താമരശ്ശേരി: സവര്‍ണ മേല്‍കോയ്മയില്‍ നിന്നും ഇന്ത്യയുടെ ഭരണ നേതൃത്വം ജനാധിപത്യ രീതിയിലൂടെ പിടിച്ച്്്് യഥാര്‍ഥ അവകാശികളായ ദളിത് മുസ്്‌ലിം പിന്നാക്ക വിഭാഗങ്ങളുടെ കരങ്ങളില്‍ ഏല്‍പ്പിക്കുന്ന കാലം അതിവിദൂരത്തല്ലെന്നും അതിനു വേണ്ടിയാണ് എസ്.ഡി.പി.ഐ നിലകൊളളുന്നതെന്നും ജില്ലാ വൈസ് പ്രസിഡന്റ് റഹിം മേമുണ്ട പറഞ്ഞു. തച്ചംപൊയിലില്‍ എസ്.ഡി.പി.ഐ താമരശ്ശേരി പഞ്ചായത്ത് വാഹനപ്രചരണജാഥ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അസിസ് എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. അഫ്‌സല്‍ സി എല്‍ ടി അധ്യക്ഷത വഹിച്ചു. ലിയാഖത്ത് എന്‍ പി, സിദ്ധിഖ് തേറ്റാമ്പുറം സിറാജ് തച്ചംപൊയില്‍ സംസാരിച്ചു. രാവിലെ പരപ്പന്‍പൊയിലില്‍ മണ്ഡലം സെക്രട്ടറി ഇ നാസര്‍ പ്രചരണജാഥ ഉദ്ഘാടനം ചെയ്തു. ഇസ്്മാഈല്‍ ആരാമ്പ്രം, സിദ്ധിഖ് കാരാടി, ജാഫര്‍ പരപ്പന്‍പൊയില്‍, ഹമീദലി സംസാരിച്ചു.
കോടഞ്ചേരി, പുതുപ്പാടി, തിരുവമ്പാടി പഞ്ചായത്ത് തല വാഹനപ്രചരണജാഥ നൂറാംതോട്ടില്‍ മണ്ഡലം പ്രസിഡന്റ് ബാബു മുക്കം ഉദ്ഘാടനം ചെയ്തു. സി ടി അഷ്്‌റഫ് അധ്യക്ഷത വഹിച്ചു. വിവിധ സ്ഥലങ്ങളിലെ സ്വീകരണ യോഗങ്ങളില്‍ സിദ്ധിഖ് പാഴൂര്‍, സുല്‍ഫി പുല്ലാണി സംസാരിച്ചു.
No comments:
Post a Comment