Sunday, April 11, 2010

യാത്ര ഇന്ന് പാലക്കാടന്‍ മണ്ണില്‍

പാലക്കാട്: കടന്ന് പോയ ജില്ലകളില്‍ ആവേശത്തിന്റെ തിരകള്‍ ഉയര്‍ത്തിയ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ജനകേരള യാത്രയ്ക്ക് ഇന്ന് പാലക്കാട് ജില്ലയില്‍ സ്വീകരണം. നഗര-ഗ്രാമ വ്യത്യാസമില്ലാതെ സ്വീകരണ കേന്ദ്രങ്ങളില്‍ നക്ഷത്രാങ്കിത വിപ്ലവ ഹരിത പതാകകൊണ്ട് അലങ്കരിച്ച് കഴിഞ്ഞു.  മലപ്പുറം-പാലക്കാട് അതിര്‍ത്തിയായ നീലിയാട് വച്ച് രാവിലെ 8.45ന് ജാഥാ ക്യാപ്റ്റന്‍ എം കെ മനോജ്കുമാര്‍, വൈസ്‌ക്യാപ്റ്റന്‍ മൂവാറ്റുപുഴ അശ്‌റഫ് മൗലവി, ജാഥാ ഡയരക്ടര്‍ വി ടി ഇക്‌റാമുല്‍ ഹഖ് എന്നിവരെ ജില്ലാ പ്രസിഡന്റ് കാജാ ഹുസയ്ന്‍, വൈസ്പ്രസിഡന്റ് സൈനുദ്ദീന്‍ മാസ്റ്റര്‍, സെക്രട്ടറി ഹമീദ് കൈപ്പുറം, ജോയിന്റ് സെക്രട്ടറി അഡ്വ. നൗഫല്‍, മണ്ഡലം പ്രസിഡന്റ് മാനുപ്പ, സെക്രട്ടറി ഇസ്മായില്‍ തുടങ്ങിയവര്‍ സ്വീകരിച്ച് ആദ്യ സമ്മേളന നഗരിയായ പടിഞ്ഞാറങ്ങാടിയിലേക്ക് ആനയിക്കും.
തുടര്‍ന്ന് കൂറ്റനാട് (10ന്), പട്ടാമ്പി(11ന്), ഓങ്ങല്ലൂര്‍ (12ന്), ചെര്‍പ്പുളശ്ശേരി (മൂന്നുമണി), മണ്ണാര്‍ക്കാട് (4.45) എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പാലക്കാട് മഞ്ഞക്കുളത്ത് വൈകീട്ട് ഏഴിന് ആദ്യ ദിവസത്തെ സമാപന സമ്മേളനം നടക്കും. ജാഥാംഗങ്ങള്‍ക്ക് പുറമെ എസ്.ഡി.പി.ഐ തമിഴ്‌നാട് സംസ്ഥാന വൈസ്പ്രസിഡന്റ് അബ്ദുല്‍ ഹമീദ് അലിയാസ് ബിലാല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി, സെക്രട്ടറി പി കെ രാധ, സംസ്ഥാന സമിതിയംഗം തുളസീധരന്‍ പള്ളിക്കല്‍ സംസാരിക്കും.
12ന് രാവിലെ 8.30ന് ഒലവക്കോടാണ് ആദ്യ സ്വീകരണം. തുടര്‍ന്ന് കൊഴിഞ്ഞമ്പാറ (10.30), പുതുനഗരം (11.45), നെന്മാറ(3), ആലത്തൂര്‍ (4.15), ഒറ്റപ്പാലം (6 ) സ്വീകരണത്തിന് ശേഷം ഷൊര്‍ണ്ണൂരില്‍ വൈകീട്ട് ഏഴിന് സമാപന സമ്മേളനം നടക്കും. സ്വീകരണ കേന്ദ്രങ്ങളില്‍ 'ഭാരത് കഫെ' എന്ന തെരുവ് നാടകവും ഉണ്ടാവും.
യാത്രയ്ക്ക് മലമ്പുഴ മണ്ഡലത്തിലെ പാലക്കാട് മഞ്ഞക്കുളം, ഒലവക്കോട് എന്നിവിടങ്ങില്‍ നല്‍കുന്ന സ്വീകരണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മണ്ഡലം കമ്മിറ്റി നേതാക്കളായ ഒ എച് ഖലീല്‍, എം നൗഷാദ്, അബുസാഹിബ് മായംകുളം എന്നിവര്‍ അറിയിച്ചു.


വിളംബര ജാഥ നടത്തി
പട്ടാമ്പി: ഇന്ന് ജില്ലയിലേക്ക് പ്രവേശിക്കുന്ന എസ്.ഡി.പി.ഐ ജനകേരള യാത്രയ്ക്ക് സ്വാഗതമോതി പട്ടാമ്പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ വിളംബര ജാഥ നടത്തി. മണ്ഡലം വൈസ്പ്രസിഡന്റ് ഒ മുഹമ്മദ് കുട്ടി, റഷീദ് പെരുമുടിയൂര്‍, വാപ്പൂട്ടി പട്ടാമ്പി നേതൃത്വം നല്‍കി.

No comments:

Post a Comment