Tuesday, April 13, 2010

അവര്‍ണന് അധികാരം നല്‍കുക എസ്.ഡി.പി.ഐയുടെ ലക്ഷ്യം: പ്രഫ. പി കോയ

ഷൊര്‍ണൂര്‍: രാജ്യത്തെ ശതകോടിവരുന്ന പാവങ്ങളുടെ പ്രശ്‌നങ്ങള്‍ മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്നതിനാല്‍ ആന്ധ്ര, മധ്യപ്രദേശ്, മണിപ്പൂര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍  എസ്.ഡി.പി.ഐയ്ക്ക് വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞുവെന്ന് ദേശീയ വക്താവ് പ്രഫ. പി കോയ. ജനകേരള യാത്രയുടെ പാലക്കാട് ജില്ലയിലെ ഇന്നലത്തെ സമാപന സമ്മേളനം ഷൊര്‍ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 50 കോടീശ്വരന്‍മാര്‍ മിനുട്ടില്‍ മൂന്നുലക്ഷം വരെ സമ്പാദിക്കുമ്പോള്‍ ഒരു നേരത്തെ വിശപ്പടക്കാന്‍ 24മണിക്കൂറും ജോലിയെടുക്കേണ്ട ഗതികേടിലാണ് രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും.ഓപറേഷന്‍ ഗ്രീന്‍ഹണ്ടിന്റെ പേരില്‍ ഇസ്രയേലിന്റെ ആയുധം ഉപയോഗിച്ച് ആദിവാസികളെ സ്വന്തം ഭൂമിയില്‍ നിന്ന് ആട്ടിയോടിച്ച് കൃഷിയിടങ്ങളില്‍ നിന്നു ബോക്‌സൈെറ്റടുക്കാന്‍ കുത്തകകളെ സഹായിക്കുന്നതിനിടയ്ക്കാണ് ദന്താവാദയില്‍ പട്ടാളക്കാര്‍ മരിച്ചത്. സ്വന്തം ആവാസ സ്ഥലം കൈയേറുന്നതിനെ പ്രതിരോധിക്കുന്നവരെ സര്‍ക്കാര്‍ തീവ്രവാദികളാക്കുകയാണ്.ജനാധിപത്യത്തിന്റെ അവസരം പ്രയോജനപ്പെടുത്തി അവര്‍ണന് അധികാരം നല്‍കുകയാണ് എസ്.ഡി.പി.ഐയുടെ ലക്ഷ്യം. അധികാരം കൈവിട്ടു പോവാതിരിക്കാനുള്ള സവര്‍ണരുടെ ഗുഢാലോചനയുടെ അവസാനത്തെ ഉദാഹരണമാണ് വനിതാ സംവരണ ബില്ല്. സി.പി.എം നേതാവ് ബൃന്ദാകാരാട്ടും ബി.ജെ.പി നേതാവ് സുഷമാ സ്വരാജും കെട്ടിപ്പിടിച്ചത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വരാന്‍ പോവുന്ന വന്‍ വിപത്തിന്റെ സൂചനയാണ്. കൂടുതല്‍ ആറ്റംബോംബുകളോ, പൈലറ്റില്ലാത്ത പോര്‍വിമാനങ്ങളോ അല്ല രാജ്യത്തിന് ആവശ്യം. എല്ലാവര്‍ക്കും ആഹാരം നല്‍കാനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും പി കോയ പറഞ്ഞു. ജാഥാ വൈസ്‌ക്യാപ്റ്റന്‍ മൂവാറ്റുപ്പുഴ അശ്‌റഫ് മൗലവി ജാഥാ സന്ദേശം നല്‍കി. ജില്ലാ പ്രസിഡന്റ് ഇ എസ് ഖാജ ഹുസയ്ന്‍ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ എം കെ മനോജ്കുമാര്‍, സംസ്ഥാന സമിതിയംഗം തുളസീധരന്‍ പള്ളിക്കല്‍, യൂസഫ് വയനാട്, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജലീല്‍, സെക്രട്ടറി അബ്ദുന്നാസര്‍, എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി ഹമീദ് കൈപ്പുറം, ജോയിന്റ് സെക്രട്ടറി സൈനുദ്ദീന്‍ മാസ്റ്റര്‍, ഷൊര്‍ണൂര്‍ മണ്ഡലം പ്രസിഡന്റ് ഖാലിദ്, സെക്രട്ടറി മുസ്തഫ സംസാരിച്ചു. നേരത്തെ ഒറ്റപ്പാലത്ത് ജാഥയ്ക്ക് വന്‍ സ്വീകരണമാണ് നല്‍കിയത്. കരിമരുന്നിന്റെയും ദഫ് വാദ്യത്തിന്റെയും അകമ്പടിയോടെയാണ് ജാഥയെ സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിച്ചത്. സ്ത്രീകളുടെ വന്‍ നിര സ്വീകരണ കേന്ദ്രങ്ങളില്‍ ഉണ്ടായിരുന്നു.

4 comments:

 1. ദളിതുകളെ ചാവേറുകൾ ആയി മാത്രമുപയോഗിച്ച് പോയിരുന്ന രാഷ്ട്രീയക്കാർ
  അവർണ്ണൻ അവകാശം ചേദിക്കുംപ്പോൾ മുഖം തിരിക്കുന്ന കാഴ്ചയാണു നാം ഇന്നുവരെ കണ്ടിട്ടുള്ളത്,
  എന്നാൽ അവർണ്ണനുവേണ്ടി ശബ്ദിക്കുന്ന എസ് ഡിപി ഐ അതിന്റെ ജൈത്രയാത്ര തുടരുകതന്നെ ചെയ്യും………

  ReplyDelete
 2. നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിനു ജാതിയുടെയും മതത്തിന്റെയും അതിർത്തികൾ നിർണ്ണയിക്കാത്ത ഒരു പുതിയ സംഘം ശക്തിയാർജിച്ചു വരുന്നതു ജനാധിപത്യ ഇന്ത്യ വളരെ പ്രതീക്ഷയൊടെയാണു വീക്ഷിക്കൂന്നത്‌.
  ജ്നാധിപത്യം ഇന്ത്യയുടെ ഷോക്കെയ്സിലെ വെറുമൊരു അലങ്കാര വസ്തുവാണു ഇന്ന്.
  സവർണ്ണാധിപത്യത്തിന്റെ സുഭദ്രമായ നാലുകെട്ടിനുള്ളിൽ പ്രവേശിക്കാൻ അനുവാദമുള്ള സവർണ്ണകുലജാതനേ ഇന്നോളം അത്‌ ആസ്വദിച്ചിട്ടുള്ളൂ.
  " ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിനു എസ്‌ ഡി പി ഐ. നടത്തുന്ന എല്ലാശ്രമങ്ങൾക്കും ഭാവുകങ്ങൾ "

  ReplyDelete
 3. സാല്‍‌വജുദൂമുകാരും ബൂട്ടിട്ടവരും സ്വന്തം അമ്മയേയും പെങ്ങളേയും കടിച്ച് കീറുന്നതും ജീവനു വേണ്ടി കാലില്‍ പിടിച്ച് യാചിക്കുന്ന തങ്ങളുടെ പ്രിയപ്പെട്ടവരുടെ തലച്ചോര്‍ കണ്‍‌മുന്നില്‍ ചിതറിത്തറിക്കുന്നതിനും സാക്ഷിയാകേണ്ടി വന്ന ഹതഭാഗ്യര്‍ !

  ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടുകാരെ ഇവര്‍ പച്ചപ്പരവതാനിയിട്ട് സീകരിക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്.ബഹുമാന്യ ചിതംബരത്തിനു തെറ്റിയിരിക്കുന്നു.ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിനുള്ള മറുപടി തന്നെയാണ് 'ഭീരുക്കള്‍' ചിദംബരത്തിനു നല്‍കിയതെന്ന് തന്നെ വേണം അനുമാനിക്കാന്‍.

  സ്വന്തം ജനതയെ അവരുടെ മണ്ണില്‍ നിന്നും ആട്ടിയോടിച്ച് കൊണ്ടിരിക്കുകയാണ് ഭരണകൂടം.കൂട്ടിനു മുഴുവന്‍ 'പക്ഷക്കാരുടേയും' അനുഗ്രഹാശീര്‍‌വാദങ്ങളും.അക്ഷരാര്‍ഥത്തില്‍ രക്ഷകനെ തേടുകയാണ് ജനത.പ്രതീക്ഷക്കൊത്തുയരാന്‍ എസ്.ഡി.പി.ഐ ക്ക് കഴിയട്ടെയെന്ന പ്രാര്‍ഥനയോടെ...

  ReplyDelete
 4. I salute SDPI Leaders, who tenaciously strive for the upliftment of the under privileged and downtrodden of our country.

  Abdul Latheef Koladikkal;
  Kololambu,

  ReplyDelete