കല്‍പ്പറ്റ: സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ജനകേരള യാത്രയോടനുബന്ധിച്ച് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചരണ ജാഥയുടെ ഉദ്ഘാടനം ഇന്നലെ രാവിലെ കാട്ടിക്കുളത്ത് ജില്ലാ പ്രസിഡന്റ് കെ മജീദ് മുസ്്‌ല്യാര്‍ ജില്ലാ സെക്രട്ടറിയും ജാഥാ ക്യാപ്റ്റനുമായ പി ആര്‍ കൃഷ്ണന്‍കുട്ടിക്ക് പതാക കൈമാറി നിര്‍വ്വഹിച്ചു. വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തിയ ജാഥ ഇന്നലെ വൈകുന്നേരം ഏഴിന് രണ്ടേനാലില്‍ സമാപിച്ചു. ജാഥക്ക് വിവിധ സ്ഥലങ്ങളില്‍ നല്‍കിയ സ്വീകരണ യോഗങ്ങളില്‍ സുലൈമാന്‍ മൗലവി, നാസര്‍ തരുവണ, കെ നൗഷാദ് സംസാരിച്ചു. ഇന്ന് രാവിലെ ഒമ്പതിന് ഈസ്റ്റ് പാലമുക്ക് നിന്ന് ആരംഭിക്കുന്ന ജാഥ 9.45 ന് അഞ്ചാംപീടിക, 10.15 തേറ്റമല, 11 ന് മക്കിയാട്, 11.45 ന് കോറോം, 12.30 ന് 12-ാം മൈല്‍, 1.15 ന് വെള്ളമുണ്ട, 2.30 ന് പുളിഞ്ഞാല്‍, 3.30 ന് പുലിക്കാട്, വൈകുന്നേരം നാലിന് ആറുവാള്‍, 4.30 ന് പുതുശ്ശേരിക്കടവ്, അഞ്ചിന് പടിഞ്ഞാറത്തറ, ആറിന് കുപ്പാടിത്തറ, 6.45 ന് നാലാംമൈല്‍, 7.15 ന് അഞ്ചാംമൈലില്‍ സമാപിക്കും. നാളെ രാവിലെ ഒമ്പതിന് ആറാംമൈലില്‍ നിന്നും തുടങ്ങി വൈകുന്നേരം 7.30 ന് വൈത്തിരിയില്‍ സമാപിക്കും.
ഫോട്ടോ: ജനകേരള യാത്രയുടെ വയനാട് ജില്ലാ പ്രചാരണ ജാഥയുടെ ഉദ്്ഘാടനം ജാഥാ കാപ്റ്റന്‍ പി ആര്‍ കൃഷ്ണന്‍കുട്ടിക്ക് പതാക കൈമാറി കെ മജീദ് മുസ്്‌ല്യാര്‍ നിര്‍വ്വഹിക്കുന്നു
No comments:
Post a Comment