര്യങ്ങളും ഒത്തുചേരുമ്പോള്‍ അടിസ്ഥാനജനവിഭാഗങ്ങളായ ദലിത്, ആദിവാസി, മുസ്‌ലിം, പിന്നാക്കവിഭാഗങ്ങളുടെ വിഭവങ്ങള്‍ പോലും കവര്‍ന്നെടുക്കപ്പെടുകയാണു ചെയ്യുന്നത്. തങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതിനെ ദലിത്, ആദിവാസി, പിന്നാക്കവിഭാഗങ്ങള്‍ പ്രതിരോധിക്കുമ്പോള്‍ സാമ്രാജ്യത്വശക്തികളും ഉന്നത രാഷ്ട്രീയ-വരേണ്യവര്‍ഗങ്ങളും ചേര്‍ന്ന് മാധ്യമങ്ങളുടെ സഹായത്തോടുകൂടി അവരെ ഭീകരവാദികളും തീവ്രവാദികളും മാവോവാദികളും നക്‌സലുകളുമാക്കി മുദ്രചാര്‍ത്തുകയും അവര്‍ക്കെതിരേ വന്‍ പ്രചാരണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ പൊതുസമൂഹത്തിന്റെ മനസ്സില്‍ ഈ വിഭാഗങ്ങളെ അനഭിമതരും രാജ്യദ്രോഹികളുമാക്കി ചിത്രീകരിച്ച് സ്വന്തം പൗരന്‍മാരെ കൊന്നൊടുക്കുന്ന സാഹചര്യമൊരുക്കുന്നു. സ്വാഭാവികമായും അടിസ്ഥാനജനവിഭാഗങ്ങള്‍ ഭയവിഹ്വലതകള്‍ക്ക് അടിപ്പെടാന്‍ ഇത് ഇടയാക്കുന്നു. ഈ വിഭാഗങ്ങള്‍ക്കെതിരേ വ്യാജ ഏറ്റുമുട്ടലുകളും വ്യാജ സ്‌ഫോടനങ്ങളും കള്ളക്കേസുകളും രാജ്യത്തെമ്പാടും മെനഞ്ഞെടുത്ത് അവരെ പ്രതിരോധത്തില്‍ നിര്‍ത്തുകയാണ് നിലവിലുള്ള വരേണ്യരാഷ്ട്രീയക്കാരും അമേരിക്കന്‍-ഇസ്രായേല്‍ ലോബികളും ചെയ്യുന്നത്.
അടിസ്ഥാനജനതയുടെയും പാര്‍ശ്വവല്‍കൃത സമൂഹത്തിന്റെ യും അനിവാര്യമായ ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കാന്‍പോലും സ്വാതന്ത്ര്യത്തിനുശേഷം മാറിമാറി വന്ന ഭരണകൂടങ്ങള്‍ക്കു സാധിച്ചിട്ടില്ല. അഴിമതി, സ്വജനപക്ഷപാതം, പോഷകാഹാരക്കുറവ്, ശിശുമരണം തുടങ്ങിയ കാര്യങ്ങളിലൊക്കെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാഷ്ട്രങ്ങള്‍ക്കൊപ്പം നമ്മുടെ രാജ്യവുമുണ്ട്. ഇന്ത്യ തിളങ്ങുന്നു, വിളങ്ങുന്നു, വളരുന്നു എന്നൊക്കെയാണു പറയപ്പെടുന്നത്. ആളോഹരിവരുമാനം വര്‍ധിക്കുന്നുവെന്നു പറയുമ്പോഴും സാധാരണക്കാരന്റെ ജീവിതസാഹചര്യം മെച്ചപ്പെടുന്നില്ല. നൂറുകണക്കിനും ആയിരക്കണക്കിനും കോടികളുടെ ആസ്തികളുള്ള കുത്തക ഭീമന്‍മാരുടെ വരുമാനമാണു വര്‍ധിക്കുന്നത്.
നിലവിലുള്ള രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രവര്‍ത്തനം ആനുകാലികസാഹചര്യത്തില്‍ വിലയിരുത്തുമ്പോള്‍ ജനപക്ഷരാഷ്ട്രീയത്തിനു പകരം ജനവിരുദ്ധ നയങ്ങളും നിലപാടുകളും സമീപനങ്ങളുമാണു നിഴലിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം പ്രസ്ഥാനങ്ങളോടും അവയുടെ പ്രവര്‍ത്തനത്തോടും നിസ്സംഗ സമീപനമാണു സാധാരണ പൗരന്‍മാര്‍ക്കുള്ളത്. രാഷ്ട്രീയപ്രവര്‍ത്തനം എന്നത് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ചിലര്‍ക്ക് അഴിമതി നടത്താനും നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ നേടിയെടുക്കാനുമുള്ള സംവിധാനമായി മാറിയിരിക്കുന്നു. ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിട്ടുള്ള പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപബ്ലിക് എന്നത് ഏടുകളിലല്ലാതെ പ്രവൃത്തിയില്‍ കാണാന്‍ സാധിക്കുന്നില്ല. സാമ്രാജ്യത്വ വൈദേശികശക്തികളുടെ കൊളോണിയല്‍ താല്‍പ്പര്യങ്ങള്‍ക്കു മാത്രം സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന പാര്‍ട്ടികളും നേതൃത്വങ്ങളും ഭരണസംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തുമ്പോള്‍ ഇത് ഒരു പരമാധികാര രാഷ്ട്രമാണെന്ന് എങ്ങനെ പറയാന്‍ സാധിക്കും? മുസ്‌ലിം, ദലിത്, ആദിവാസികളെ അവരുടെ ഭൂപ്രദേശങ്ങളില്‍നിന്ന് ആട്ടിയോടിക്കുകയും പൗരന്‍മാരെ വെടിവച്ചുകൊല്ലുകയും ചെയ്യുമ്പോള്‍ ഈ രാജ്യം എങ്ങനെ മതേതര, ജനാധിപത്യരാഷ്ട്രമാണെന്നു പറയാന്‍ സാധിക്കും? മതേതരത്വത്തിന് ഊന്നല്‍ കൊടുത്തുകൊണ്ട് രാജ്യത്തെ വികസിപ്പിക്കാന്‍ യത്‌നിച്ചിരുന്ന മുന്‍കാല രാഷ്ട്രീയനേതാക്കന്‍മാരുടെ നിലപാടുകള്‍ അവഗണിച്ചുകൊണ്ട് മുതലാളിത്തപക്ഷത്തു മാത്രം നിലയുറപ്പിച്ചിട്ടുള്ള രാഷ്ട്രീയപ്പാര്‍ട്ടികളുടെ നിലപാടുകള്‍ സമൃദ്ധമായ പശ്ചാത്തലത്തില്‍ എങ്ങനെ രാജ്യം സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന് ഊന്നല്‍ നല്‍കുന്നു എന്നു പറയാന്‍ കഴിയും?
ജനാധിപത്യത്തിന്റെ തകര്‍ച്ചയാണു നാം കണ്ടുകൊണ്ടിരിക്കുന്നത്. രാജ്യം ഭരിക്കുന്ന കോണ്‍ഗ്രസ് പോലും ഒമ്പതുശതമാനത്തിന്റെ മാത്രം വോട്ട് നേടിയാണ് അധികാരത്തിലേറിയിട്ടുള്ളത്. 40 ശതമാനം ആളുകള്‍ മാത്രമാണ് തിരഞ്ഞെടുപ്പിനോട് പ്രതികരിക്കുന്നത്. പൊതുസമൂഹത്തിന്റെ മനോഭാവം ഈ നിലയില്‍ എത്തിപ്പെടാന്‍ കാരണം വരേണ്യവര്‍ഗത്തിന്റെ ആധിപത്യത്തിലുള്ള നിലവിലുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളാണ്.
ഭക്ഷണവും പാര്‍പ്പിടവും വസ്ത്രവും കീഴാള ജനവിഭാഗങ്ങള്‍ക്കു നല്‍കാന്‍ ഭരണകൂടങ്ങള്‍ക്കു സാധിച്ചിട്ടില്ല. അരിയുടെ പേറ്റന്റ് പോലും വിദേശശക്തികള്‍ക്കു പതിച്ചുനല്‍കിയിരിക്കുന്നു. സാധാരണക്കാരന്റെ കൃഷിയിടങ്ങള്‍ മൂലധനശക്തികള്‍ നേരിട്ടു പാട്ടത്തിന് ഏറ്റെടുക്കുന്നു. കമ്പോള വിലനിയന്ത്രണം പരിപൂര്‍ണമായി മൂലധനശക്തികളുടെ കൈകളില്‍ ഒതുങ്ങിക്കഴിഞ്ഞു. കുതിച്ചുയരുന്ന വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു പദ്ധതികളില്ല. ഇരുകൂട്ടരും അന്യോന്യം പഴിചാരി രക്ഷപ്പെടുകയാണ്. സാധാരണജനങ്ങളുടെ ഈ ദുരിതത്തെ മറച്ചുപിടിക്കാന്‍ താരങ്ങളുടെയും താരപ്രഭയുടെയും പിറകെ പായുകയാണു രാഷ്ട്രീയക്കാര്‍. മോഹന്‍ലാലിനും മമ്മൂട്ടിക്കും ബിരുദങ്ങള്‍ കനിഞ്ഞുനല്‍കുന്ന തിരക്കിലാണു ഭരണപക്ഷവും പ്രതിപക്ഷവും. ഐ.പി.എല്‍ കളിയില്‍ സമൂഹത്തെ തളച്ചിടാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ ഐ.പി.എല്‍ വിവാദത്തില്‍ പൊതുസമൂഹത്തെ കുരുക്കിയിടാനുള്ള തത്രപ്പാടിലാണ്. ലാവ്‌ലിന്‍ അഴിമതി നടത്തിയത് പിണറായി വിജയനോ ജി കാര്‍ത്തികേയനോ എന്ന കാര്യത്തിലേ ഭിന്നാഭിപ്രായമുള്ളൂ. അഴിമതി നടന്നുവെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.
836 ദശലക്ഷം വരുന്ന അടിസ്ഥാന ജനവിഭാഗത്തിന്റെ ഒരു ദിവസത്തെ വേതനം 20 രൂപയില്‍ താഴെയാണെന്നു കണക്കുകള്‍ വിളിച്ചുപറയുമ്പോള്‍ ഈ രാജ്യത്തു ഭരണം നടത്തിയിട്ടുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പിരിച്ചുവിട്ട് പൗരന്‍മാരോട് ക്ഷമ ചോദിക്കേണ്ടതില്ലേ? മഹാഭൂരിപക്ഷവും കടക്കെണിയിലാണ്. കടം വന്ന്, ജീവിതം മടുത്ത് ആത്മഹത്യകള്‍ പെരുകുകയാണ്. കേരളത്തില്‍പ്പോലും ഇതു കുറവല്ല. വിദര്‍ഭ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ വയനാട്ടിലാണ്.
മുസ്‌ലിം, ദലിത്, ആദിവാസിവിഭാഗങ്ങളോട് തികഞ്ഞ വിവേചനമാണു ഭരണകൂടങ്ങള്‍ നടത്തുന്നത്. ഭരണഘടന അനുശാസിക്കുന്ന മതിയായ പ്രതിനിധ്യം സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന അധഃസ്ഥിതസമൂഹങ്ങള്‍ക്കു നല്‍കാനുള്ള ആര്‍ജവം ഭരണകൂടങ്ങള്‍ കാണിക്കുന്നില്ല. മേല്‍ത്തട്ട് എന്ന നൂതന തത്ത്വം പോലും ഭരണഘടനാവിരുദ്ധമാണ്. ഭരണഘടനയില്‍ നഷ്ടപ്പെട്ട സംവരണതത്ത്വം പുനസ്ഥാപിച്ചുകിട്ടാന്‍ പിന്നാക്കരാഷ്ട്രീയം പറയുന്ന പാര്‍ട്ടികള്‍ പോലും ആര്‍ജവം കാട്ടുന്നില്ല.
ഭരണഘടനാനുസൃതമായി വിവിധ കാലങ്ങളില്‍ കാകാ കലേല്‍ക്കര്‍ കമ്മീഷനും വി പി മണ്ഡല്‍ കമ്മീഷനും മൊയ്‌ലി കമ്മിറ്റിയും രംഗനാഥ് മിശ്രാ കമ്മീഷനും സച്ചാര്‍ കമ്മിറ്റിയുമൊക്കെ നാടുനീളെ പഠനം നടത്തി മുസ്‌ലിംകളുടെയും ആദിവാസികളുടെയും ദലിതരുടെയും അതിശോചനീയമായ സാമൂഹികസാഹചര്യങ്ങളെ അപഗ്രഥിച്ച പിന്നാക്കാവസ്ഥയുടെ റിപോര്‍ട്ടുകള്‍ ഭരണകൂടങ്ങളുടെ മുമ്പാകെയുണ്ടെങ്കിലും പ്രായോഗികനടപടികള്‍ ഉണ്ടായിട്ടില്ല. ഈ വിവേചനപരമായ സമീപനമാണ് രാജ്യത്തെ വികസനക്കുതിപ്പിനു തടസ്സമായി നില്‍ക്കുന്നത്. വരേണ്യര്‍ക്കൊപ്പംതന്നെ ദലിതരുടെയും ആദിവാസികളുടെയും മുസ്‌ലിംകളുടെയും സാമൂഹികവും വിദ്യാഭ്യാസപരവുമായ വളര്‍ച്ച സാധ്യമായാല്‍ മാത്രമേ യഥാര്‍ഥത്തില്‍ രാജ്യം തിളങ്ങുകയുള്ളൂ. അല്ലെങ്കില്‍ തിളക്കം വാചകങ്ങളില്‍ മാത്രം അവശേഷിക്കും.
നിലവിലുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ വ്യക്തി അധിഷ്ഠിതമോ ജാതിതാല്‍പ്പര്യങ്ങളിലോ ഒതുങ്ങിക്കൂടുകയാണ്. നയസമീപനങ്ങളും നേരത്തേ സൂചിപ്പിച്ചപോലെ സമ്പന്ന, മുതലാളിത്തപക്ഷത്താണ്. അടിസ്ഥാനവിഭാഗങ്ങളുടെ അത്യാവശ്യങ്ങള്‍പോലും നിര്‍വഹിക്കാന്‍ നിലവിലുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു സാധിക്കില്ലെന്നും അവര്‍ സന്നദ്ധമല്ലെന്നുമുള്ള തിരിച്ചറിവിന്റെ സാഹചര്യത്തിലാണ് ഇത്തരം ആവശ്യങ്ങള്‍ അഭിസംബോധന ചെയ്യേണ്ടത് പ്രധാനമാണെന്നു മനസ്സിലാക്കി സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ രൂപംകൊള്ളുന്നത്.
2009 ജൂണില്‍ ഡല്‍ഹിയില്‍ രൂപംകൊണ്ട പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി 2009 ആഗസ്തിലാണു നിലവില്‍വന്നത്. കൂട്ടായ നേതൃത്വമാണ് പാര്‍ട്ടിയുടെ സവിശേഷത. ഏപ്രില്‍ രണ്ടിന് കാസര്‍കോഡ്‌നിന്നാരംഭിച്ച് ഇന്നു തിരുവനന്തപുരത്ത് സമാപിക്കുന്ന യാത്രയില്‍ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ആറ് സുപ്രധാന ആവശ്യങ്ങളാണു പാര്‍ട്ടി ഉയര്‍ത്തിക്കാട്ടിയത്. യാത്രയിലുടനീളം പാര്‍ട്ടിയുടെ ആദര്‍ശങ്ങളെയാണു പരിചയപ്പെടുത്തിയത്; വ്യക്തികളെയല്ല. കവലകളും ഗ്രാമങ്ങളും പട്ടണങ്ങളും പരിശോധിച്ചാല്‍ പാര്‍ട്ടിയുടെ മുഖം മനസ്സിലാവും. മാധ്യമങ്ങള്‍ തമസ്‌കരിച്ചെങ്കിലും ജനമനസ്സില്‍ ഇടംനല്‍കിയാണു കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ ജാഥ കടന്നുപോയത്.

യാത്രയ്ക്ക് ഇന്നു റാലിയോടെ സമാപനം
തിരുവനന്തപുരം: ഏപ്രില്‍ രണ്ടിനു കാസര്‍കോഡ് ഹൊസങ്കടിയില്‍ നിന്നു പര്യടനമാരംഭിച്ച സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) ജനകേരളയാത്ര ഇന്നു തിരുവനന്തപുരത്ത് സമാപിക്കും. സമാപനസമ്മേളനത്തിനു മുന്നോടിയായി തിരുവനന്തപുരം നഗരത്തില്‍ ആയിരക്കണക്കിന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അണിനിരക്കുന്ന റാലി സംഘടിപ്പിക്കും. വൈകീട്ട് അഞ്ചിനു മ്യൂസിയം പരിസരത്തു നിന്നാരംഭിക്കുന്ന റാലി വെട്ടിമുറിച്ചകോട്ടയിലെ ഡോ. ബി ആര്‍ അംബേദ്കര്‍ നഗറില്‍ സമാപിക്കും. തുടര്‍ന്ന് വൈകീട്ട് ഏഴിനു നടക്കുന്ന സമാപനസമ്മേളനം ദേശീയ പ്രസിഡന്റ് ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ പി മുഹമ്മദ് ശരീഫ് അധ്യക്ഷത വഹിക്കും. പോണ്ടിച്ചേരി മുന്‍ എം.എല്‍.എ എം ഇളങ്കോ മുഖ്യാതിഥിയായിരിക്കും. എം കെ മനോജ്കുമാര്‍, പി അബ്ദുല്‍ മജീദ് ഫൈസി, പി കെ രാധ, മൂവാറ്റുപുഴ അശ്‌റഫ് മൗലവി (എസ്.ഡി.പി.ഐ), പി അബ്ദുല്‍ ഹമീദ് (പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ), എം എം കബീര്‍ (സമാജ്‌വാദി പാര്‍ട്ടി), ഗില്‍ബര്‍ട്ട് റോട്രിഗോ (തമിഴ്‌നാട് പോണ്ടിച്ചേരി ഫിഷര്‍ പീപ്പിള്‍ ഫെഡറേഷന്‍ അഡൈ്വസര്‍), ളാഹ ഗോപാലന്‍ (ചെങ്ങറ സമരനായകന്‍), എസ് കുട്ടപ്പന്‍ ചെട്ടിയാര്‍ തുടങ്ങിയ ദലിത് പിന്നാക്ക നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
എസ്.ഡി.പി.ഐ ജനകേരള യാത്ര ജില്ലയില്‍ ഇന്ന്
രാവിലെ 9- കളിയിക്കാവിള
9.45 - പാറശ്ശാല
10 - അമരവിള
11 - നെയ്യാറ്റിന്‍കര
വഴിമുക്ക്-11.30
11.45 - ബാലരാമപുരം
വൈകീട്ട് 7ന്: വെട്ടിമുറച്ച കോട്ട സമാപന സമ്മേളനം

പോരാട്ടഭൂമിക്ക് വിപ്ലവച്ചൂടേകി ജനകേരളയാത്ര അനന്തപുരിയില്‍
തിരുവനന്തപുരം: കനത്ത വേനല്‍ച്ചൂടിനെ യുവത്വത്തിന്റെ വിപ്ലവവീര്യംകൊണ്ടു മറികടന്ന എസ്.ഡി.പി.ഐയുടെ ജനകേരളയാത്രയെ രാജവാഴ്ചയുടെ പഴമയും ബ്രിട്ടീഷ് മര്‍ദ്ദനത്തിന്റെ ഓര്‍മകളും പേറുന്ന തലസ്ഥാനജില്ല ആവേശത്തോടെ വരവേറ്റു. ആദ്യ സ്വീകരണകേന്ദ്രമായ പാങ്ങോട്ട് നൂറുകണക്കിന് കാഡര്‍മാര്‍ കൊടുംചുടിനെ വകവയ്ക്കാതെ കൈകള്‍ വാനിലുയര്‍ത്തി അഭിവാദ്യങ്ങളോടെയാണ് യാത്രയുടെ ക്യാപ്റ്റന്‍ എം കെ മനോജ് കുമാറിനെയും സംഘത്തെയും വരവേറ്റത്. മല്‍സ്യത്തൊഴിലാളികളും ഓട്ടോറിക്ഷക്കാരും കര്‍ഷകരുമുള്‍പ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പണിയെടുക്കുന്ന നൂറുകണക്കിനു പേരാണ് യാത്രയെ വരവേല്‍ക്കാന്‍ പാങ്ങോട്ട് തടിച്ചുകൂടിയത്. നാഷനല്‍ വിമന്‍സ് ഫ്രണ്ട് പ്രവര്‍ത്തകരും ജൂനിയര്‍ ഫ്രണ്ടിലെ കുട്ടികളും യാത്രയ്ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ സ്വീകരണവേദിയില്‍ നേരത്തേ എത്തിയിരുന്നു. അധികാരത്തിന്റെ ഇടനാഴികളില്‍ എല്ലാകാലത്തും കടിച്ചുതൂങ്ങിക്കിടന്ന പാരമ്പര്യമുള്ള സവര്‍ണതമ്പുരാക്കന്‍മാരുടെ കോട്ടകളെ വിറപ്പിക്കാന്‍ പാകമുള്ളതായിരുന്നു സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ജനകേരളയാത്ര. ഒരു ദിനം ഒരുനേരം പോലും ഭക്ഷിക്കാനില്ലാത്തവന്റെ മോചനവും ഫാഷിസ്റ്റ് ശക്തികളുടെ ഭയപ്പെടുത്തലുകളില്‍നിന്നുള്ള മോചനവും കേവല സങ്കല്‍പ്പ—മല്ല, യാഥാര്‍ഥ്യമാവുമെന്ന് തെളിയിക്കുന്നതായിരുന്നു ജാഥയിലെ ജനപങ്കാളിത്തം. കേവലം 12 ശതമാനം വരുന്ന മുന്നാക്ക നായര്‍സമുദായത്തിന്റെ ആശങ്കയകറ്റുന്നതിനുവേണ്ടിയാണ് ഉമ്മന്‍ചാണ്ടി സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചതെന്നു ജാഥാ ക്യാപ്റ്റന്‍ മനോജ് കുമാര്‍ പറഞ്ഞു. എന്നാല്‍, ചെങ്ങറയില്‍ ഭൂമിക്കുവേണ്ടി സമരം ചെയ്യുന്ന ആദിവാസി-ദലിത് സമരത്തെ തുരങ്കംവയ്ക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജാഥയില്‍ നൂറുകണക്കിനു വാഹനങ്ങള്‍ അകമ്പടി സേവിച്ചു. സ്വീകരണയോഗങ്ങള്‍ക്കു മുന്നോടിയായി ജാഥയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് നിരവധി പേര്‍ അണിനിരന്ന പ്രകടനം വിവിധ കേന്ദ്രങ്ങളില്‍ നടന്നു. പ്രകടനത്തിനൊപ്പം ദഫ്മുട്ട്, കോല്‍ക്കളി, പഞ്ചാരിമേളം എന്നിവയുണ്ടായിരുന്നു. പാങ്ങോട്, കിളിമാനൂര്‍, കല്ലമ്പലം, ആറ്റിങ്ങല്‍, കണിയാപുരം, പോത്തന്‍കോട്, വെമ്പായം, നെടുമങ്ങാട്, തൊളിക്കോട്, കാട്ടാക്കട എന്നിവിടങ്ങളില്‍ യാത്രയ്ക്കു സ്വീകരണം നല്‍കി. വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ സംസ്ഥാന സെക്രട്ടറി പി കെ രാധ, സംസ്ഥാനസമിതിയംഗം പള്ളിക്കല്‍ തുളസീധരന്‍, നൗഷാദ് തൊടുപുഴ, കാഞ്ചിയാര്‍ പീതാംബരന്‍, എ കെ അബ്ദുല്‍ മജീദ്, കടക്കല്‍ ജലീല്‍ എന്നിവര്‍ സംസാരിച്ചു. ജാഥാ ഡയറക്ടര്‍ വി ടി ഇഖ്‌റാമുല്‍ ഹഖ്, സംസ്ഥാന ഖജാഞ്ചി എ എ ഷാഫി, ഹാരിസ് വടകര, ജില്ലാ പ്രസിഡന്റ് എം എ ഹമീദ്, വൈസ് പ്രസിഡന്റ് ഇബ്രാഹീം കുട്ടി, ജനറല്‍ സെക്രട്ടറി കുന്നില്‍ ഷാജഹാന്‍, സെക്രട്ടറി അഡ്വ. പിരപ്പന്‍കോട് ഷാജഹാന്‍, ജില്ലാ വര്‍ക്കിങ് സെക്രട്ടറി കരമന റസാഖ്, ഖജാഞ്ചി വേലുശ്ശേരി അബ്ദുല്‍ സലാം, ജില്ലാകമ്മിറ്റിയംഗങ്ങളായ കല്ലമ്പലം നസീര്‍, വെഞ്ഞാറമൂട് ഷാജഹാന്‍, യഹ്‌യ പാങ്ങോട്, യഹ്‌യ സംബന്ധിച്ചു.
Friday, April 23, 2010
കാട്ടാക്കട സമാപന സമ്മേളനം
ജനകേരളയാത്ര തിരുവന്തപുരം ജില്ലയിലെ ഒന്നാം ദിവസത്തെ സമാപന സമ്മേളനം കാട്ടാക്കടയില്‍ എ എ ഷാഫി ഉദ്ഘാടനം ചെയ്യുന്നു
തലസ്ഥാന നഗരിയെ കീഴടക്കി യാത്ര മുന്നേറുന്നു
1. നെടുമങ്ങാട് നല്‍കിയ സ്വീകണത്തില്‍ തുളസീധരന്‍ പള്ളിക്കല്‍ സംസാരിക്കുന്നു
2. പോത്തന്‍കോട് നല്‍കിയ സ്വീകരണത്തില്‍ പി കെ രാധ സംസാരിക്കുന്നു
3. വെമ്പായത്ത് നടന്ന പ്രകടനം
4. വെമ്പായത്ത് നടന്ന പ്രകടനത്തില്‍ നിന്ന്

ജനകേരള യാത്ര തലസ്ഥാത്ത്
1. ജനരകേരളയാത്രയെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സ്വീകരിക്കുന്നു
2. ആറ്റങ്ങലില്‍ നടന്ന പ്രകടനം
3. ആറ്റിങ്ങലില്‍ നടന്ന പ്രകടനം
4. പാങ്ങോട് തുളസീധരന്‍ പള്ളിക്കല്‍ സംസാരിക്കുന്നു
5. പാങ്ങോട് പ്രകടനം
6. പാങ്ങോട് ജൂനിയര്‍ ഫ്രണ്ട പ്രവര്‍ത്തകര്‍ ജാഥയെ അഭിവാദ്യം ചെയ്യുന്നു

ജനകേരള യാത്രയെ തലസ്ഥാന ജില്ല ഇന്ന് വരവേല്‍ക്കും
തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ പുതിയ ചരിത്രങ്ങള്‍ രചിച്ച് കടന്നുവരുന്ന എസ്.ഡി.പി.ഐ ജനകേരള യാത്രയെ ഇന്ന് തലസ്ഥാന ജില്ല വരവേല്‍ക്കും. കഴിഞ്ഞ രണ്ടിന് കാസര്‍കോഡ് നിന്നാരംഭിച്ച ജാഥയ്ക്ക് ആവേശഭരിതമായ വരവേല്‍പ്പ് നല്‍കാനുള്ള ഒരുക്കങ്ങള്‍ പാര്‍ട്ടി ജില്ലാ ഘടകം പൂര്‍ത്തിയാക്കി കഴിഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു.
ജനകേരള യാത്രയുടെ വരവറിയിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കൊടിതോരണങ്ങളും ബാനറുകളും നിറഞ്ഞു കഴിഞ്ഞു. ഇന്നും നാളെയുമായി ജില്ലയിലെ 20 ഓളം കേന്ദ്രങ്ങളില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കും. നൂറുകണക്കിനു വാഹനങ്ങള്‍ ജാഥയുടെ ജില്ലയിലെ പര്യടനത്തിനു അകമ്പടി സേവിക്കും. വിവിധ കേന്ദ്രങ്ങളില്‍ നല്‍കുന്ന സ്വീകരണത്തിന് പാര്‍ട്ടി മണ്ഡലം ഭാരവാഹികള്‍ നേതൃത്വം നല്‍കും. രാവിലെ 9ന് പാങ്ങോടാണ് ആദ്യ സ്വീകരണം.
തുടര്‍ന്ന് കിളിമാനൂര്‍, കല്ലമ്പലം, ആറ്റിങ്ങല്‍, കണിയാപുരം, പോത്തന്‍കോട്, വെമ്പായം, നെടുമങ്ങാട്, കുറ്റിച്ചല്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ ജാഥ പര്യടനം നടത്തും. വൈകിട്ട് കാട്ടാക്കടയില്‍ ചേരുന്ന പൊതുസമ്മേളനത്തോടെ ഇന്നത്തെ പര്യടനം സമാപിക്കും. നാളെ കളിയിക്കാവിള, പാറശ്ശാല, അമരവിള, നെയ്യാറ്റിന്‍കര, ബാലരാമപുരം എന്നീ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും.
നാളെ വൈകിട്ട് ആയിരക്കണക്കിനു പാര്‍ട്ടിപ്രവര്‍ത്തകര്‍ അണിനിരക്കുന്ന പടുകൂറ്റന്‍ പ്രകടനത്തോടെ ജാഥാ അംഗങ്ങളെ സമാപന കേന്ദ്രമായ വെട്ടിമുറിച്ച കോട്ടയിലെ ഡോ. അംബേദ്കര്‍ നഗറിലേക്ക് ആനയിക്കും. വൈകിട്ട് അഞ്ചിന് മ്യൂസിയം പരിസരത്തു നിന്ന് പ്രകടനം ആരംഭിക്കും.

തിരിച്ചറിവിന്റെ സന്ദേശമായി എസ്.ഡി.പി.ഐ ജനകേരള യാത്ര
കൊല്ലം: തിരിച്ചറിവിന്റെ സന്ദേശം ജനഹൃദയങ്ങളില്‍ നിറച്ച് സോഷ്യല്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ജനകേരള യാത്രയ്ക്ക് ദേശിംഗനാട്ടില്‍ ഉജ്വല പരിസ്മാപ്തി. കഴിഞ്ഞ 21ന് ജില്ലയുടെ കിഴക്കന്‍ അതിര്‍ത്തിയായ പത്തനാപുരത്ത് നിന്ന് ആരംഭിച്ച ജാഥ രണ്ടു ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി വിശാല സമ്മേളനത്തോടെ നിലമേലില്‍ സമാപിച്ചു.
അവര്‍ണന്റെ വിമോചന സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷയുടെ പുത്തന്‍നാമ്പുകള്‍ മുളപ്പിച്ച് മുന്നേറിയ ജാഥയ്ക്കു ജില്ലയിലുടനീളം ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. ഗ്രാമ, നഗര വ്യത്യാസമില്ലാതെ യാത്രയെ വരവേല്‍ക്കാന്‍ സ്ത്രീകളടക്കം ആയിരങ്ങളാണ് വഴിയോരങ്ങളില്‍ കടുത്ത ചൂട് അവഗണിച്ച് മണിക്കൂറുകളോളം നിലയുറപ്പിച്ചത്. മുഖ്യാധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കൈയൊഴിഞ്ഞ സാമൂഹികപ്രശ്‌നങ്ങള്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ പരിസ്ഥിതി-മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നേതാക്കള്‍ക്ക് നിവേദനവുമായെത്തിയത് എസ്.ഡി.പി.ഐയുടെ ഇടം രാഷ്ട്രീയഭൂവില്‍ എന്താണെന്ന്് എതിരാളികള്‍ക്കു ബോധ്യപ്പെടുത്തിക്കൊടുക്കുന്നതായിരുന്നു.
രാവിലെ ഒമ്പതിന് അയത്തില്‍ ജങ്ഷനില്‍ നിന്നാരംഭിച്ച ജാഥയ്ക്ക് ചന്ദനത്തോപ്പിലായിരുന്നു ആദ്യ സ്വീകരണം. എസ്.ഡി.പി.ഐയുടെ നക്ഷത്രാങ്കിത രക്ത-ഹരിത പതാകയില്‍ തീര്‍ത്ത യൂനിഫോം അണിഞ്ഞ പ്രവര്‍ത്തകര്‍ ജാഥയെ സ്വീകരണ സ്ഥലത്തേക്ക് ആനയിച്ചു. തുടര്‍ന്നു നടന്ന സ്വീകരണ സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന സമിതിയംഗം തുളസീധരന്‍ പള്ളിക്കല്‍ ജാഥാ സന്ദേശം നല്‍കി. ഒമ്പതു ശതമാനത്തില്‍ താഴെവരുന്ന സവര്‍ണ ബ്രാഹ്മണിസമാണ് 91 ശതമാനം വരുന്ന ജനതയെ ഭരിക്കുന്നത്. അധഃസ്ഥിത വിഭാഗത്തിന്റെ മോചകരെന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം വീമ്പു പറയുന്ന സി.പി.എം, കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന എല്ലാ രാഷ്്ട്രീയ പാര്‍ട്ടികളെയും സവര്‍ണ മേലാളന്‍മാരാണ് നിയന്ത്രിക്കുന്നത്. സവര്‍ണര്‍ക്ക് വേണ്ടി കൊടിപിടിക്കുന്നതിനും ചാവേറുകളാവാനും വേണ്ടി മാത്രമാണ് അവര്‍ണരെ ഉപയോഗിക്കുന്നത്. ഈ സത്യം അടിസ്ഥാന വിഭാഗത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കലാണ് എസ്.ഡി.പി.ഐയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കോല്‍ക്കളിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണു രണ്ടാമത്തെ സ്വീകരണ കേന്ദ്രമായ കണ്ണനല്ലൂരില്‍ ജാഥയെ വരവേറ്റത്. സ്വീകരണ സമ്മേളനം വീക്ഷിക്കുന്നതിനായി സ്ത്രീകള്‍ ഉള്‍െപ്പടെ നൂറുകണക്കിനു ജനങ്ങളാണു തടിച്ചുകൂടിയത്. സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധേയമായ വെളിച്ചിക്കാലയില്‍ ഖനനം മൂലം ഉണ്ടാവുന്ന പരിസ്ഥിതി പ്രശ്‌നം പരിഹരിക്കാന്‍ എസ്.ഡി.പി.ഐ ഇടപെടണമെന്ന ആവശ്യപ്പെട്ടു പരിസ്ഥിതി ഏകോപന സമിതി ജനറല്‍ സെക്രട്ടറിയും വെളിച്ചിക്കാല ആക്ഷന്‍ കൗണ്‍സില്‍ നേതാവുമായ ഓടനാവട്ടം വിജയപ്രകാശ് ജാഥാ ക്യാപ്റ്റന് നിവേദനം നല്‍കി. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും ഉമ്മന്‍ചാണ്ടിയും അടക്കമുള്ള നേതാക്കളും സമരഭൂമിയിലെത്തിയിട്ടും പരിഹരിക്കാനാകാത്ത പ്രശ്‌നം എസ്.ഡി.പി.ഐയെ കൊണ്ടു മാത്രമെ പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്ന വിശ്വാസമാണു പരിസ്ഥിതി പ്രവര്‍ത്തകരെ നിവേദനം നല്‍കാന്‍ പ്രേരിപ്പിച്ചത്.
അഞ്ചലില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന സമിതിയംഗം തുളസീധരന്‍ പള്ളിക്കല്‍ ജാഥാ സന്ദേശം നല്‍കി. അടിസ്ഥാന വിഭാഗത്തിന്റെ മോചനത്തിനായി രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ യാതൊന്നും ചെയ്യുന്നില്ലെന്ന്് ജാഥാ ക്യാപ്റ്റനും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എം കെ മനോജ്കുമാര്‍ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു. എക്കാലവും പിന്നാക്ക ന്യൂനപക്ഷങ്ങളുടെ ഐക്യപ്പെടല്‍ കുതന്ത്രങ്ങളിലൂടെ സവര്‍ണര്‍ പരാജയപ്പെടുത്തുകയായിരുന്നു. എന്നാല്‍ എസ്.ഡി.പി.ഐ മുന്നോട്ടുവയ്ക്കുന്ന അവര്‍ണ രാഷ്ട്രീയ മുന്നേറ്റം ഒരു ബ്രാഹ്മണിസത്തിനും തകര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങറ സമരത്തിന്റെ മുന്‍നിര നേതാവ് ഏരൂര്‍ അശോകന്‍ ഉള്‍പ്പെടെ നിരവധി ദലിത് നേതാക്കളാണ് ജാഥയെ കുളത്തൂപ്പുഴയില്‍ വരവേറ്റത്. എതിരാളികളുടെ ചങ്കിടിപ്പ് വര്‍ധിപ്പിക്കുന്ന ഉജ്വല പ്രകടനത്തോടെയാണു കടയ്ക്കല്‍ ബസ് സ്റ്റാന്റിന് സമീപം സ്വീകരണ സമ്മേളനം നടന്നത്.
സി.പി.എമ്മിന്റെയും പോലിസിന്റെയും ജാഥയ്‌ക്കെതിരേയുള്ള കുതന്ത്രങ്ങള്‍ക്കു മറുപടിയായി ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന നിരവധി പേര്‍ പാര്‍ട്ടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയതു ശ്രദ്ധേയമായി. ചടയമംഗലത്ത് നടന്ന സ്വീകരണ സമ്മേളനത്തില്‍ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി കെ രാധ ജാഥാ സന്ദേശം നല്‍കി. ജില്ലാ പ്രസിഡന്റ് അഡ്വ. നസീബ് എ റസാഖ് അധ്യക്ഷത വഹിച്ചു. നിലമേലില്‍ നടന്ന ജില്ലാ പര്യടന സമാപന സമ്മേളനം എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയും ജാഥാ ഡയറക്ടറുമായ വി പി ഇക്‌റാമുല്‍ ഹഖ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ മുവാറ്റുപുഴ അശ്‌റഫ് മൗലവി, പി കെ രാധ, ഖജാഞ്ചി എ എ ഷാഫി, സംസ്ഥാന സമിതിയംഗങ്ങളായ തുളസീധരന്‍ പള്ളിക്കല്‍, ഹാരിസ് വടകര, ജില്ലാ പ്രസിഡന്റ് അഡ്വ. നസീബ് എ റസാഖ്, ജനറല്‍ സെക്രട്ടറി എ കെ സലാഹുദ്ദീന്‍, ജില്ലാ സമിതിയംഗം ഹാജി കെ സലിം, ഡി.എച്ച്.ആര്‍.എം പ്രതിനിധികളായ സജി, രാഹുല്‍ സംസാരിച്ചു. ഡി.എച്ച്.ആര്‍.എമ്മിന്റെ നിരവധി പ്രവര്‍ത്തകരാണ് ജാഥയെ സ്വീകരിക്കാനായി സമാപന സമ്മേളന നഗരിയിലേക്കെത്തിയത്. ജാഥ ഇന്ന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും.

കൊല്ലത്ത് നിന്ന് കൂടുതല്‍ ചിത്രങ്ങള്‍
1.കൊല്ലം സമാപന സമ്മേളനം ഇഖ്്‌റാമുല്‍ ഹഖ് ഉദ്്ഘാടനം ചെയ്യുന്നു
2. ചന്ദനത്തോപ്പില്‍ എം കെ മനോജ്കുമാര്‍ സംസാരിക്കുന്നു
3. കടയ്ക്കലില്‍ തുളസീധരന്‍ പള്ളിക്കല്‍ സംസാരിക്കുന്നു
4. എസ്.ഡി.പി.ഐ പതാകയുടെ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ പ്രവര്‍ത്തകര്‍

Subscribe to:
Posts (Atom)