Tuesday, March 30, 2010

ചെങ്ങറയില്‍ നടപ്പാവുന്നത് സി.പി.എമ്മിന്റെ കുടില തന്ത്രം

പത്തനംതിട്ട: ചെങ്ങറ സമരത്തില്‍ പങ്കെടുത്ത മുഴുവന്‍  ആളുകള്‍ക്കും നല്‍കാനുള്ള ഭൂമി പത്തനംതിട്ട ജില്ലയില്‍ തന്നെ ഉണ്ടായിരിക്കെ അവരെ വിവിധ ജില്ലകളിലായി വിഭജിക്കുന്നത് ഭിന്നിപ്പിച്ച് ദുര്‍ബലമാക്കാനുള്ള സി.പി.എമ്മിന്റെ കുടില തന്ത്രമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി പ്രസ്താവനയില്‍ പറഞ്ഞു.
വളര്‍ന്ന നാടും ഇണങ്ങിയ പ്രദേശവും ഉപേക്ഷിക്കാന്‍ അവരെ നിര്‍ബന്ധിക്കുന്ന ചെങ്ങറ പാക്കേജ് എല്‍.ഡി.എഫിന്റെയും, യു.ഡി.എഫിന്റെയും പിന്നാക്ക വിഭാഗക്കാരോടുള്ള ഹീനമായ സമീപനം വ്യക്തമാക്കുന്നു. ചെങ്ങറയിലെ സമര ഭൂമിയായ ഹാരിസണ്‍സ് മലയാളം കമ്പനിയുടെ കൈവശമുള്ള അധിക ഭൂമി പിടിച്ചെടുക്കാന്‍ ഇപ്പോഴും സാധ്യമാകാത്തത് ഗവണ്‍മെന്റിന്റെ പരാജയമാണ്. കുത്തകളോടുള്ള വിധേയത്വം അവസാനിപ്പിച്ച് ദലിത്-ആദിവാസി-പിന്നാക്ക വിഭാഗങ്ങളോട് കരുണ കാണിക്കാനും നീതി പുലര്‍ത്താനും സര്‍ക്കാര്‍ തയ്യാറാവണമെന്നും മജീദ് ഫൈസി ആവശ്യപ്പെട്ടു.

No comments:

Post a Comment