Tuesday, April 13, 2010

നെല്ലറയുടെ നാട്ടില്‍ ജനകേരളയാത്രയ്ക്ക് ഉജ്വല സ്വീകരണം

ഒറ്റപ്പാലം: അടിച്ചമര്‍ത്തപ്പെട്ടവന്റെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള എസ്.ഡി.പി.ഐ ജനകേരളയാത്രയുടെ പാലക്കാട് ജില്ലയിലെ രണ്ടു ദിവസത്തെ പര്യടനം ഷൊര്‍ണൂരില്‍ പ്രകടനത്തോടെയും പൊതുയോഗത്തോടെയും സമാപിച്ചു. ഇന്നലെ രാവിലെ എട്ടര മണിക്ക് ഒലവക്കോട്ട് നിന്നാരംഭിച്ച ഈ യാത്രയില്‍ കത്തുന്ന ചൂടിനെ വകവയ്ക്കാതെ നൂറുകണക്കിനു യുവാക്കള്‍ പങ്കെടുത്തു. നെല്ലറയുടെ നാട്ടിലെ ഗ്രാമങ്ങളിലൂടെ യാത്ര കടന്നുപോവുമ്പോള്‍, കാണാനും ആശീര്‍വദിക്കാനും ഒട്ടേറെ പേര്‍ എത്തിയിരുന്നു. സുല്‍ത്താന്‍പേട്ട, ചിറ്റൂര്‍, തത്തമംഗലം, വടവന്നൂര്‍, പുതുനഗരം, കൊല്ലങ്കോട്, നെന്മാറ, ആലത്തൂര്‍, ചിറ്റിലഞ്ചേരി, തൃപ്പാളൂര്‍, കാവശ്ശേരി, കഴനിചുങ്കം, പഴമ്പാലക്കോട്, തിരുവില്ല്വാമല, ലക്കിടി, ഒറ്റപ്പാലം, കുളപ്പുള്ളി എന്നീ പാലക്കാടന്‍ഗ്രാമങ്ങളുടെ ഉള്ളറകളിലേക്കു ജനകേരള യാത്ര കടന്നുചെല്ലുകയായിരുന്നു. അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്ത ജാഥയിലെ പ്രസംഗങ്ങളെല്ലാം നാട്ടുകാര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും നവ്യാനുഭവമായി. മുഖ്യധാരാ രാഷ്രീയപ്പാര്‍ട്ടികള്‍ പറയാത്ത സത്യങ്ങള്‍ വിളിച്ചുപറയാന്‍ മുന്നോട്ടുവന്ന എസ്.ഡി.പി.ഐയെ ഗ്രാമീണര്‍ അഭിനന്ദിക്കുന്നതു കാണാമായിരുന്നു. ഒലവക്കോട്ടു നിന്നാരംഭിച്ച യാത്രയില്‍ ജാഥാ ക്യാപ്റ്റന്‍ എം കെ മനോജ് കുമാര്‍, വൈസ് ക്യാപ്റ്റന്‍ മുവാറ്റുപുഴ അഷറഫ് മൗലവി, സംസ്ഥാന സമിതി അംഗങ്ങളായ തുളസീധരന്‍ പള്ളിക്കല്‍, പാലക്കാട് ജില്ലാ പ്രസിഡന്റ് ഇ എസ് കാജ ഹുസൈന്‍, വൈസ് പ്രസിഡന്റ് സൈനുദ്ദീന്‍ മാസ്റ്റര്‍, സെക്രട്ടറി ഹമീദ് കൈപുറം, ജോയിന്റ് സെക്രട്ടറി ഖാലിദ,് ഹനീഫ, ജില്ലാ സമിതി അംഗങ്ങളായ അബ്ദുല്‍ നാസര്‍ മണ്ണാര്‍ക്കാട്, യൂസുഫ് പട്ടാമ്പി, ഷൗക്കത്ത് കാരക്കാട് എന്നിവര്‍ ആദ്യാവസാനം പങ്കെടുത്തു.പ്ലാച്ചിമട ആദിവാസി സമരപ്പന്തല്‍ സന്ദര്‍ശിക്കാനെത്തിയ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ആദിവാസി മൂപ്പന്‍മാരായ മുരുകന്‍, മുരളീധരന്‍ ചേര്‍ന്നു സ്വീകരിച്ചു. നിലനില്‍പ്പിനുതന്നെ ഭീഷണി ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ ആദിവാസികള്‍ വിശദീകരിച്ചു. രൂക്ഷമായ കുടിവെള്ളപ്രശ്‌നമാണ് അവര്‍ മുഖ്യമായും ഉന്നയിച്ചത്. ആദിവാസികള്‍ മാത്രം താമസിക്കുന്ന പ്ലാച്ചിമട കോളനിയിലെ 65 വീട്ടുകാര്‍ വെള്ളം പോലും കിട്ടാതെ കഷ്ടപ്പെടുകയാണ്. ജനതാദളുകാര്‍ അടിച്ചുതകര്‍ത്ത ആദിവാസി കുടിലുകളും സംഘം സന്ദര്‍ശിച്ചു. വീണ്ടും അക്രമം ഉണ്ടാവുമോ എന്ന ഭീഷണിയിലാണ് കഴിയുന്നതെന്നും ആദിവാസികള്‍ എസ്.ഡി.പി.ഐ സംഘത്തോടു പരാതിപ്പെട്ടു. വിഷയത്തില്‍ ഇടപെട്ട് അടിയന്തരമായി പ്രശ്‌നപരിഹാരത്തിനു രംഗത്തിറങ്ങുമെന്നു ജാഥാ ക്യാപ്റ്റന്‍ ആദിവാസികള്‍ക്ക് ഉറപ്പുനല്‍കി.ഒലവക്കോട്ട് മുഹമ്മദലി കൂറ്റനാട് സംസാരിച്ചു. കൊഴിഞ്ഞാമ്പാറയിലെ സ്വീകരണത്തില്‍ ഷാഹുല്‍ ഹമീദ്, ഹനീഫ കൊഴിഞ്ഞാമ്പാറ സംസാരിച്ചു. പുതുനഗരം, കൊല്ലങ്കോട്, നെന്മാറ സ്വീകരണയോഗങ്ങളില്‍ ഹുസൈനാര്‍ കൊല്ലങ്കോട്, റഷീദ് പുതുനഗരം സംസാരിച്ചു. ആലത്തിയൂരില്‍ എം അബൂബക്കര്‍, യു സൈനുല്‍ ആബിദീന്‍ സംസാരിച്ചു. ഒറ്റപ്പാലത്ത് എം പി റഷീദ്, എ സുലൈമാന്‍ സംസാരിച്ചു. നൂറുകണക്കിനു ബൈക്കുകളും കാറുകളുംഅകമ്പടി സേവിച്ച യാത്രയ്ക്ക് കോല്‍ക്കളി, ദഫ്മുട്ട് എന്നീ കലാരൂപങ്ങള്‍ കൊഴുപ്പേകി. ഇന്നു രാവിലെ തൃശൂര്‍ ജില്ലയിലെ പര്യടനം വടക്കാഞ്ചേരിയില്‍ നിന്നാരംഭിച്ചു കൊടുങ്ങല്ലൂരില്‍ രാത്രി സമാപിക്കും.

No comments:

Post a Comment