Monday, March 29, 2010

വയനാട് ജില്ലാ പ്രചാരണ ജാഥ നാളെ മുതല്‍

കല്‍പ്പറ്റ: സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ കേരളഘടകത്തിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ രണ്ടിന് കാസര്‍കോഡ് നിന്ന് ആരംഭിക്കുന്ന ജനകേരള യാത്രയോടനുബന്ധിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ മുതല്‍ ഏപ്രില്‍ മൂന്ന് വരെ ജില്ലയില്‍ പ്രചാരണ ജാഥ നടത്തും. ഏപ്രില്‍ ആറിന് യാത്ര ജില്ലയിലെത്തും.ഏപ്രില്‍ 26 ന് തിരുവനന്തപുരത്ത് സമാപിക്കും.
ജാഥാ ക്യാപ്റ്റനായി ജില്ലാ സെക്രട്ടറി പി ആര്‍ കൃഷ്ണന്‍കുട്ടിയെ തിരഞ്ഞെടുത്തു. കല്‍പറ്റയില്‍ നടന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ അബ്ദുല്‍ മജീദ് മൗലവി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ കെ എ അയൂബ്, ശാരദാ രാമകൃഷ്ണന്‍, ടി നാസര്‍, ഖജാഞ്ചി അബ്ദുല്‍ ജലീല്‍, മോയി, അബ്ദുല്‍സമദ്, കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് അലി പിണങ്ങോട്, സെക്രട്ടറി എന്‍ ഹംസ, മാനന്തവാടി മണ്ഡലം പ്രസിഡന്റ് പോക്കര്‍, സെക്രട്ടറി സുലൈമാന്‍, സുല്‍ത്താന്‍ ബത്തേരി മണ്ഡലം സെക്രട്ടറി നാസര്‍ സംസാരിച്ചു.
പ്രചരണജാഥ നാളെ രാവിലെ ഒമ്പതിന് കാട്ടിക്കുളത്ത് നിന്നും ആരംഭിച്ച് 10ന് മാനന്തവാടി, 10.45ന് പിലാക്കാവ്, 11.15ന് ചെമ്പരക്കൊല്ലി, 12ന് ചെറക്കര, 12.45ന് തലപ്പുഴ, ഉച്ചക്ക് 2.15ന് പേര്യ 39, മൂന്നിന് പേര്യ 36, 3.45ന് മുള്ളല്‍, വൈകുന്നേരം 4.45ന് വാളാട്, ആറിന് പാണ്ടിക്കടവ്, ഏഴിന് രണ്ടേനാലില്‍ സമാപിക്കും.
ഏപ്രില്‍ ഒന്നിന് രാവിലെ ഒമ്പതിന് ഈസ്റ്റ് പാലമുക്കില്‍ നിന്നും തുടങ്ങി വൈകുന്നേരം 7.15 ന് അഞ്ചാംമൈലിലും ഏപ്രില്‍ രണ്ടിന് രാവിലെ ഒമ്പതിന് ആറാംമൈല്‍ മൊക്കത്ത് നിന്നാരംഭിക്കുന്ന ജാഥ വൈകുന്നേരം  7.30 ന് വൈത്തിരിയിലും സമാപിക്കും.ഏപ്രില്‍ മൂന്നിന് രാവിലെ ഒമ്പതിന് മുട്ടിലില്‍ നിന്നാരംഭിച്ച് ഏഴിന് പുല്‍പ്പള്ളിയില്‍ സമാപിക്കും.

No comments:

Post a Comment