Sunday, April 11, 2010

കൊട്ടാരക്കര, കരുനാഗപ്പള്ളി മേഖലാജാഥകള്‍ക്ക്് ഇന്നു തുടക്കം

കൊല്ലം: ജനകേരളായാത്രയുടെ പ്രചരണാര്‍ഥം പാര്‍ട്ടി കൊല്ലം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന മേഖലാജാഥകള്‍ക്ക് ഇന്ന്് തുടക്കം.  കൊട്ടാരക്കര മേഖലാജാഥ രാവിലെ ഒമ്പതിന് ഓയൂരില്‍ നിന്നാരംഭിക്കും. ജാഥ് ഓയൂര്‍, അമ്പലംകുന്ന്, റോഡുവിള, ആക്കല്‍, കാരാളികോണം, പോരേടം, കൈതോട്്്, നിലമേല്‍, ചടയമംഗലം, ഇളമ്പഴന്നൂര്‍, കടയ്ക്കല്‍, കാഞ്ഞിരത്തുംൂമട്, കിഴക്കുംഭാഗം, മടത്തറ, കൊല്ലായില്‍, വളവുപച്ച, ചിതറ, കോണ്ടോടി എന്നിവിടങ്ങളിലെ സ്വീകരണം കഴിഞ്ഞ് കുന്നില്‍ സമാപിക്കും. ജാഥയ്ക്ക് ജില്ലാ പ്രസിഡന്റ് അഡ്വ. നസീബ് എ റസാക്ക്, സെക്രട്ടറി കബീര്‍ പോരുവഴി, റാഫി ചൂണ്ട, നസീര്‍ നേതൃത്വം നല്‍കും. സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി പി കെ രാധ ഉദ്ഘാടനം ചെയ്യും. ചവറയില്‍ നിന്ന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന കരുനാഗപ്പള്ളി മേഖലാജാഥ ഇടപ്പള്ളിക്കോട്ട, വെറ്റമുക്ക്്, പറമ്പിമുക്ക്്്, വടക്കുംതല, ചാമ്പക്കടവ്, ഡ്രൈവര്‍മുക്ക്്്, കുട്ടപ്പന്‍മുക്ക്്്, കല്ലുകടവ്, കാഞ്ഞിരവിളമുക്ക്്്, പൈപ്പ്മുക്ക്്്, തേവലക്കര, ചേനങ്കരമുക്ക്്്, കുന്നേല്‍മുക്ക്്്, കൂഴംകുളം, പുത്തന്‍ചന്ത, കൊട്ടുകാട്, പുത്തന്‍സങ്കേതം, കോയിവിളഭരണിക്കാവ്, പുല്ലിക്കാട്ട് ജങ്ഷന്‍ എന്നിവിടങ്ങിളില്‍ സ്വീകരണം ഏറ്റുവാങ്ങി വൈകീട്ട് ഏഴിന് പടപ്പനാലില്‍ സമാപിക്കും.  ജില്ലാ കമ്മറ്റിയംഗങ്ങളായ എ എം ഷെരീഫ്, പി വി ഷെരീഫ്, ഷമീര്‍ കരുനാഗപ്പള്ളി നേതൃത്വം നല്‍കും.  14നാണ് കൊല്ലം മേഖലജാഥ നടക്കുന്നത്്. പാര്‍ട്ടി സംസ്ഥാന ജനറല്‍സെക്രട്ടറി എം കെ മനോജ്കുമാര്‍ നയിക്കുന്ന ജനകേരളാ യാത്ര 21, 22 തീയ്യതികളിലാണ് ജില്ലയില്‍ പര്യടനം നടത്തുന്നത്്്്്.

No comments:

Post a Comment