കാസര്‍കോഡ്: അവകാശപോരാട്ട സമരങ്ങളില്‍ രാഷ്ട്രിയ കേരളത്തിന് പുതിയ ദിശാബോധവും ചരിത്രവു എഴുതിച്ചേര്‍ക്കാന്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്.ഡി.പി.ഐ) ഏപ്രില്‍ രണ്ടിന് ആരംഭിക്കുന്ന ജനകേരളയാത്രയ്ക്ക് ഭാഷാ സംഗമഭൂമിയായ ഹൊസങ്കടി ഒരുങ്ങിക്കഴിഞ്ഞു. ഉദ്ഘാടനത്തിന് സാക്ഷ്യം വഹിക്കുന്ന കാസര്‍കോഡ് ജില്ലയില്‍ എസ്.ഡി.പി.യുടെ മുദ്രാവാക്യങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്നവരെല്ലാം അക്ഷരാര്‍ഥത്തില്‍ ഇതൊരു സംഭവമാക്കിതീര്‍ക്കാനുള്ള തിടുക്കത്തിലാണ്. യാത്രയുടെപ്രധാന്യവും ആവശ്യകതയും വിളംബരം ചെയ്തുള്ള പ്രചാരണ ജാഥകളെല്ലാം ഇന്നലെയോടെ സമാപിച്ചു. കാസര്‍കോഡ് ജില്ലയില്‍ അഞ്ചു മണ്ഡലങ്ങളിലും വന്‍ജനാവലിയാണ് പ്രചരണജാഥകളെ എതിരേറ്റത്. നൂറിലധികം കേന്ദ്രങ്ങളില്‍ യാത്രയ്ക്കു സ്വീകരണം നല്‍കി്. ഇവിടങ്ങളിലെല്ലാം ജില്ലാ-സംസ്ഥാന തല നേതാക്കള്‍ ജനകേരളയാത്രയുടെ പ്രധാന്യത്തെക്കുറിച്ച് നാട്ടുകാരെ ബോധ്യപ്പെടുത്തി.
നാടും നഗരവും കമാനങ്ങളും മനോഹരമായി അണിയിച്ചൊരുക്കിയ ചെറുകുടിലുകളും ചമയങ്ങളും ചുമരെഴുത്തും പോസ്റ്ററും ബാനറും ബോഡുകളും കൊണ്ട് അലംകൃതമായി. നാലുദിവസം മുമ്പ് ചേര്‍ന്ന പാര്‍ട്ടിയുടെ ജില്ലാതല കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ വിലയിരുത്തി.
പ്രത്യയ ശാസ്ത്രങ്ങള്‍ പലതും കാലടിറയും വഴിതെറ്റിയും നിലനില്‍പിനായി പാടുപെടുമ്പോള്‍, ലക്ഷ്യബോധം നഷ്ടപ്പെട്ട് ഭഗ്നാശരായ യുവതലമുറയെയും പിന്നാക്ക ദളിത് വര്‍ഗത്തേയും കര്‍മപഥത്തിലേക്ക് കൊണ്ടുവരുകയാണ് എസ്.ഡി.പി.ഐ. ആ വഴിയില്‍ ബഹുജന മുന്നേറ്റത്തിന്റെ പുതിയ പാന്ഥാവു വെട്ടിത്തുറക്കാനുള്ള ജനകേരളയാത്ര പുതിയആവേശവും അധ്യായവുമായി മാറും.
No comments:
Post a Comment