Wednesday, April 14, 2010

എസ്.ഡി.പി.ഐ കൊട്ടാരക്കര, കരുനാഗപ്പള്ളി മേഖലാജാഥകള്‍ക്ക് ഹൃദ്യമായ സ്വീകരണം

കൊല്ലം: എസ്.ഡി.പി.ഐ ജനകേരളായാത്രയുടെ പ്രചരണാര്‍ഥം പാര്‍ട്ടി കൊല്ലം ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച കൊട്ടാരക്കര, കരുനാഗപ്പള്ളി മേഖലാജാഥകള്‍ രണ്ടാം ദിനം പിന്നിട്ടു. കൊല്ലം മേഖലാ ജാഥ ഇന്നാരംഭിക്കും.
ഇന്നലെ രാവിലെ  കാരാളിമുക്കില്‍ നിന്ന് ആരംഭിച്ച കരുനാഗപ്പള്ളി മേഖലാജാഥ  വിളന്തറ, ഐ.സി.എസ് ജങ്ഷന്‍, മൈനാഗപ്പള്ളി, ആനൂര്‍ക്കാവ്, പതാരം, ശാസ്താംകോട്ട, ഭരണിക്കാവ്, സിനിമാപ്പറമ്പ്, ശാസ്താംനട, ചിറ, പാറയില്‍മുക്ക്, മയ്യത്തുംകര, പെരുംചേരിവിളമുക്ക്, കൊച്ചുതെരുവ്, ശൂരനാട് എച്ച്.എസ് ജങ്ഷന്‍, പാറക്കടവ് വഴി ചക്കുവള്ളിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമാപന സമ്മേളനം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പി കെ രാധ ഉദ്ഘാടനം ചെയ്തു. ദലിത്-ന്യൂനപക്ഷങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പായിരിക്കും എസ്.ഡി.പി.ഐയിലൂടെ രാജ്യം കാണാന്‍പോവുന്നതെന്ന് പി കെ രാധ പ്രഖ്യാപിച്ചു.  കുത്തകമുതലാളിമാരുടെ പാദസേവകരായി രാഷ്ട്രീയപാര്‍ട്ടികള്‍ മാറി. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്്്്്് മുഴുവന്‍ ജനങ്ങളും എസ്.ഡി.പിയോടൊപ്പം അണിനിരക്കണമെന്നും അവര്‍ പറഞ്ഞു. മണ്ഡലം ജനറല്‍ സെക്രട്ടറി പി എച്ച് അജി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കബീര്‍ പോരുവഴി, മണ്ഡലം പ്രസിഡന്റ് പി വി ഷെരീഫ്, ജാഥാ ഡയറക്ടര്‍ ഷമീര്‍ കരുനാഗപ്പള്ളി, എസ്്് എ റഹിം, തൊളിക്കല്‍  മധുസൂദനന്‍, നജിം മൗലവി, നേമം റഹിം സംസാരിച്ചു.  ചൂണ്ടയില്‍ നിന്നാരംഭിച്ച കൊട്ടാരക്കര മേഖലാജാഥ മഞ്ഞപ്പാറ, കോട്ടുക്കല്‍, അഞ്ചല്‍, കരുകോണ്‍, ഏരൂര്‍, കുളത്തുപുഴ, തെന്മല, കഴുതുരുട്ടി, ഇടമണ്‍ 34, വാളക്കോട് വഴി പുനലൂരില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമാപന സമ്മേളനം പാര്‍ട്ടി ജില്ലാ കമ്മറ്റിയംഗം കടയ്ക്കല്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. പിന്നാക്ക ജനതയുടെ രാഷ്ട്രീയശാക്തീകരണമാണ് എസ്.ഡി.പി.ഐ ലക്ഷ്യമിടുന്നത്. പിന്നാക്ക ജനതയെ മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പുനലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് കുളത്തൂപുഴ സലിം മൗലവി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.നസീബ് എ റസാക്ക്്്, ദലിത് രാഷ്ട്രീയ പ്രവര്‍ത്തകന്‍ മഹേഷ് മാങ്കോട്, പാര്‍ട്ടി ചടയമംഗലം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് നാസര്‍ കാരിച്ചിറ, റാഫി ചൂണ്ട, ഷറാഫത്ത് മല്ലം സംസാരിച്ചു.

കൊല്ലം മേഖലാജാഥയ്ക്ക് ഇന്ന് തുടക്കം
കൊല്ലം:  എസ്.ഡി.പി.ഐ ജനകേരളായാത്രയുടെ പ്രചരണാര്‍ഥമുള്ള കൊല്ലം മേഖലജാഥ ഇന്ന്്് രാവിലെ ഒമ്പതിന് കാവനാട് ജങ്ഷനില്‍ നിന്ന് ആരംഭിക്കും. സംസ്ഥാന ഖജാഞ്ചി എ എ ഷാഫി ജാഥാ ക്യാപ്റ്റന്‍ എ കെ സലാഹുദ്ദീന് പതാക കൈമാറി ഉദ്ഘാടനം ചെയ്യും. ജാഥ മുതിരപ്പറമ്പ്, ജോനകപ്പുറം, പള്ളിത്തോട്ടം, ബീച്ച്, രണ്ടാംകുറ്റി, മൂന്നാംകുറ്റി, ചുമടുതാങ്ങി ജങ്ഷന്‍, കരിക്കോട്, ചന്ദനത്തോപ്പ്, പത്തായക്കല്ല്,  ചിറയില്‍ തൈക്കാവ്മുക്ക്, അഞ്ച്മുക്ക്, താന്നിക്കമുക്ക്, കരുവ, കാഞ്ഞാവെളി, കുരീപ്പുഴ വഴി വൈകീട്ട് ഏഴിന് അഞ്ചാലുംമൂട് ജങ്ഷനില്‍ സമാപിക്കും. സമാപന സമ്മേളനം എസ്.ഡി.പി.ഐ ഇടുക്കി ജില്ലാ പ്രസിഡന്റ് കാഞ്ചിയാര്‍ പീതാംബരന്‍ ഉദ്ഘാടനം ചെയ്യും. ഇന്ന് കരുനാഗപ്പള്ളിയില്‍ നിന്നാരംഭിക്കുന്ന കരുനാഗപ്പള്ളി മേഖലാജാഥയുടെ മൂന്നാംദിന പര്യടനം കോഴിക്കോട്, മരുതൂര്‍കുളങ്ങര, കരുനാഗപ്പള്ളി മാര്‍ക്കറ്റ്, ഇടക്കുളങ്ങര, വെളുത്തമണല്‍, കാരൂര്‍ക്കടവ്, മാലുമേല്‍, തൊടിയൂര്‍, അരുമത്തുമഠം, മണപ്പള്ളി, കുറ്റിപ്പുറം, വട്ടപറമ്പ്, ചിറ്റുമൂല, പള്ളിമുക്ക്, പുതിയകാവ്, കൊച്ചാലുമൂട്, ക്ലാപ്പന, വലിയകുളങ്ങര വഴി ഓച്ചിറയില്‍ സമാപിക്കും. കൊട്ടാരക്കര മേഖലാജാഥയുടെ മൂന്നാം ദിനപര്യടനം പുനലൂര്‍ കാര്യറയില്‍ നിന്നാരംഭിച്ച് പത്തനാപുരം, കുന്നിക്കോട്്് ചുറ്റി  തലച്ചിറയില്‍ സമാപിക്കും.

എസ്.ഡി.പി.ഐ കരുനാഗപ്പള്ളി മേഖലാജാഥയുടെ രണ്ടാം ദിന പര്യടന സമാപന സമ്മേളനം ചക്കുവള്ളിയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പി കെ രാധ ഉദ്ഘാടനം ചെയ്യുന്നു

No comments:

Post a Comment