വേങ്ങര: ജനാധിപത്യത്തിലെ സവര്‍ണാധിപത്യവും പണാധിപത്യവും അവസാനിപ്പിക്കാന്‍ രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങള്‍ ഒരു കൊടിക്കീഴില്‍ അണിനിരക്കണമെന്ന് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍മജീദ് ഫൈസി. കണ്ണമംഗലം പഞ്ചായത്ത് എസ്.ഡി.പി.ഐ ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്യം ലഭിച്ച് 60 വര്‍ഷത്തിനിടെ 12 പഞ്ചവല്‍സര പദ്ധതികള്‍ നടപ്പിലാക്കിയ രാജ്യത്ത് അടിസ്ഥാന വിഭാഗം ഇപ്പോഴും അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലുമാണ്. നിയമനിര്‍മാണ സഭകളില്‍ ന്യൂനപക്ഷങ്ങളുടെ സാന്നിദ്ധ്യം കുറക്കാനുള്ള ഗൂഡാലോചനയുടെ ഫലമാണ് വനിതാസംവരണ ബില്‍. കോണ്‍ഗ്രസിന്റെ താളത്തിനൊത്തു തുള്ളുന്ന മുസ്്‌ലിംലീഗ് സമുദായത്തെ കൂടുതല്‍ ശണ്ഡീകരിക്കുന്ന നിലപാടാണു വനിതാ സംവരണബില്ലിനോടു സ്വീകരിച്ചത്.
ഏപ്രില്‍ രണ്ടു മുതല്‍ 24വരെ എസ്.ഡി.പി.ഐ നടത്തുന്ന ജനകേരള യാത്ര ചരിത്രത്തില്‍ തുല്യതയില്ലാത്ത സമരപ്രഖ്യാപനത്തിന്റെയും ന്യൂനപക്ഷ രാഷ്ട്രീയ ശാക്തീകരണത്തിന്റെയും വഴിയടയാളമാകുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ബഷീര്‍ എടക്കാപ്പറമ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാനസമിതിയംഗം കെ ഐ ഹരി, ജില്ലാസമിതിയംഗം എ കെ അബ്ദുല്‍മജീദ്, എ ബീരാന്‍കുട്ടി, എ കെ അബ്ദുറഹിമാന്‍ സംസാരിച്ചു. ജില്ലാജനറല്‍ സെക്രട്ടറി പി എം ബഷീര്‍, മണ്ഡലം പ്രസിഡന്റ് ടി പി അബ്ദുല്‍ഹഖ് പങ്കെടുത്തു
ഫോട്ടോ: എസ്.ഡി.പി.ഐ.കണ്ണമംഗലം പഞ്ചായത്ത് ഓഫിസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതുയോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍മജീദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.
No comments:
Post a Comment