Thursday, April 15, 2010

ബാംഗ്ലൂരിലെ എസ്.ഡി.പി.ഐ യുടെ വിജയം ജനങ്ങളുടെ വിജയം: പ്രഫ. നസ്‌നി ബീഗം

ആലുവ: 23 വര്‍ഷമായി ഗുണ്ടകളും റൗഡികളും മാത്രം വിജയിച്ചു വരുന്ന ഫാദിയാനപുരത്തു നിന്നും എസ്. ഡി.പി.ഐ സ്ഥാനാര്‍ഥിയായി വിജയിക്കാന്‍ കഴിഞ്ഞത് ജനങ്ങളുടെ വിജയമാണെന്നു ബാംഗ്ലൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ പ്രഫ. നസ്‌നി ബീഗം. ആലുവയിലെ സഹോദരന്‍ അയ്യപ്പന്‍ നഗറില്‍ ജനകേരളാ യാത്രയുടെ സമാപന പൊതുയോഗത്തില്‍ മുഖ്യ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. മൂന്നു കോടി രൂപയും കൈയ്യൂക്കും ഗുണ്ടാ ശക്തിയും പ്രയോജനപ്പെടുത്തിയാണ് എതിരാളികള്‍ മല്‍സരിച്ചത്. എന്നാല്‍ ആത്മാര്‍ഥതയുള്ള എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ നീക്കങ്ങള്‍ ജനങ്ങളെ ആകര്‍ഷിച്ചു. അവര്‍ എന്നെ പിന്തുണയ്ക്കുകയും ചെയ്തു. ബാംഗ്ലൂര്‍ വിജയം നമ്മുടെ പാര്‍ട്ടിക്ക്്് ഒരു ചൂണ്ടു പലകയാണ്. ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തു മുന്നേറിയാല്‍ ഭാവിയില്‍ ഇന്ത്യ ഭരിക്കാനുള്ള അവസരം ജനങ്ങള്‍ നല്‍കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരെ അവഗണിക്കുകയാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ ഭക്ഷണം ലഭിക്കാതെ ജനങ്ങള്‍ പട്ടിണി കിടക്കേണ്ടി വരും. പുതിയ ഒരിന്ത്യ സൃഷ്ടിക്കാനുള്ള ദൗത്യമാണ് നാം ഏറ്റെടുത്തിരിക്കുന്നത്. എല്ലാ ജനവിഭാഗങ്ങള്‍ക്കും സമാധാനപരമായ ജീവിതവും അവസര സമത്വവും തുല്യ നീതിയും ലഭിക്കുന്ന നാടായി ഈ രാജ്യത്തെ മാറ്റണം. അതിനു വേണ്ടിയുള്ള പോരാട്ടം എസ്.ഡി.പി.ഐ തുടരുക തന്നെ ചെയ്യുമെന്ന്  അവര്‍ പറഞ്ഞു. സ്വീകരണ പൊതുയോഗം എസ്.ഡി.പി.ഐ കര്‍ണാടക ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹന്നാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് അസ്്‌ലം അധ്യക്ഷത വഹിച്ചു. യാത്രയെ ആശീര്‍വദിച്ചു സംസാരിച്ച സമാജ് വാദി പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ജോ ആന്റണി എസ്.ഡി.പി.ഐക്കാരെ വര്‍ഗീയ വാദികള്‍ എന്നു വിളിക്കുന്നവര്‍ക്കു ഭ്രാന്താണെന്നു കുററപ്പെടുത്തി. യഥാര്‍ഥ വര്‍ഗീയവാദികള്‍ ബാബരി മസ്ജിദ് തകര്‍ത്ത സംഘപരിവാര ശക്തികളാണെന്നും  പ്രവര്‍ത്തകരുടെ കൈയടികള്‍ക്കിടയില്‍ അദ്ദേഹം പറഞ്ഞു. മുസ്്‌ലിം ലീഗ് മുസ്്‌ലിം സമൂഹത്തിന്റെ ജീവല്‍ പ്രശ്‌നങ്ങളോടു മുഖം തിരിഞ്ഞു നില്‍ക്കുകയാണെന്നും ജോ ആന്റണി പറഞ്ഞു. ഡി. എച്ച് .ആര്‍.എം സംസ്ഥാന ഓര്‍ഗനൈസര്‍ വേളമാനൂര്‍ ഉണ്ണി, ജാഥാ ക്യാപ്റ്റന്‍ എം കെ മനോജ് കുമാര്‍, വൈസ് ക്യാപ്റ്റന്‍ മൂവാറ്റുപുഴ അശ്്‌റഫ് മൗലവി, യാത്രാ ഡയറക്ടര്‍ യൂസഫ് വയനാട്, സംസ്ഥാന സമിതി അംഗങ്ങളായ കെ മുഹമ്മദാലി, തുളസീധരന്‍ പള്ളിക്കല്‍, അഡ്വ. വി എസ് സലീം, ഒ അലിയാര്‍, പോപുലര്‍ ഫ്രണ്ട് എറണാകുളം ജില്ലാ പ്രസിഡന്റ് മനാഫ് കൊച്ചി, എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി കെ ഐ ഹരി സംസാരിച്ചു. ജനകേരളാ യാത്രയെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തേയ്ക്ക് ജനങ്ങള്‍ പ്രകടനമായി ആനയിച്ചു കൊണ്ടുവരികയായിരുന്നു. നാടന്‍ കലാരൂപങ്ങളായ തെയ്യത്തിന്റേയും ശിങ്കാരി മേളത്തിന്റേയും ദഫിന്റേയും അകമ്പടിയോടെയായിരുന്നു. ആയിരക്കണക്കിനാളുകള്‍ പ്രകടനത്തില്‍ അണിനിരന്നു. പൊതുയോഗം ശ്രവിക്കാനും ധാരാളം പേര്‍ എത്തിയിരുന്നു.

ആലുവയില്‍ നടന്ന എസ്.ഡി.പി.ഐ ജനകേരളയാത്ര സമാപന സമ്മേളനത്തില്‍ ബാഗ്ലൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ നസ്‌നി ബീഗം സംസാരിക്കുന്നു

No comments:

Post a Comment