പരവനടുക്കം: എസ്.ഡി.പി.ഐ ജനകേരള യാത്രയുടെ പോസ്റ്റര്‍ ഒട്ടിക്കുകയായിരുന്ന പ്രവര്‍ത്തകരെ ഒരു സംഘം ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. പരവനടുക്കം പാലിച്ചിയടുക്കത്തെ അബൂബക്കര്‍ സിദ്ധീഖ്(17), ആജിദ്(17) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഞായറാഴ്ച രാത്രി പത്തരയോടെ പരവനടുക്കത്ത് പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടയില്‍ മാരകായുധങ്ങളുമായി എത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നുവെന്ന് ജനറല്‍ ആശുപത്രിയില്‍ കഴിയുന്നവര്‍ പരാതിപ്പെട്ടു. സംഭവത്തില്‍ എസ്.ഡി.പി.ഐ പാലിച്ചിയടുക്കം ബ്രാഞ്ച് കമ്മിറ്റിപ്രതിഷേധിച്ചു.
ഫോട്ടോ: ആര്‍.എസ്.എസ്.എസ് അക്രമത്തില്‍ പരിക്കേറ്റ്
ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അബൂബക്കര്‍ സിദ്ദീഖ്, ആജിത്
No comments:
Post a Comment