Monday, April 19, 2010

അറബിക്കടലിന്റേയും പല്ലനയാറിന്റേയും തീരത്ത്് മാറ്റത്തിന്റെ കൊടുങ്കാറ്റായി ജനകേരളയാത്ര

ആലപ്പുഴ: അറബിക്കടലിലെ ആര്‍ത്തലയ്ക്കുന്ന തിരമാലകളെ വകഞ്ഞു മാറ്റി അന്നത്തിന് വക തേടുന്ന കടലിന്റെ മക്കളുടെ നാട്ടില്‍ എസ്.ഡി.പി.ഐ ജനകേരള യാത്രയ്ക്ക്്്് ഊഷ്മള സ്വീകരണം.
 കടലിന്റേയും കായലിന്റേയും മനസ്സറിഞ്ഞ കയര്‍ തൊഴിലാളികള്‍ ഇരുകൈകളും നീട്ടിയാണ് ജാഥയെ സ്വീകരിച്ചത്്. ആലപ്പുഴ ജില്ലയിലെ ജാഥയുടെ രണ്ടാം ദിവസ പര്യടനം പുന്നപ്രയിലാണ് തുടങ്ങിയത്്. നൂറു കണക്കിന് മല്‍സ്യ തൊഴിലാളികളും കയര്‍ തൊഴിലാളികളും ജനകേരളയാത്രയ്ക്ക്്് അഭിവാദ്യങ്ങള്‍ നേര്‍ന്നു. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജനകേരളയാത്രയെ പ്രവര്‍ത്തകര്‍ അനുഗമിച്ചത്്.
നവ വിപ്ലവ സമൂഹത്തിനായി പൊരുതിയ രക്തസാക്ഷികളേയും പോരാളികളേയും മറന്ന സിപിഎമ്മിന് ശക്തമായ വെല്ലുവിളിയാണ് എസ്്്.ഡി.പി.ഐ ഉയര്‍ത്തുന്നതെന്ന്്് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജനകേരളായാത്രാ ക്യാപ്റ്റനുമായ എം.കെ മനോജ് കുമാര്‍ പറഞ്ഞു. ദൈനംദിന ജീവിതങ്ങളില്‍ ബ്രാഹ്മണ്യത്തിന്റെ സവര്‍ണ കവചം തീര്‍ത്ത് ദലിതനേയും ന്യൂനപക്ഷങ്ങളേയും തളച്ചിടാന്‍ ഗൂഢശ്രമം നടക്കുകയാണ്. സവര്‍ണ താല്‍പര്യങ്ങള്‍ മഹത്തായ സംസ്‌കാരമാണെന്ന് വരുത്തി തീര്‍ക്കാന്‍ ഭൂരിപക്ഷ മാധ്യമങ്ങള്‍ കഥകള്‍ മെനയുകയാണ്്.
പുന്നപ്ര-വയലാര്‍ സമരങ്ങളില്‍ കൊല ചെയ്യപ്പെട്ട ദലിതരെ സിപിഎം പൊതു സമൂഹത്തില്‍ നിന്ന് മറച്ചു വയ്ക്കുകയാണ്.1931 മുതല്‍ 39 വരെ കുട്ടനാടന്‍ പാടശേഖരങ്ങളില്‍ ജന്‍മിമാര്‍ക്കെതിരെ സമരത്തിന് നേത്യത്വം വഹിച്ച കെ.വി പത്രോസിനെ ദലിതനായതിന്റെ പേരില്‍ മാത്രം അവഗണിച്ചിരിക്കുകയാണ്. എന്നാല്‍ സവര്‍ണനായ ഇഎംസ് നമ്പൂതിരിയുടെ ജന്‍മശതാബ്ദിയും ചരമ വാര്‍ഷികവും ആഘോഷിക്കാന്‍ സിപിഎം കോടികളൊഴുക്കുന്നു.
കേരളത്തിലെ ഓരോ വീട്ടിലും ഓരോ കള്ളന്‍മാരുണ്ടെന്ന് പ്രഖ്യാപിച്ച സിപിഎം മന്ത്രി സ്വന്തം വീട്ടിലേയും പാര്‍ട്ടി മന്ത്രിമാരുടെ വീടുകളിലേയും കള്ളന്‍മാര്‍ ആരാണെന്ന്് വ്യക്തമാക്കണം.
സവര്‍ണ സായിപ്പായ തരൂരിനെ യാതൊരു ഔചിത്യവുമില്ലാതെ ചുമന്ന കോണ്‍ഗ്രസും  ഇതില്‍ നിന്നും ഭിന്നമല്ല. 1500 കോടിയിലധികം രൂപയുടെ കള്ളപ്പണമാണ് ഐപിഎല്ലിന്റെ പേരില്‍ ഒഴുക്കിയിരിക്കുന്നത്.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന സ്വീകരണ യോഗങ്ങളില്‍ നൗഷാദ് കീച്ചേരി, റഷീദ് മാസ്റ്റര്‍ വണ്ണപ്പുറം, നാസര്‍ വയനാട്, എസ്.എച്ച് അല്‍ഹാദി, റ്റി എം സമദ് എന്നിവര്‍ സംസാരിച്ചു.
വളഞ്ഞ വഴി,പുറക്കാട്, ത്യക്കുന്നപ്പുഴ, കാര്‍ത്തികപ്പള്ളി, ഹരിപ്പാട്, കായംകുളം, രണ്ടാംകുറ്റി, ചാരുംമൂട്, മാവേലിക്കര എന്നീ പ്രദേശങ്ങളില്‍ പര്യടനം നടത്തി.
വൈകിട്ട്്് ഏഴിന് കൊല്ലക്കടവില്‍ തയ്യാറാക്കിയ അയ്യങ്കാളി നഗറിലാണ് സമാപനം.സമാപന സമ്മേളനത്തില്‍ എസ്്്.ഡി.പി.ഐ ആലപ്പുഴ ജില്ലാപ്രസിഡന്റ്് എസ്്്.എച്ച്്്്്   അല്‍ഹാദി അദ്ധ്യക്ഷത വഹിക്കും.എസ്്്.ഡി.പി.ഐ ബംഗാള്‍ സ്റ്റേറ്റ്്് പ്രസിഡന്റ്് തഈദുല്‍ ഇസ്്്‌ലാം ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ എം.കെ മനോജ്്് കുമാര്‍, സംസ്ഥാന വൈസ്്്് പ്രസിഡന്റ്് പി.കെ ഗോപിനാഥന്‍, സംസ്ഥാന സമിതിയംഗങ്ങളായ ഫത്തഹുദ്ദീന്‍ റഷാദി, തുളസീധരന്‍ പള്ളിക്കല്‍, യൂസുഫ് വയനാട്്്്്്്, അബ്ദുല്‍ കരിം കൊല്ലക്കടവ്് എന്നിവര്‍ സംസാരിക്കും.


No comments:

Post a Comment