Sunday, April 11, 2010

മറ്റ് പാര്‍ട്ടികളില്‍ ദലിതുകള്‍ക്ക് പ്രത്യേക തൊഴുത്തുകള്‍: തുളസീധരന്‍ പള്ളിക്കല്‍

പട്ടാമ്പി:  രക്തബന്ധം തിരിച്ചറിഞ്ഞ് കൊണ്ട് ദലിതുകള്‍ എസ്.ഡി.പി.ഐയിലൂടെ ഒന്നിക്കുകയാണെന്നും, ആദിവാസികളേയും പട്ടികജാതിക്കാരേയും മൃഗങ്ങളെപ്പോലെ പ്രത്യേക തൊഴുത്തില്‍ കെട്ടാനാണ് എല്ലാ പാര്‍ട്ടികളും ശ്രമിച്ചിട്ടുള്ളതെന്നും എസ്.ഡി.പി.ഐ സംസ്ഥാന സമിതിയംഗം തുളസീധരന്‍പള്ളിക്കല്‍. ദലിതന്മാര്‍ക്കുള്ള തൊഴുത്തുകളാണ് ദലിത് യുവമോര്‍ച്ചയും ദലിത് കോണ്‍ഗ്രസും ദലിത് ലീഗും കര്‍ഷകതൊഴിലാളി സംഘവുമൊക്കെയെന്നും അദ്ദേഹം പറഞ്ഞു. ജനകേരള യാത്രയ്ക്ക് പട്ടാമ്പിയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു.
ദലിതനും ആദിവാസിക്കും വേണ്ടി സംസാരിച്ചാല്‍ ഭീകരവാദമാവുമെങ്കില്‍ താനൊരു ഭീകരവാദിയാണെന്നും മര്‍ദിതന്റെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചാല്‍ അത് തീവ്രവാദമാണെങ്കില്‍ താനൊരു തീവ്രവാദിയാണെന്നും തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു.
     മനുസ്മൃതിയുടെ കാലത്തുണ്ടായിരുന്ന ഭരണത്തില്‍ നിന്നും മാറ്റം വരുത്താന്‍ ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായില്ല. ദലിതുകളെ അധികാരത്തില്‍ കയറാനുള്ള  ഏണിപ്പടിയായാണ് രാഷ്ട്രീയപാര്‍ട്ടികള്‍ കാണുന്നത്. എന്നാല്‍ എസ്.ഡി.പി.ഐയുടെ സാരഥികള്‍ ദലിതുകളും ആദിവാസികളുമാണെന്നും അദ്ദേഹം പറഞ്ഞു.


ബൈക്ക് റാലി ആവേശമായി
പട്ടാമ്പി: എസ്.ഡി.പി.ഐ ജനകേരളയാത്ര ജില്ലയില്‍ എത്തിയപ്പോള്‍ അകമ്പടിയായി നീങ്ങിയ ബൈക്ക് റാലി സമാനതകളില്ലാത്ത ഒന്നായി. പാലക്കാട് ജില്ലയുടെ ചരിത്രത്തില്‍ ആദ്യമായാണ് നൂറിലേറെ വരുന്ന ബൈക്കുകളുടെ നീണ്ടനിര സൃഷ്ടിച്ച പടുകൂറ്റന്‍ ബൈക്ക് റാലി നടന്നത്. യാത്രക്കാര്‍ക്കോ മറ്റ് വാഹനങ്ങള്‍ക്കോ ബുദ്ധിമുട്ട് സൃഷ്ടിക്കാതെ കടന്നുപോയ ബൈക്ക് റാലി കൗതുകത്തോടെയാണ് നാട്ടുകാര്‍ വീക്ഷിച്ചത്.
   ആയിരക്കണക്കിന് ചെറുപ്പക്കാരാണ് എസ്.ഡി.പി.ഐയുടെ നക്ഷത്രാങ്കിത ഹരിത വിപ്ലവ പതാകയുമേന്തിബൈക്കുകളില്‍ ജില്ലാ അതിര്‍ത്തിയായ നീലിയാട് നിന്നും ജനകേരളയാത്രക്ക് അകമ്പടിയായത്.




ബ്രാഞ്ച് കമ്മിറ്റികള്‍ ഹാരമണിയിച്ചു
പട്ടാമ്പി:  ജില്ലയിലേക്ക് പ്രവേശിച്ച എസ്.ഡി.പി.ഐ ജനകേരളയാത്ര ജാഥാ ക്യാപ്റ്റന്‍ എം കെ മനോജ്കുമാറിനേയും വൈസ് ക്യാപ്റ്റന്‍ അഷ്‌റഫ് മൗലവി മൂവാറ്റുപുഴയേയും എസ്.ഡി.പി.ഐയുടെ വിവിധ ബ്രാഞ്ചുകളിലെ ഭാരവാഹികള്‍ ഹാരമണിയിച്ച് സ്വീകരിച്ചു.
   പടിഞ്ഞാറങ്ങാടിയില്‍ പട്ടിത്തറ ബാബുരാജ്, കപ്പൂര്‍ മജീദ്, പരുതൂര്‍ കുഞ്ഞുമൊയ്തീന്‍ എന്നിവരും കൂറ്റനാട് തിരുമിറ്റക്കോട് ഹംസ, നാഗലശ്ശേരി അബ്ദുല്ല, തൃത്താല അബ്ദുല്‍ ഖാദര്‍, ചാലിശേരി ഉമ്മര്‍, ഓട്ടോ ഡ്രൈവേഴ്‌സിന് വേണ്ടി ഉണ്ണി, കര്‍ഷക സംഘത്തിന് വേണ്ടി നിസാം എന്നിവരും പട്ടാമ്പിയില്‍ പട്ടാമ്പി ഒ മുഹമ്മദ്, മുതുതല മുസ്തഫ, വല്ലപ്പുഴ സൈതലവി, തിരുവേഗപ്പുറ ഇബ്രാഹിം, കൊപ്പം സാദിഖ്, വിളയൂര്‍ റഷീദ്, കുലുക്കല്ലൂര്‍ ഷംസുദ്ദീന്‍, പട്ടാമ്പി അലി, ഓങ്ങല്ലൂര്‍ കാസിം, ഹംസ ഹാജി മേച്ചേരി എന്നിവരും ഓങ്ങല്ലൂരില്‍ ചേരിക്കല്ല് പി അഷ്‌റഫ്, കാരക്കാട് അബ്ബാസ്, വടക്കേതല വി എം മായിന്‍, പാറപ്പുറം എം വി ഉമ്മര്‍, പഴഞ്ചേരി കെ അബൂബക്കര്‍, നരയന്‍കുന്ന് വി കെ മുസ്തഫ, ഓങ്ങല്ലൂര്‍ കെ കെ യൂസഫ്, വാടനാം കുറുശ്ശി വി സുബൈര്‍, മരുതൂര്‍ എം ജബ്ബാര്‍, കൊണ്ടൂര്‍ക്കര ഷാഫി എന്നിവരും ഹാരമണിയിച്ചു.

No comments:

Post a Comment