Wednesday, March 31, 2010
സ്വീകരണം നല്‍കും
വാടാനപ്പള്ളി: എസ്.ഡി.പി.ഐ. ജനകേരളയാത്രയ്ക്ക് ഏപ്രില്‍ 13ന് തൃപ്രയാറില്‍ സ്വീകരണം നല്‍കുവാന്‍ പ്രചരണകമ്മിറ്റിയോഗം തീരുമാനിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സിയാദ് അഴീക്കോട്, ജോയിന്റ് സെക്രട്ടറി സുബ്രഹ്മണ്യന്‍ സംസാരിച്ചു. ഭാരവാഹികളായി അബ്ദുള്‍ മജീദ് (കണ്‍വീനര്‍) എന്നിവരെയും അംഗങ്ങളായി ജലീല്‍ വലപ്പാട്, ജസീര്‍ തളിക്കുളം, ഷാനവാസ് തൃത്തല്ലൂര്‍, ഫൈസല്‍ മാളിയേക്കല്‍, സുലൈമാന്‍ തളിക്കുളം, മുജീബ് നമ്പിക്കടവ് എന്നിവരെയും തിരഞ്ഞെടുത്തു.
പള്ളിക്കുളം ബ്രാഞ്ച് കമ്മിറ്റി രൂപീകരിച്ചു
പെരുമ്പിലാവ്: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യാ(എസ്.ഡി.പി.ഐ) പള്ളിക്കുളം ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികളായി നാസര്‍(പ്രസിഡന്റ്), ഷുഹൈബ്(സെക്രട്ടറി), ഷാഫി(വൈസ് പ്രസിഡന്റ്), സാദിഖ്(ജോയിന്റ് സെക്രട്ടറി), റജീബ്(ഖജാഞ്ചി) എന്നിവരെ തിരഞ്ഞെടുത്തു.
ചൊവ്വന്നൂര്‍ ബ്രാഞ്ച് കമ്മിറ്റി രൂപീകരിച്ചു
കുന്നംകുളം: എസ്.ഡി.പി.ഐ ചൊവ്വന്നൂര്‍ 10ാം വാര്‍ഡ് ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികളായി ഹമീദ്(പ്രസിഡന്റ്), നൗഫല്‍(ജനറല്‍ സെക്രട്ടറി), അബ്ദുല്‍ ഖാദര്‍(വൈസ് പ്രസിഡന്റ്), മന്‍സൂര്‍(ജോയിന്റ് സെക്രട്ടറി), ഹംസ(ഖജാഞ്ചി) എന്നിവരെ തിരഞ്ഞെടുത്തു. അഞ്ചാംവാര്‍ഡ് ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികളായി ശംസുദ്ദീന്‍(പ്രസിഡന്റ്), ഷാക്കിര്‍(സെക്രട്ടറി), ഷെമീര്‍(ഖജാഞ്ചി) എന്നിവരെ തിരഞ്ഞെടുത്തു.

ചാപ്പാറ ബ്രാഞ്ച് രൂപീകരിച്ചു
കൊടുങ്ങല്ലൂര്‍: എസ്.ഡി.പി.ഐയുടെ ചാപ്പാറ ബ്രാഞ്ച് രൂപീകരണം ചാപ്പാറ ഷാജഹാന്റെ വസതിയില്‍ വെച്ച് നടന്നു. ഭാരവാഹികള്‍: പ്രസിഡണ്ട് ഷെഫീഖ് വെളിത്തേരി, വൈസ് പ്രസിഡണ്ട് സുരേഷ്, ജനറല്‍ സെക്രട്ടറി നൗഷാദ്, ജോയിന്റ് സെക്രട്ടറിമാര്‍ ഹാഷിം പൊന്നാത്ത്, സുഹൈല്‍, ട്രഷറര്‍ ഫഹദ്. അനീസ് പൊന്നാത്ത് ആമുഖവും ഷഫീഖ് പുല്ലൂറ്റ് നന്ദിയും പറഞ്ഞു.
അരൂരില്‍ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു
അരൂര്‍: എസ്.ഡി.പി.ഐ ജനകേരളയാത്രയുടെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു. അരൂര്‍ ക്ഷേത്രത്തിനു കിഴക്കുവശം കെട്ടിയിരുന്ന ഫഌക്‌സ് ബോര്‍ഡുകളാണ് നശിപ്പിച്ചനിലയില്‍ കാണപ്പെട്ടത്. അധസ്തിത പിന്നാക്ക ജനകോടികളുടെ ഉന്നമനത്തിനായി എസ്.ഡി.പി.ഐ നടത്തുന്ന പോരാട്ടങ്ങളില്‍ അസൂയപൂണ്ടവരാകാം ഇതിനു പിന്നിലെന്ന് എസ്.ഡി.പി.ഐ അരൂര്‍ മണ്ഡലം പ്രസിഡന്റ് ബഷീര്‍ പാണാവള്ളിയും, അരൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ലൈസും ആരോപിച്ചു. സംഭവത്തില്‍ കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഭാരവാഹികള്‍ അരൂര്‍ പോലിസില്‍ പരാതി നല്‍കി.
ബ്രാഞ്ച് കമ്മിറ്റി രൂപീകരിച്ചു
പെരുമ്പാവൂര്‍:കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് ഏഴാ വാര്‍ഡ് എസ്.ഡി.പി.ഐ ബ്രാഞ്ച് കമ്മിറ്റി രൂപീകരിച്ചു കെ പി ഇബ്രാഹിം(പ്രസിഡന്റ്), അബൂബക്കര്‍(വൈസ് പ്രസിഡന്റ്), എ പി ഷെബീര്‍(സെക്രട്ടറി), ഫൈസല്‍ മുഹമ്മദ്( ജോയിന്റ് സെക്രട്ടറി), സി കെ അലിയാര്‍(ഖജാഞ്ചി),കെ എച്ച് അബ്ദുല്‍ അസീസ്(കൗണ്‍സിലര്‍), എ എ ജമാല്‍, കൊച്ചുമക്കാര്‍, യു എം അബ്ബാസ്, കെ എച് ജമാല്‍(കമ്മിറ്റിയംഗങ്ങള്‍).എന്നിവരാണു ഭാരവാഹികള്‍
വേങ്ങര മണ്ഡലം ജാഥകള്‍ സമാപിച്ചു
വേങ്ങര: സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ രണ്ടു മുതല്‍ 24വരെ നടത്തുന്ന ജനകേരള യാത്രയുടെ പ്രചരണാര്‍ഥം വേങ്ങര മണ്ഡലം കമ്മിറ്റി നാലു മേഖലകളില്‍ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥകള്‍ സമാപിച്ചു. എ.ആര്‍.നഗര്‍, കണ്ണമംഗലം പഞ്ചായത്തുകള്‍ സംഘടിപ്പിച്ച ജാഥ മമ്പുറത്ത് ജില്ലാ ഖജാന്‍ജി കോയ ഉദ്ഘാടനം ചെയ്തു. എ.ആര്‍.നഗര്‍, കുന്നുംപുറം, ചേറൂര്‍, കിളിനക്കോട്, അച്ചനമ്പലം തുടങ്ങി വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിനു ശേഷം എടക്കാപ്പറമ്പില്‍ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളില്‍ പി എം ഷെരീഖാന്‍, എ ബീരാന്‍കുട്ടി, വി ഹമീദ്, ബഷീര്‍ എടക്കാപ്പറമ്പ് സംസാരിച്ചു. വേങ്ങര, ഊരകം പഞ്ചായത്തുകള്‍ നടത്തിയ ജാഥ കൂരിയാട് മണ്ഡലം പ്രസിഡന്റ് ടി പി അബ്ദുല്‍ഹഖ് ഉദ്ഘാടനം ചെയ്തു. പാക്കടപ്പുറായ, കച്ചേരിപ്പടി, പുത്തനങ്ങാടി, വേങ്ങര, കാരാതോട്, പഞ്ചായത്ത്, അഞ്ചുപറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം സിനിമാഹാള്‍ ജങ്ഷനില്‍ സമാപിച്ചു. സമാപനം ജില്ലാ വൈസ്പ്രസിഡന്റ് ടി പി സൈതാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. സ്വീകരണ കേന്ദ്രങ്ങളില്‍ പി എം ഷെരീഖാന്‍, കെ വി കരീം, എം ഖമറുദ്ദീന്‍, വി ഹമീദ് സംസാരിച്ചു.
കൊണ്ടോട്ടി മേഖലാ വാഹന ജാഥ ഇന്ന്
കൊണ്ടോട്ടി: ജനകേരളയാത്രയുടെ പ്രചാരണാര്‍ത്ഥം കൊണ്ടോട്ടി മേഖലാ കമ്മറ്റി നടത്തുന്ന വാഹന ജാഥ രാവിലെ വൈദ്യരങ്ങാടിയില്‍ നിന്നു തുടങ്ങി രാത്രി മുസ്്‌ല്യാരങ്ങാടിയില്‍ സമാപിക്കും.
മൊറയൂര്‍ മേഖലാ വാഹന ജാഥ സമാപനം ഇന്ന്
കൊണ്ടോട്ടി: എസ്.ഡി.പി.ഐ മൊറയൂര്‍ മേഖലാ കമ്മറ്റി നടത്തുന്ന വാഹന ജാഥയുടെ സമാപന പൊതുയോഗം ഇന്ന് അരിമ്പ്ര പാലത്തിങ്ങലില്‍ നടക്കും. നൂറുല്‍ അമീന്‍ സംസാരിക്കും.
താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി വാഹനജാഥ
താമരശ്ശേരി: സവര്‍ണ മേല്‍കോയ്മയില്‍ നിന്നും ഇന്ത്യയുടെ ഭരണ നേതൃത്വം ജനാധിപത്യ രീതിയിലൂടെ പിടിച്ച്്്് യഥാര്‍ഥ അവകാശികളായ ദളിത് മുസ്്‌ലിം പിന്നാക്ക വിഭാഗങ്ങളുടെ കരങ്ങളില്‍ ഏല്‍പ്പിക്കുന്ന കാലം അതിവിദൂരത്തല്ലെന്നും അതിനു വേണ്ടിയാണ് എസ്.ഡി.പി.ഐ നിലകൊളളുന്നതെന്നും ജില്ലാ വൈസ് പ്രസിഡന്റ് റഹിം മേമുണ്ട പറഞ്ഞു. തച്ചംപൊയിലില്‍ എസ്.ഡി.പി.ഐ താമരശ്ശേരി പഞ്ചായത്ത് വാഹനപ്രചരണജാഥ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അസിസ് എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. അഫ്‌സല്‍ സി എല്‍ ടി അധ്യക്ഷത വഹിച്ചു. ലിയാഖത്ത് എന്‍ പി, സിദ്ധിഖ് തേറ്റാമ്പുറം സിറാജ് തച്ചംപൊയില്‍ സംസാരിച്ചു. രാവിലെ പരപ്പന്‍പൊയിലില്‍ മണ്ഡലം സെക്രട്ടറി ഇ നാസര്‍ പ്രചരണജാഥ ഉദ്ഘാടനം ചെയ്തു. ഇസ്്മാഈല്‍ ആരാമ്പ്രം, സിദ്ധിഖ് കാരാടി, ജാഫര്‍ പരപ്പന്‍പൊയില്‍, ഹമീദലി സംസാരിച്ചു.
കോടഞ്ചേരി, പുതുപ്പാടി, തിരുവമ്പാടി പഞ്ചായത്ത് തല വാഹനപ്രചരണജാഥ നൂറാംതോട്ടില്‍ മണ്ഡലം പ്രസിഡന്റ് ബാബു മുക്കം ഉദ്ഘാടനം ചെയ്തു. സി ടി അഷ്്‌റഫ് അധ്യക്ഷത വഹിച്ചു. വിവിധ സ്ഥലങ്ങളിലെ സ്വീകരണ യോഗങ്ങളില്‍ സിദ്ധിഖ് പാഴൂര്‍, സുല്‍ഫി പുല്ലാണി സംസാരിച്ചു.

വയനാട് ജില്ലാ പ്രചരണ ജാഥ തുടങ്ങി
കല്‍പ്പറ്റ: സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ജനകേരള യാത്രയോടനുബന്ധിച്ച് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചരണ ജാഥയുടെ ഉദ്ഘാടനം ഇന്നലെ രാവിലെ കാട്ടിക്കുളത്ത് ജില്ലാ പ്രസിഡന്റ് കെ മജീദ് മുസ്്‌ല്യാര്‍ ജില്ലാ സെക്രട്ടറിയും ജാഥാ ക്യാപ്റ്റനുമായ പി ആര്‍ കൃഷ്ണന്‍കുട്ടിക്ക് പതാക കൈമാറി നിര്‍വ്വഹിച്ചു. വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തിയ ജാഥ ഇന്നലെ വൈകുന്നേരം ഏഴിന് രണ്ടേനാലില്‍ സമാപിച്ചു. ജാഥക്ക് വിവിധ സ്ഥലങ്ങളില്‍ നല്‍കിയ സ്വീകരണ യോഗങ്ങളില്‍ സുലൈമാന്‍ മൗലവി, നാസര്‍ തരുവണ, കെ നൗഷാദ് സംസാരിച്ചു. ഇന്ന് രാവിലെ ഒമ്പതിന് ഈസ്റ്റ് പാലമുക്ക് നിന്ന് ആരംഭിക്കുന്ന ജാഥ 9.45 ന് അഞ്ചാംപീടിക, 10.15 തേറ്റമല, 11 ന് മക്കിയാട്, 11.45 ന് കോറോം, 12.30 ന് 12-ാം മൈല്‍, 1.15 ന് വെള്ളമുണ്ട, 2.30 ന് പുളിഞ്ഞാല്‍, 3.30 ന് പുലിക്കാട്, വൈകുന്നേരം നാലിന് ആറുവാള്‍, 4.30 ന് പുതുശ്ശേരിക്കടവ്, അഞ്ചിന് പടിഞ്ഞാറത്തറ, ആറിന് കുപ്പാടിത്തറ, 6.45 ന് നാലാംമൈല്‍, 7.15 ന് അഞ്ചാംമൈലില്‍ സമാപിക്കും. നാളെ രാവിലെ ഒമ്പതിന് ആറാംമൈലില്‍ നിന്നും തുടങ്ങി വൈകുന്നേരം 7.30 ന് വൈത്തിരിയില്‍ സമാപിക്കും.
ഫോട്ടോ: ജനകേരള യാത്രയുടെ വയനാട് ജില്ലാ പ്രചാരണ ജാഥയുടെ ഉദ്്ഘാടനം ജാഥാ കാപ്റ്റന്‍ പി ആര്‍ കൃഷ്ണന്‍കുട്ടിക്ക് പതാക കൈമാറി കെ മജീദ് മുസ്്‌ല്യാര്‍ നിര്‍വ്വഹിക്കുന്നു
ഫോട്ടോ: ജനകേരള യാത്രയുടെ വയനാട് ജില്ലാ പ്രചാരണ ജാഥയുടെ ഉദ്്ഘാടനം ജാഥാ കാപ്റ്റന്‍ പി ആര്‍ കൃഷ്ണന്‍കുട്ടിക്ക് പതാക കൈമാറി കെ മജീദ് മുസ്്‌ല്യാര്‍ നിര്‍വ്വഹിക്കുന്നു
സസ്‌പെന്റ് ചെയ്യപ്പെട്ട എം.പി മാര്‍ക്ക് ഇന്ന് സ്വീകരണം
കോഴിക്കോട്: വനിതാ സംവരണ ബില്ലില്‍ ദലിത്-മുസ്്‌ലിം പിന്നാക്ക ഉപസംവരണം ആവശ്യപ്പെട്ടു നടത്തിയ പോരാട്ടത്തിന്റെ പേരില്‍ രാജ്യസഭയില്‍ നിന്നു സസ്‌പെന്റ് ചെയ്യപ്പെട്ട് പിന്നീട് തിരിച്ചെടുത്ത എം.പി മാര്‍ക്ക് ഇന്ന് കോഴിക്കോട്ട് പൗരസ്വീകരണം നല്‍കും. എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സ്വീകരണം. എം.പി മാരായ നന്ദകിശോര്‍ യാദവ്, അമീര്‍ ആലംഖാന്‍, കമാല്‍ അക്തര്‍ (ഉത്തര്‍പ്രദേശ്), ഡോ. ഇഅ്ജാസ് അലി, സാബിര്‍ അലി (ബിഹാര്‍) എന്നിവര്‍ക്കാണ് സ്വീകരണം നല്‍കുന്നത്. വൈകീട്ട് 4.30ന് ടൗണ്‍ഹാളിനു സമീപം നല്‍കുന്ന സ്വീകരണ പൊതുസമ്മേളനം എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും.
ദേശീയ സെക്രട്ടറി എ സഈദ്, വക്താവ് പ്രഫ. പി കോയ, സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ പി മുഹമ്മദ് ഷരീഫ്, ജനറല്‍ സെക്രട്ടറി പി അബ്്ദുല്‍ മജീദ് ഫൈസി, പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്്ദുല്‍ ഹമീദ് സംസാരിക്കും.

ജനകേരള യാത്ര: ഉദ്ഘാടനത്തിന് ഒരുക്കങ്ങളായി; അഡ്വ. സാജിദ് ഹുസയ്ന്‍ സിദ്ദീഖി ഫഌഗ്ഓഫ് ചെയ്യും
കാസര്‍കോഡ്: എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജനകേരള യാത്രയുടെ ഉദ്ഘാടനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന സെക്രട്ടറി വി ടി ഇക്‌റാമുല്‍ഹഖ്് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യാത്ര നാളെ വൈകീട്ട് നാലിനു ഹൊസങ്കടിയില്‍ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. സാജിദ് ഹുസയ്ന്‍ സിദ്ദീഖി ഫഌഗ് ഓഫ് ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാറാണു ജാഥാ ക്യാപ്റ്റന്‍. മൂവാറ്റുപുഴ അശ്‌റഫ് മൗലവി വൈസ് ക്യാപ്റ്റനാണ്. ഉദ്ഘാടനസമ്മേളനത്തില്‍ എം.പിമാരായ നന്ദകിശോര്‍ യാദവ് (ഉത്തര്‍പ്രദേശ്), അമീര്‍ ആലംഖാന്‍ (ഉത്തര്‍പ്രദേശ്), ഡോ. ഇഅ്ജാസ് അലി (ബിഹാര്‍), സാബിര്‍ അലി (ബിഹാര്‍), കമാല്‍ അക്തര്‍ (ഉത്തര്‍പ്രദേശ്) മുഖ്യാതിഥികളായിരിക്കും. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ പി മുഹമ്മദ് ശരീഫ്, ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി, പാര്‍ട്ടിയുടെ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് കൊടലിപ്പേട്ട് തുടങ്ങിയവര്‍ സംബന്ധിക്കും. ഭൂരഹിതര്‍ക്കു ഭൂമി നല്‍കുക, ദലിത്-ആദിവാസി വേട്ട അവസാനിപ്പിക്കുക, ഭരണഘടനയിലെ സംവരണതത്വം പുനസ്ഥാപിക്കുക, പോലിസിന്റെ ന്യൂനപക്ഷ വിവേചനം അവസാനിപ്പിക്കുക, സേവനമേഖലകളില്‍ നിന്നു സര്‍ക്കാര്‍ പിന്‍വാങ്ങാതിരിക്കുക, ലിബര്‍ഹാന്‍ കമ്മീഷന്‍ റിപോര്‍ട്ടിന്‍മേല്‍ നടപടിയെടുക്കുക തുടങ്ങിയ കാലികപ്രധാനമായ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണു യാത്ര നടത്തുന്നതെന്ന് ഇക്‌റാമുല്‍ഹഖ് പറഞ്ഞു. ജാഥയ്ക്കു 137 മണ്ഡലങ്ങളിലെ 227 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. 30 മിനിറ്റ് ദൈര്‍ഘ്യമുള്ള തെരുവുനാടകം സ്വീകരണകേന്ദ്രങ്ങളില്‍ അവതരിപ്പിക്കും. ഏപ്രില്‍ 24നു വൈകീട്ടു ജാഥ തിരുവനന്തപുരത്ത് സമാപിക്കും. സമാപനസമ്മേളനം ദേശീയ പ്രസിഡന്റ് ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സമിതിയംഗം യൂസഫ് വയനാട്, കാസര്‍കോഡ് ജില്ലാ പ്രസിഡന്റ് എം എ ഷാഫി, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ യു അബ്ദുല്‍സലാം, ജില്ലാ സെക്രട്ടറി ടി ഐ ആസിഫ് എന്നിവരും സംബന്ധിച്ചു.
എസ്.ഡി.പി.ഐ മേഖലാ കണ്‍വന്‍ഷന്‍
എസ്.ഡി.പി.ഐ കോഴിക്കോട് ജില്ല ഉത്തരമേഖലാ പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ സംസ്ഥാന സമിതി അംഗം മൂവാറ്റുപുഴ അഷ്‌റഫ് മൗലവി സംസാരിക്കുന്നു
(ഭാഗം-1)
(ഭാഗം-2)
(ഭാഗം-3)
(ഭാഗം-4)
(ഭാഗം-5)
(ഭാഗം-1)
(ഭാഗം-2)
(ഭാഗം-3)
(ഭാഗം-4)
(ഭാഗം-5)
Tuesday, March 30, 2010
ജനാധിപത്യത്തിലെ സവര്‍ണാധിപത്യത്തിനെതിരെ അടിസ്ഥാന വിഭാഗങ്ങള്‍ ഒന്നിക്കണം
വേങ്ങര: ജനാധിപത്യത്തിലെ സവര്‍ണാധിപത്യവും പണാധിപത്യവും അവസാനിപ്പിക്കാന്‍ രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങള്‍ ഒരു കൊടിക്കീഴില്‍ അണിനിരക്കണമെന്ന് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍മജീദ് ഫൈസി. കണ്ണമംഗലം പഞ്ചായത്ത് എസ്.ഡി.പി.ഐ ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്യം ലഭിച്ച് 60 വര്‍ഷത്തിനിടെ 12 പഞ്ചവല്‍സര പദ്ധതികള്‍ നടപ്പിലാക്കിയ രാജ്യത്ത് അടിസ്ഥാന വിഭാഗം ഇപ്പോഴും അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലുമാണ്. നിയമനിര്‍മാണ സഭകളില്‍ ന്യൂനപക്ഷങ്ങളുടെ സാന്നിദ്ധ്യം കുറക്കാനുള്ള ഗൂഡാലോചനയുടെ ഫലമാണ് വനിതാസംവരണ ബില്‍. കോണ്‍ഗ്രസിന്റെ താളത്തിനൊത്തു തുള്ളുന്ന മുസ്്‌ലിംലീഗ് സമുദായത്തെ കൂടുതല്‍ ശണ്ഡീകരിക്കുന്ന നിലപാടാണു വനിതാ സംവരണബില്ലിനോടു സ്വീകരിച്ചത്.
ഏപ്രില്‍ രണ്ടു മുതല്‍ 24വരെ എസ്.ഡി.പി.ഐ നടത്തുന്ന ജനകേരള യാത്ര ചരിത്രത്തില്‍ തുല്യതയില്ലാത്ത സമരപ്രഖ്യാപനത്തിന്റെയും ന്യൂനപക്ഷ രാഷ്ട്രീയ ശാക്തീകരണത്തിന്റെയും വഴിയടയാളമാകുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ബഷീര്‍ എടക്കാപ്പറമ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാനസമിതിയംഗം കെ ഐ ഹരി, ജില്ലാസമിതിയംഗം എ കെ അബ്ദുല്‍മജീദ്, എ ബീരാന്‍കുട്ടി, എ കെ അബ്ദുറഹിമാന്‍ സംസാരിച്ചു. ജില്ലാജനറല്‍ സെക്രട്ടറി പി എം ബഷീര്‍, മണ്ഡലം പ്രസിഡന്റ് ടി പി അബ്ദുല്‍ഹഖ് പങ്കെടുത്തു
ഫോട്ടോ: എസ്.ഡി.പി.ഐ.കണ്ണമംഗലം പഞ്ചായത്ത് ഓഫിസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതുയോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍മജീദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.

സ്വീകരണ കമ്മിറ്റി രൂപീകരിച്ചു
കൊണ്ടോട്ടി: ഏപ്രില്‍ രണ്ടിന് കാസര്‍കോഡ് നിന്നാരംഭിച്ച് ഏപ്രില്‍ എട്ടിന് രാവിലെ ജില്ലാതിര്‍ത്തിയായ 11ല്‍എത്തുന്ന എസ്.ഡി.പി.ഐ ജനകേരളയാത്രയെ സ്വീകരിക്കാന്‍ വിപുലമായ സ്വീകരണ കമ്മിറ്റി രൂപീകരിച്ചു. രൂപീകരണ യോഗം മണ്ഡലം പ്രസിഡന്റ് പി ടി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. റഫീഖ് പുളിക്കല്‍ കണ്‍വീനറായി 50അംഗ സ്വീകരണ കമ്മിറ്റി രൂപീകരിച്ചു. ഷാജഹാന്‍ പെരിയമ്പലം, അലി അക്ബര്‍, ബഷീര്‍ഐക്കരപ്പടി, ഹുസൈന്‍ ഒളവട്ടൂര്‍ എന്നിവരെ അംഗങ്ങളായി തിരഞ്ഞെടുത്തു.
ഭാരവാഹികള്‍
മാവൂര്‍: ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡില്‍ എസ്.ഡി.പി.ഐ കമ്മിറ്റി രൂപീകരിച്ചു.
യു കെ ഷരീഫ്, അഹമ്മദ് മാസ്റ്റര്‍, കെ റഫീഖ് സംസാരിച്ചു.
ഭാരവാഹികള്‍: അബ്്ദുല്‍ റഷീദ് മങ്ങാട്ടേരി (പ്രസിഡന്റ്), മന്‍സൂര്‍ പരത്തൂളി (വൈസ് പ്രസിഡന്റ്), റഫീഖ് കോമൂച്ചിക്കല്‍ (സെക്രട്ടറി, ആരിഫ് പള്ളിക്കോത്ത് (ജോയിന്റ് സെക്രട്ടറി), ഷമീര്‍ കള്ളിവളപ്പില്‍ (ഖജാഞ്ചി)

ചെങ്ങറയില്‍ നടപ്പാവുന്നത് സി.പി.എമ്മിന്റെ കുടില തന്ത്രം
പത്തനംതിട്ട: ചെങ്ങറ സമരത്തില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും നല്‍കാനുള്ള ഭൂമി പത്തനംതിട്ട ജില്ലയില്‍ തന്നെ ഉണ്ടായിരിക്കെ അവരെ വിവിധ ജില്ലകളിലായി വിഭജിക്കുന്നത് ഭിന്നിപ്പിച്ച് ദുര്‍ബലമാക്കാനുള്ള സി.പി.എമ്മിന്റെ കുടില തന്ത്രമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി പ്രസ്താവനയില്‍ പറഞ്ഞു.
വളര്‍ന്ന നാടും ഇണങ്ങിയ പ്രദേശവും ഉപേക്ഷിക്കാന്‍ അവരെ നിര്‍ബന്ധിക്കുന്ന ചെങ്ങറ പാക്കേജ് എല്‍.ഡി.എഫിന്റെയും, യു.ഡി.എഫിന്റെയും പിന്നാക്ക വിഭാഗക്കാരോടുള്ള ഹീനമായ സമീപനം വ്യക്തമാക്കുന്നു. ചെങ്ങറയിലെ സമര ഭൂമിയായ ഹാരിസണ്‍സ് മലയാളം കമ്പനിയുടെ കൈവശമുള്ള അധിക ഭൂമി പിടിച്ചെടുക്കാന്‍ ഇപ്പോഴും സാധ്യമാകാത്തത് ഗവണ്‍മെന്റിന്റെ പരാജയമാണ്. കുത്തകളോടുള്ള വിധേയത്വം അവസാനിപ്പിച്ച് ദലിത്-ആദിവാസി-പിന്നാക്ക വിഭാഗങ്ങളോട് കരുണ കാണിക്കാനും നീതി പുലര്‍ത്താനും സര്‍ക്കാര്‍ തയ്യാറാവണമെന്നും മജീദ് ഫൈസി ആവശ്യപ്പെട്ടു.

ചരിത്ര യാത്രയ്ക്ക് തുടക്കംകുറിക്കാന്‍ ഭാഷാസംഗമഭൂമി ഒരുങ്ങി
കാസര്‍കോഡ്: അവകാശപോരാട്ട സമരങ്ങളില്‍ രാഷ്ട്രിയ കേരളത്തിന് പുതിയ ദിശാബോധവും ചരിത്രവു എഴുതിച്ചേര്‍ക്കാന്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്.ഡി.പി.ഐ) ഏപ്രില്‍ രണ്ടിന് ആരംഭിക്കുന്ന ജനകേരളയാത്രയ്ക്ക് ഭാഷാ സംഗമഭൂമിയായ ഹൊസങ്കടി ഒരുങ്ങിക്കഴിഞ്ഞു. ഉദ്ഘാടനത്തിന് സാക്ഷ്യം വഹിക്കുന്ന കാസര്‍കോഡ് ജില്ലയില്‍ എസ്.ഡി.പി.യുടെ മുദ്രാവാക്യങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്നവരെല്ലാം അക്ഷരാര്‍ഥത്തില്‍ ഇതൊരു സംഭവമാക്കിതീര്‍ക്കാനുള്ള തിടുക്കത്തിലാണ്. യാത്രയുടെപ്രധാന്യവും ആവശ്യകതയും വിളംബരം ചെയ്തുള്ള പ്രചാരണ ജാഥകളെല്ലാം ഇന്നലെയോടെ സമാപിച്ചു. കാസര്‍കോഡ് ജില്ലയില്‍ അഞ്ചു മണ്ഡലങ്ങളിലും വന്‍ജനാവലിയാണ് പ്രചരണജാഥകളെ എതിരേറ്റത്. നൂറിലധികം കേന്ദ്രങ്ങളില്‍ യാത്രയ്ക്കു സ്വീകരണം നല്‍കി്. ഇവിടങ്ങളിലെല്ലാം ജില്ലാ-സംസ്ഥാന തല നേതാക്കള്‍ ജനകേരളയാത്രയുടെ പ്രധാന്യത്തെക്കുറിച്ച് നാട്ടുകാരെ ബോധ്യപ്പെടുത്തി.
നാടും നഗരവും കമാനങ്ങളും മനോഹരമായി അണിയിച്ചൊരുക്കിയ ചെറുകുടിലുകളും ചമയങ്ങളും ചുമരെഴുത്തും പോസ്റ്ററും ബാനറും ബോഡുകളും കൊണ്ട് അലംകൃതമായി. നാലുദിവസം മുമ്പ് ചേര്‍ന്ന പാര്‍ട്ടിയുടെ ജില്ലാതല കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ വിലയിരുത്തി.
പ്രത്യയ ശാസ്ത്രങ്ങള്‍ പലതും കാലടിറയും വഴിതെറ്റിയും നിലനില്‍പിനായി പാടുപെടുമ്പോള്‍, ലക്ഷ്യബോധം നഷ്ടപ്പെട്ട് ഭഗ്നാശരായ യുവതലമുറയെയും പിന്നാക്ക ദളിത് വര്‍ഗത്തേയും കര്‍മപഥത്തിലേക്ക് കൊണ്ടുവരുകയാണ് എസ്.ഡി.പി.ഐ. ആ വഴിയില്‍ ബഹുജന മുന്നേറ്റത്തിന്റെ പുതിയ പാന്ഥാവു വെട്ടിത്തുറക്കാനുള്ള ജനകേരളയാത്ര പുതിയആവേശവും അധ്യായവുമായി മാറും.

ജനകേരള യാത്ര ഏപ്രില്‍ രണ്ടു മുതല്‍ 24 വരെ
'വിശപ്പില്‍ നിന്നു മോചനം
ഭയത്തില്‍ നിന്നു മോചനം'
ഭയത്തില്‍ നിന്നു മോചനം'
കോഴിക്കോട്: മുസ്‌ലിം-ദലിത്-ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പാര്‍ശ്വവല്‍കൃത ജനത നേരിടുന്ന കാലിക പ്രശ്‌നങ്ങളെ പൊതുസമൂഹത്തിനു മുന്നില്‍ ബോധ്യപ്പെടുത്തുന്നതിന് ഏപ്രില്‍ രണ്ടു മുതല്‍ 24 വരെ എസ്.ഡി.പി.ഐ ജനകേരളയാത്ര സംഘടിപ്പിക്കും. ഭൂരഹിതര്‍ക്കു ഭൂമി നല്‍കുക, ദലിത്-ആദിവാസി വേട്ട അവസാനിപ്പിക്കുക, ഭരണഘടനയിലെ സംവരണ തത്ത്വം പുനസ്ഥാപിക്കുക, പോലിസിന്റെ ന്യൂനപക്ഷ വിവേചനം അവസാനിപ്പിക്കുക, സേവന മേഖലകളില്‍ നിന്നു സര്‍ക്കാര്‍ പിന്‍വാങ്ങാതിരിക്കുക, ലിബര്‍ഹാന്‍ കമ്മീഷന്‍ റിപോര്‍ട്ടിന്‍മേല്‍ നടപടിയെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു യാത്രയെന്നു ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
'വിശപ്പില്‍ നിന്നു മോചനം, ഭയത്തില്‍ നിന്നു മോചനം' എന്ന മുദ്രാവാക്യമുയര്‍ത്തി നടക്കുന്ന യാത്രയുടെ ക്യാപ്റ്റന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാറാണ്. സംസ്ഥാന സെക്രട്ടറി മൂവാറ്റുപുഴ അശ്‌റഫ് മൗലവിയാണു വൈസ് ക്യാപ്റ്റന്‍. രണ്ടിന് വൈകീട്ട് 4.30ന് കാസര്‍കോഡ് ഹൊസങ്കഡിയില്‍ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. സാജിദ് ഹുസയ്ന്‍ സിദ്ദീഖി ഫഌഗ് ഓഫ് ചെയ്യും.
വനിതാ ബില്ലില്‍ മുസ്‌ലിം പിന്നാക്ക സംവരണം ആവശ്യപ്പെട്ട എം.പിമാരായ കമാന്‍ അക്തര്‍, നന്ദകിശോര്‍ യാദവ്, അമീര്‍ ആലംഖാന്‍ (ഉത്തര്‍പ്രദേശ്) ഡോ. ഇഅ്ജാസ് അലി, സാബിര്‍ അലി (ബിഹാര്‍) അതിഥികളായിരിക്കും.
രണ്ടിന് കാസര്‍കോഡ് ജില്ലയില്‍ നിന്ന് ആരംഭിക്കുന്ന ജാഥ മൂന്നിനു കണ്ണൂര്‍, അഞ്ചിന് കോഴിക്കോട്, ആറിന് വയനാട്, ഏഴിനു വീണ്ടും കോഴിക്കോട്, എട്ടിനു മലപ്പുറം, 11നു പാലക്കാട്, 13നു തൃശൂര്‍, 14നു എറണാകുളം, 15നു ഇടുക്കി, 16നു കോട്ടയം, 18നു ആലപ്പുഴ, 20നു പത്തനംതിട്ട, 21നു കൊല്ലം, 23നു തിരുവനന്തപുരം ജില്ലകളില്‍ പര്യടനം നടത്തും. 24നു സമാപന സമ്മേളനം ദേശീയ പ്രസിഡന്റ് ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും.
ജനകേരള യാത്രയ്ക്ക് 137 മണ്ഡലങ്ങളിലായി 227 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. 24 സമാപന സമ്മേളനങ്ങളും ഹൊസങ്കഡി, പൊന്നാനി, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലായി നാല് മുഖ്യ സമ്മേളനങ്ങളും നടക്കും. ഒരു മണ്ഡലത്തില്‍ രണ്ടു വീതം സ്വീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. യാത്രയോടൊപ്പം 30 മിനിറ്റ് തെരുവുനാടകവും അരങ്ങേറുമെന്നും നേതാക്കള്‍ വിശദീകരിച്ചു.
സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ പി മുഹമ്മദ് ശരീഫ്, ജനറല്‍ സെക്രട്ടറിമാരായ എം കെ മനോജ് കുമാര്‍, പി അബ്ദുല്‍ മജീദ് ഫൈസി പങ്കെടുത്തു.
തൃക്കരിപ്പൂര്‍ മണ്ഡലം പ്രചരണ ജാഥ സമാപിച്ചു
തൃക്കരിപ്പൂര്‍: സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്.ഡി.പി.ഐ) ജനകേരള യാത്രയുടെ പ്രചരണാര്‍ഥം സംഘടിപ്പിച്ച മണ്ഡലം തല വാഹന പ്രചരണ ജാഥ തൃക്കരിപ്പൂരില്‍ സമാപിച്ചു. കഴിഞ്ഞ ദിവസം തൈക്കടപ്പുറത്ത് നിന്ന് ആരംഭിച്ച വാഹന ജാഥ സീറോഡ്, ബീച്ചിലാംമുക്ക്, കോട്ടപ്പുറം, നീലേശ്വരം മാര്‍ക്കറ്റ്,ചെറുവത്തൂര്‍, മടക്കര, ഓരിമുക്ക്, മൂസഹാജിമുക്ക്,തെക്കെക്കാട്, തങ്കയം, മെട്ടമ്മല്‍, കണ്ണങ്കൈ, ഉടുമ്പുന്തല തുടങ്ങിയ പ്രദേശങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി തൃക്കരിപ്പൂരില്‍ സമാപിച്ചു. സമാപന യോഗത്തില്‍ റസാഖ് ഹാജി അധ്യക്ഷതവഹിച്ചു. സഹീര്‍ അബ്ബാസ് സഅദി, നാസര്‍ വയനാട്, സാബിര്‍ തൃക്കരിപ്പൂര്‍ സംസാരിച്ചു.
ആര്‍.എസ്.എസ് അക്രമത്തില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്
പരവനടുക്കം: എസ്.ഡി.പി.ഐ ജനകേരള യാത്രയുടെ പോസ്റ്റര്‍ ഒട്ടിക്കുകയായിരുന്ന പ്രവര്‍ത്തകരെ ഒരു സംഘം ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. പരവനടുക്കം പാലിച്ചിയടുക്കത്തെ അബൂബക്കര്‍ സിദ്ധീഖ്(17), ആജിദ്(17) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഞായറാഴ്ച രാത്രി പത്തരയോടെ പരവനടുക്കത്ത് പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടയില്‍ മാരകായുധങ്ങളുമായി എത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നുവെന്ന് ജനറല്‍ ആശുപത്രിയില്‍ കഴിയുന്നവര്‍ പരാതിപ്പെട്ടു. സംഭവത്തില്‍ എസ്.ഡി.പി.ഐ പാലിച്ചിയടുക്കം ബ്രാഞ്ച് കമ്മിറ്റിപ്രതിഷേധിച്ചു.
ഫോട്ടോ: ആര്‍.എസ്.എസ്.എസ് അക്രമത്തില്‍ പരിക്കേറ്റ്
ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അബൂബക്കര്‍ സിദ്ദീഖ്, ആജിത്
ഫോട്ടോ: ആര്‍.എസ്.എസ്.എസ് അക്രമത്തില്‍ പരിക്കേറ്റ്
ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അബൂബക്കര്‍ സിദ്ദീഖ്, ആജിത്
പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു
പടന്ന: ജനകേരള യാത്രയുടെ ഭാഗമായി പടന്ന തെക്കേപ്പുറം, മുണ്ട്യ, മൂസഹാജി മുക്ക്, പോസ്‌റ്റോഫിസ്, കാവുന്തല എന്നിവിടങ്ങളില്‍ സ്ഥാപിച്ച ഫഌക്‌സ് ബോഡുകളും ബാനറുകളും പോസ്റ്ററുകളും കഴിഞ്ഞ ദിവസം രാത്രി സാമുഹിക ദ്രോഹികള്‍ നശിപ്പിച്ചു. സംഭവത്തില്‍ എസ്.ഡി.പി.ഐ പടന്ന പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ പഞ്ചായത്ത് ഭാരവാഹികള്‍ ചന്തേര പോലിസില്‍ പരാതി നല്‍കി.
Monday, March 29, 2010
ഓഫിസ് ഉദ്ഘാടനം ചെയ്തു
എടവണ്ണ: മമ്പാട് എസ്.ഡി.പി.ഐ ഓഫിസ് ഉദ്ഘാടനവും പൊതുയോഗവും നടത്തി. ജില്ലാ സെക്രട്ടറി ജലീല്‍ നീലാമ്പ്ര ഓഫിസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന പൊതുയോഗം ജില്ലാ കമ്മിറ്റിയംഗം സി ജി ഉണ്ണി ഉദ്ഘാടനം ചെയ്തു. വണ്ടൂര്‍ മണ്ഡലം പ്രസിഡന്റ് സി കെ അബൂബക്കര്‍ എന്ന കുഞ്ഞുട്ടി അധ്യക്ഷതവഹിച്ചു. ജില്ലാ കമ്മിറ്റിയംഗം എ കെ മജീദ്, പഞ്ചായത്ത് സെക്രട്ടറി എന്‍ അബ്ദുറഹിമാന്‍ സംസാരിച്ചു.
ഭാരവാഹികള്‍
കുറ്റിക്കാട്ടൂര്‍: പെരുവയല്‍ പഞ്ചായത്ത് 11ാം വാര്‍ഡ് എസ്.ഡി.പി.ഐ യൂനിറ്റ് രൂപീകരിച്ചു. സി പി ബഷീര്‍ (പ്രസിഡന്റ്), കെ പി നൗഫല്‍ (സെക്രട്ടറി), സി കെ അമീര്‍ (ജോ.സെക്രട്ടറി), എം സമദ് (ഖജാഞ്ചി), കെ പി റിയാസ്, എ ലത്വിഫ്, പി പി ഷറഫുദ്ദീന്‍ സംസാരിച്ചു.
വയനാട് ജില്ലാ പ്രചാരണ ജാഥ നാളെ മുതല്‍
കല്‍പ്പറ്റ: സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ കേരളഘടകത്തിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ രണ്ടിന് കാസര്‍കോഡ് നിന്ന് ആരംഭിക്കുന്ന ജനകേരള യാത്രയോടനുബന്ധിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ മുതല്‍ ഏപ്രില്‍ മൂന്ന് വരെ ജില്ലയില്‍ പ്രചാരണ ജാഥ നടത്തും. ഏപ്രില്‍ ആറിന് യാത്ര ജില്ലയിലെത്തും.ഏപ്രില്‍ 26 ന് തിരുവനന്തപുരത്ത് സമാപിക്കും.
ജാഥാ ക്യാപ്റ്റനായി ജില്ലാ സെക്രട്ടറി പി ആര്‍ കൃഷ്ണന്‍കുട്ടിയെ തിരഞ്ഞെടുത്തു. കല്‍പറ്റയില്‍ നടന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ അബ്ദുല്‍ മജീദ് മൗലവി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ കെ എ അയൂബ്, ശാരദാ രാമകൃഷ്ണന്‍, ടി നാസര്‍, ഖജാഞ്ചി അബ്ദുല്‍ ജലീല്‍, മോയി, അബ്ദുല്‍സമദ്, കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് അലി പിണങ്ങോട്, സെക്രട്ടറി എന്‍ ഹംസ, മാനന്തവാടി മണ്ഡലം പ്രസിഡന്റ് പോക്കര്‍, സെക്രട്ടറി സുലൈമാന്‍, സുല്‍ത്താന്‍ ബത്തേരി മണ്ഡലം സെക്രട്ടറി നാസര്‍ സംസാരിച്ചു.
പ്രചരണജാഥ നാളെ രാവിലെ ഒമ്പതിന് കാട്ടിക്കുളത്ത് നിന്നും ആരംഭിച്ച് 10ന് മാനന്തവാടി, 10.45ന് പിലാക്കാവ്, 11.15ന് ചെമ്പരക്കൊല്ലി, 12ന് ചെറക്കര, 12.45ന് തലപ്പുഴ, ഉച്ചക്ക് 2.15ന് പേര്യ 39, മൂന്നിന് പേര്യ 36, 3.45ന് മുള്ളല്‍, വൈകുന്നേരം 4.45ന് വാളാട്, ആറിന് പാണ്ടിക്കടവ്, ഏഴിന് രണ്ടേനാലില്‍ സമാപിക്കും.
ഏപ്രില്‍ ഒന്നിന് രാവിലെ ഒമ്പതിന് ഈസ്റ്റ് പാലമുക്കില്‍ നിന്നും തുടങ്ങി വൈകുന്നേരം 7.15 ന് അഞ്ചാംമൈലിലും ഏപ്രില്‍ രണ്ടിന് രാവിലെ ഒമ്പതിന് ആറാംമൈല്‍ മൊക്കത്ത് നിന്നാരംഭിക്കുന്ന ജാഥ വൈകുന്നേരം 7.30 ന് വൈത്തിരിയിലും സമാപിക്കും.ഏപ്രില്‍ മൂന്നിന് രാവിലെ ഒമ്പതിന് മുട്ടിലില്‍ നിന്നാരംഭിച്ച് ഏഴിന് പുല്‍പ്പള്ളിയില്‍ സമാപിക്കും.

ഉദുമ മണ്ഡലം വാഹന പ്രചരണ ജാഥ
എസ്.ഡി.പി.ഐ ജനകേരള യാത്രയുടെ ഉദുമ മണ്ഡലം വാഹന പ്രചരണ ജാഥ എന്‍.യു. അബ്ദുല്‍ സലാം ജാഥാ ക്യാപ്‌റ്റന്‍ സിറാജ് പാലിച്ചിയടുക്കത്തിന് പതാക കൈമാറി ഉദ്‌ഘാടനം ചെയ്യുന്നു
വ്യതിരിക്ത നിലപാട്
എസ്.ഡി.പി.ഐയുടെ നയനിലപാടുകളെക്കുറിച്ച് സംസ്ഥാന സമിതി അംഗം തുളസീധരന്‍ പള്ളിക്കല്‍ വിശദീകരിക്കുന്നു(കാസര്‍കോഡ് ജില്ലയിലെ പടന്നയില്‍ നടന്ന പരിപാടി)
ഭാഗം-1
ഭാഗം-2
ഭാഗം-3
ഭാഗം-4
ഭാഗം-5
ഭാഗം-1
ഭാഗം-2
ഭാഗം-3
ഭാഗം-4
ഭാഗം-5
Sunday, March 28, 2010
എറണാകുളം ജില്ലാ കണ്‍വന്‍ഷന്‍
എസ്.ഡി.പി.ഐ എറണാകുളം ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ദേശീയ പ്രസിഡന്റ് ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ് കുമാര്‍, സംസ്ഥാന സമിതിയംഗങ്ങളായ തുളസീധരന്‍ പള്ളിക്കല്‍, ഒ അലിയാര്‍, യൂസഫ് വയനാട്, ജില്ലാ പ്രസിഡന്റ് പി പി മൊയ്തീന്‍കുഞ്ഞ് സമീപം
ബാലുശ്ശേരി മണ്ഡലം പ്രചാരണ ജാഥ
അത്തോളി :എസ്.ഡി.പി.ഐ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന ജനകേരളയാത്രയുടെ പ്രചാരണാര്‍ഥം ഇന്നും നാളെയും ബാലുശ്ശേരി മണ്ഡലം കമ്മിറ്റി മണ്ഡലത്തിലുടനീളം വാഹനപ്രചാരണ ജാഥ നടത്തും. ഉള്ള്യേരി നിന്നാരംഭിക്കുന്ന ജാഥ ബാലുശ്ശേരി പനങ്ങാട് ഉണ്ണികുളം വഴി പൂനൂരില്‍ സമാപിക്കും.
ജനകേരളയാത്രയുടെ പ്രചാരണവും ഓഫിസ് ഉദ്ഘാടനവും നടത്തി
പൊന്മള: എസ്.ഡി.പി.ഐ നടത്തുന്ന ജനകേരളയാത്രയുടെ പ്രചരണാര്‍ത്ഥം പൊന്മള പഞ്ചായത്ത് കമ്മിറ്റി വാഹന പ്രചാരണ ജാഥ നടത്തി. രാവിലെ ഒന്‍പതിന് തലകാപ്പില്‍ നിന്നും ആരംഭിച്ച പ്രചാരണ ജാഥ വൈകുന്നേരം പൊന്മള പള്ളിപ്പടിയില്‍ സമാപിച്ചു.
ഓഫിസ് ഉദ്ഘാടനവും പൊതുസമ്മേളനവും ജില്ലാകമ്മിറ്റി അംഗം സിജി ഉണ്ണി ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റി അംഗം എ കെ അബ്ദുല്‍മജീദ് മുഖ്യപ്രഭാഷണം നടത്തി. കോയ തലകാപ്പ്, മുസ്തഫ പൊന്മള, മുജീബ് പൊന്മള, ഹംസ, മിഖ്ദാദ് സംസാരിച്ചു.
ഫോട്ടോ: എസ്.ഡി.പി.ഐ പൊന്മള ബ്രാഞ്ച് കമ്മിറ്റി ഓഫിസ് ജില്ലാ കമ്മിറ്റിയംഗം സി ജി ഉണ്ണി ഉദ്ഘാടനം ചെയ്യുന്നു

എസ്.ഡി.പി.ഐ ജനകേരള യാത്ര വിജയിപ്പിക്കും
പട്ടാമ്പി: എസ്.ഡി.പി.ഐ ജനകേരള യാത്ര വിജയിപ്പിക്കാന്‍ പട്ടാമ്പി മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ഏപ്രില്‍ രണ്ടിന് കാസര്‍കോട്ടെ ഹൊസങ്കടിയില്‍ നിന്നാരംഭിക്കുന്ന ജനകേരളയാത്ര 11, 12 തിയ്യതികളിലാണ് പാലക്കാട് പര്യടനം നടത്തുന്നത്.
ജില്ലയിലെ സമ്മേളനങ്ങള്‍ വിജയിപ്പിക്കുന്നതിന് എസ്.ഡി.പി.ഐ പട്ടാമ്പി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
യോഗത്തില്‍ ജില്ലാപ്രസിഡന്റ് ഖാജാഹുസയ്ന്‍, ഹമീദ് കൈപ്പുറം, ഖാലിദ് ഒറ്റപ്പാലം സംബന്ധിച്ചു.

എസ്.ഡി.പി.ഐ മുന്നോട്ടുവയ്ക്കുന്നത് ജനങ്ങള്‍ കാത്തിരുന്ന ആശയം: ഇ അബൂബക്കര്‍
എസ്.ഡി.പി.ഐ മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടിനെയും ആശയത്തെയും ജനങ്ങള്‍ കാത്തിരിക്കുകയായിരുന്നുവെന്നു പാര്‍ട്ടി ദേശീയ പ്രസിഡന്റ് ഇ അബൂബക്കര്‍. ഇന്നലെ പെരുമ്പാവൂര്‍ സീമ ഓഡിറ്റോറിയത്തില്‍ നടന്ന (സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ) എസ്.ഡി.പി.ഐ എറണാകുളം ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടുകള്‍ കഴിഞ്ഞ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തുടങ്ങിയിടത്തു തന്നെ നില്‍ക്കുമ്പോള്‍, എസ്.ഡി.പി.ഐ യുവത്വത്തെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയായി ചുരുങ്ങിയ കാലംകൊണ്ടു വളര്‍ന്നു. മുസ്‌ലിം സമുദായവും ദലിത് സമുദായവും യോജിച്ച് ഇന്ത്യയുടെ ഭരണം പിടിച്ചെടുക്കുമെന്നു കണ്ടപ്പോള്‍ സവര്‍ണമേലാളന്‍മാര്‍ രാജ്യത്തെ രണ്ടായി വിഭജിക്കുകയായിരുന്നു. പിന്നീട് അവരുടെ ഭരണം നഷ്ടപ്പെടുമെന്നു കണ്ടപ്പോള്‍ പുതിയ തന്ത്രം ആവിഷ്‌കരിച്ചു. ഹിന്ദുവും മുസല്‍മാനും രണ്ടാണെന്നു വരുത്തിത്തീര്‍ക്കാന്‍ ബാബരി മസ്ജിദ് തകര്‍ത്ത് രണ്ടാമതും ഇന്ത്യയെ വിഭജിച്ചു ഭരണം പിടിച്ചെടുക്കുകയായിരുന്നു. ഇവിടെ സമുദായം അനാഥരാണ്. രാജ്യം ആരു ഭരിച്ചാലും ഒരു സവര്‍ണ ഹിന്ദുത്വവും കാണാന്‍ കഴിയും. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ വേണ്ടി മറ്റു രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു വോട്ടു ചെയ്തിരുന്ന സമുദായം, പുതിയ ചേതനയും ഉണര്‍വിന്റെ മന്ത്രധ്വനികളുമായി കടന്നുവന്ന എസ്.ഡി.പി.ഐയില്‍ അണിചേരുന്നതു ജനങ്ങള്‍ മനസ്സിലാക്കിയതുകൊണ്ടാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അസ്‌ലം അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം തുളസീധരന്‍ പള്ളിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ് കുമാര്‍, സംസ്ഥാന സമിതിയംഗം യൂസുഫ് വയനാട്, ജില്ലാ നേതാക്കളായ പി പി മൊയ്തീന്‍ കുഞ്ഞ്, ഒ അലിയാര്‍, കെ ഐ ഹരി, നവാജ് ജാന്‍, വാഴക്കുളം ബ്ലോക്ക് സ്ഥാനാര്‍ഥി റഹ്മാ ബിവി സംസാരിച്ചു.
Subscribe to:
Posts (Atom)