Thursday, April 22, 2010

എസ്.ഡി.പി ഐ ജനകേരള യാത്ര മറ്റന്നാള്‍ സമാപിക്കും

തിരുവനന്തപുരം: കേരളത്തിലെ ജനമനസിനെ തൊട്ടറിഞ്ഞ് ഏപ്രില്‍ രണ്ടിനു കാസര്‍കോഡ് ഹൊസങ്കടിയില്‍നിന്നു പര്യടനം ആരംഭിച്ച സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്.ഡി.പി.ഐ) ജനകേരള യാത്രയ്ക്കു മറ്റന്നാള്‍ അനന്തപുരിയില്‍ പരിസമാപ്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ നയിക്കുന്ന ജനകേരളയാത്രയ്ക്കു മുന്നൂറോളം കേന്ദ്രങ്ങളില്‍ സ്വീകരണം ലഭിച്ചു. വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ നിരവധിപേര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചതായി സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വയനാട് ജില്ലയിലെ അപ്പാട് ആദിവാസി ഭൂസമരവേദി, മലപ്പുറത്തു 611 ദിവസം പിന്നിട്ട മദ്യവിരുദ്ധ സമരപന്തല്‍, പാലക്കാട് ജില്ലയിലെ പ്ലാച്ചിമട സമരഭൂമി, ചെങ്ങറ സമരഭൂമി എന്നിവിടങ്ങളില്‍ ആവേശോജ്ജ്വലസ്വീകരണമാണ് ലഭിച്ചത്. ഭരണകൂട വിവേചനവും അവഗണനയും തുറന്നുകാട്ടുന്ന നൂറോളം ജനകീയപ്രശ്‌നങ്ങളെക്കുറിച്ചുളള നിവേദനവും യാത്രക്കിടയില്‍ ലഭിച്ചു. ജനകേരളയാത്രയിലുടനീളം എസ്.ഡി.പി.ഐ ആവശ്യപ്പെട്ട ദേശീയപാതാവികസനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനുളള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നു ഭാരവാഹികള്‍ പറഞ്ഞു.
ആദിവാസികള്‍ക്കു നഷ്ടപ്പെട്ട ഭൂമി തിരിച്ചുകൊടുക്കണമെന്ന സുപ്രിംകോടതി വിധി എസ്.ഡി.പി.ഐ ഉന്നയിച്ചുകൊണ്ടിരുന്ന ആവശ്യത്തിനുളള അംഗീകാരമാണ്. ജനകേരളയാത്രയ്ക്കു സമാപനം കുറിച്ചു മറ്റന്നാള്‍ വൈകീട്ട് അഞ്ചു മണിക്കു മ്യൂസിയം ജങ്ഷനില്‍നിന്നു ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന റാലി വെട്ടിമുറിച്ചകോട്ട (ഡോ.ബി ആര്‍ അംബേദ്കര്‍ നഗര്‍)യില്‍ സമാപിക്കും. തുടര്‍ന്നു സമാപനസമ്മേളനം ദേശീയ പ്രസിഡന്റ് ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ പി മുഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിക്കും. പോണ്ടിച്ചേരി മുന്‍ എം.എല്‍.എ എം ഇളങ്കോ മുഖാതിഥിയായിരിക്കും. എം കെ മനോജ്കുമാര്‍, പി അബ്്ദുല്‍മജീദ് ഫൈസി, പി കെ രാധ, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി (എസ്.ഡി.പി.ഐ), പി അബ്്ദുല്‍ഹമീദ് (പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ), എം എം കബീര്‍ (സമാജ്്്‌വാദി പാര്‍ട്ടി), ഗില്‍ബര്‍ട്ട് റോട്രിഗോ(തമിഴ്‌നാട് പോണ്ടിച്ചേരി ഫിഷര്‍ പീപ്പിള്‍ ഫെഡറേഷന്‍ അഡൈ്വസര്‍), ളാഹ ഗോപാലന്‍(ചെങ്ങറ സമരനായകന്‍), എസ് കുട്ടപ്പന്‍ ചെട്ടിയാര്‍ തുടങ്ങിയ ദലിത് പിന്നാക്ക നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്്ദുല്‍മജീദ് ഫൈസി, സംസ്ഥാന സമിതി അംഗങ്ങളായ പി അഹ്്മദ് ശെരീഫ്, കെ മുഹമ്മദാലി, സി ജി ഉണ്ണി, ജില്ലാ പ്രസിഡന്റ് എം എ ഹമീദ്, എം അന്‍സാരി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.  


1 comment:

  1. Actually we are so far from you in the gulf, but our hearts are with you, we always watching the news and dowloaded puctures and videos... We kindly request you (Blog creators) to do needful to give us chance to see Ending Programe in TVM (samapana prakadanam & sammelanam) as live in this blog or some where else pls. Also give announcement for this live program. Thank you very much. wish you all the best....

    ReplyDelete