Wednesday, April 14, 2010

സയണിസ്റ്റ്-മാര്‍ക്‌സിസ്റ്റ് കൂട്ടായ്മ രൂപപ്പെടുന്നതായി അഷ്‌റഫ് മൗലവി

നോര്‍ത്ത് പറവൂര്‍: ദേശീയരാഷ്ട്രീയത്തില്‍ സംഘപരിവാര-മാര്‍ക്‌സിസ്റ്റ്-ഫാഷിസ്റ്റ് കൂട്ടായ്മയ്മ രൂപപ്പെട്ടതായി എസ്.ഡി.പി.ഐ ജനകേരളയാത്രാ വൈസ് ക്യാപ്റ്റന്‍ മുവാറ്റുപുഴ അഷ്‌റഫ മൗലവി.  എറണാകുളം ജില്ലയിലേക്ക് പ്രവേശിച്ച യാത്രയ്ക്ക് തന്മനത്ത് നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ ഇസ്രായേല്‍ അംബാസഡര്‍ മാര്‍ക് സോഫര്‍ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുമായി മണിക്കൂറുകളോളം ചര്‍ച്ച നടത്തിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നും യാസിര്‍ അറഫാത്തിന്റെ ഫലസ്തീനോടൊപ്പം നിന്ന ഇന്ത്യയില്‍ നിന്ന് ആദ്യമായി ഇസ്രായേല്‍ സന്ദര്‍ശിച്ചത് ബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസുവായിരുന്നു. ജൂതരാഷ്ട്രം രാജ്യത്ത് ഏറ്റവും കൂടുതല്‍ മുതല്‍മുടക്കിയതും ബംഗാളിലായിരുന്നു- മൗലവി പറഞ്ഞു. ദലിത് അവകാശപ്പോരാട്ടങ്ങള്‍ക്കു നേതൃത്വം നല്‍കിയ പണ്ഡിറ്റ് കറുപ്പന്റെയും സഹോദരന്‍ അയ്യപ്പന്റെയും അയ്യങ്കാളിയുടെയും കര്‍മഭൂമി ആവേശത്തോടെയാണ് മധ്യകേരളത്തില്‍ യാത്രയെ എതിരേറ്റത്. ജില്ലാ അതിര്‍ത്തിയായ മൂത്തകുന്നം ഫെറിയില്‍ തെയ്യത്തിന്റെയും പുലികളിയുടെയും കോല്‍ക്കളിയുടെയും ദഫ്മുട്ടിന്റെയും അകമ്പടിയോടെയായിരുന്നു സ്വീകരണം. എം കെ മനോജ് കുമാര്‍ നയിക്കുന്ന ജാഥയില്‍ ജോയിന്റ് ഡയറക്ടര്‍ യൂസുഫ് വയനാട്, സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ. വി എസ് സലീം, തുളസീധരന്‍ പള്ളിക്കല്‍, ഒ അലിയാര്‍, കെ മുഹമ്മദലി എന്നിവര്‍ക്കു പുറമേ എസ്.ഡി.പി.ഐ എറണാകുളം ജില്ലാ പ്രസിഡന്റ് പി എ മുഹമ്മദ് അസ്‌ലം, ജനറല്‍ സെക്രട്ടറി പി പി മൊയ്തീന്‍കുഞ്ഞ്, സെക്രട്ടറി കെ ഐ ഹരി, ഖജാഞ്ചി നവാബ്ജാന്‍, ജില്ലാ സമിതിയംഗങ്ങളായ കെ പി ഹനീഫ, ഷൈന്‍ മുഹമ്മദ്, അജ്മല്‍ കെ മുജീബ്, പി എ നാസര്‍, കരീം മീരാന്‍ തുടങ്ങിയവരുമുണ്ടായിരുന്നു. നോര്‍ത്ത് പറവൂരില്‍ പി എ ശിഹാബുദ്ദീന്‍ മന്നം, നവാബ്ജാന്‍ സംസാരിച്ചു. എടവനക്കാട്ട് കെ ഐ ഹരി അധ്യക്ഷത വഹിച്ചു. താജുദ്ദീന്‍, യഹ്‌യ സംസാരിച്ചു. ജാഥാസന്ദേശം നല്‍കിയ യൂസുഫ് വയനാട് സാധാരണക്കാരന്റെ പ്രശ്‌നങ്ങളില്‍ ഒരു കാലത്തും ആത്മാര്‍ഥത കാണിക്കാത്ത രാഷ്ട്രീയപ്രസ്ഥാനങ്ങളാണ് ഇന്ത്യയിലുള്ളതെന്നു കുറ്റപ്പെടുത്തി. വൈപ്പിന്‍ ജങ്കാര്‍ വഴി കൊച്ചിയിലേക്കു പ്രവേശിച്ച യാത്രയ്ക്കു മട്ടാഞ്ചേരി കപ്പലണ്ടിമുക്കില്‍ സ്വീകരണം നല്‍കി. അസീം മട്ടാഞ്ചേരി, എ അസീസ് സംസാരിച്ചു. പള്ളുരുത്തി തങ്ങള്‍ നഗറില്‍ നസീര്‍ കുമ്പളം, എം എച്ച് അനസ്, തുളസീധരന്‍ പള്ളിക്കല്‍ സംസാരിച്ചു. നെട്ടൂരില്‍ സി എം സുലൈമാന്‍, പി കെ നസീര്‍, കെ മുഹമ്മദലി പ്രസംഗിച്ചു. സംസ്ഥാന സമിതിയംഗം ഒ അലിയാര്‍ നവജാഗരണ രാഷ്ട്രീയം പറയുന്ന പുതിയ പാര്‍ട്ടിയെ എല്ലാവരും ശത്രുപക്ഷത്തു നിര്‍ത്തി ആക്രമിക്കുകയാണെന്നു പറഞ്ഞു. തമ്മനത്തെ സ്വീകരണ സമ്മേളനത്തില്‍ കെ പി ഹനീഫ, അബ്ദുല്‍ മജീദ് തമ്മനം, അബ്ദുസ്സലാം സംസാരിച്ചു. ജനകേരളയാത്രയ്ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ ഷീബാ സക്കീര്‍, സൈനബ എന്നിവരുടെ നേതൃത്വത്തിലുള്ള നാഷനല്‍ വിമന്‍സ് ഫ്രണ്ട് പ്രവര്‍ത്തകരുമെത്തിയിരുന്നു. കളമശ്ശേരിയില്‍ ഷൈന്‍ മുഹമ്മദ്, സുല്‍ഫിക്കര്‍ അലി സംസാരിച്ചു. ആലുവയില്‍ പൊതുസമ്മേളനത്തോടെ  ജില്ലയിലെ ആദ്യ ദിവസത്തെ പര്യടനം പൂര്‍ത്തിയായി. ഇന്നു രാവിലെ 9ന് പള്ളിക്കരയില്‍ നിന്നാരംഭിക്കുന്ന രണ്ടാം ദിവസത്തെ പര്യടനം തൊടുപുഴയില്‍ സമാപിക്കും.

No comments:

Post a Comment