Sunday, April 18, 2010

രക്തസാക്ഷികളുടെ നാട്ടില്‍ വിപ്ലവ കാഹളം മുഴക്കി എസ്്്.ഡി.പി.ഐ

ആലപ്പുഴ: അധ്വാനിക്കുന്ന കര്‍ഷകന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് വേദിയായ ആലപ്പുഴ ജില്ല വിപ്്ഌവത്തിന്്് പുത്തന്‍ മാനങ്ങള്‍ തീര്‍ത്ത്്്് മുന്നേറുന്ന എസ്്്.ഡി.പി.ഐ ജനകേരള യാത്രയ്ക്ക അഭിവാദ്യങ്ങള്‍ നേര്‍ന്നു. ജന്മി മാടമ്പി വ്യവസ്ഥക്ക്് അറുതി വരുത്തിയ ആലപ്പുഴയിലെ രക്തസാക്ഷികള്‍ സഞ്ചരിച്ച വഴികളിലൂടെ നീങ്ങിയ പുത്തന്‍ യാത്രാസംഘത്തെ പരമ്പരാഗതമായ ദഫ്്്മുട്ടിന്റേയും വാദ്യമേളങ്ങളുടേയും അകമ്പടിയോാടെയാണ് കിഴക്കിന്റെ വെനീസ്്്്്്് വരവേറ്റത്്.
ചാവേറുകളായി മരിച്ചു വീണ തങ്ങളുടെ പേരില്‍ അധികാരത്തിലെത്തിയവര്‍ സ്വാര്‍ഥ താല്‍പര്യത്തിനായി രക്തസാക്ഷികളെ വഞ്ചിക്കുകയായിരുന്നുവെന്ന് എസ്്്ഡിപിഐ സംസ്ഥാന കമ്മറ്റിയംഗം തുളസീധരന്‍ പള്ളിക്കല്‍ ആരോപിച്ചു. ജനകേരളയാത്രയുടെ ആലപ്പുഴ ജില്ലാപര്യടനം പൂച്ചാക്കലില്‍ ഉദ്്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. പുന്നപ്രയിലും വയലാറിലും മരിച്ചു വീണവരുടെ കുടുംബങ്ങള്‍ ഇന്നും ജീവിച്ചിരിക്കുന്ന രക്്തസാക്ഷികളാണ്. മദ്യരാജാക്കന്‍മാരും ബ്ലേഡ്്്മാഫിയാ സംഘങ്ങളും ഇടതുപക്ഷ സഹയാത്രികരായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം, ബിനാമികളെ ഉപയോഗിച്ച്്് 25 ലക്ഷം ഏക്കറോളം ഭൂമി സ്വന്തമാക്കിയിരിക്കുകയാണെന്നും സവര്‍ണതമ്പുരാക്കന്‍മാരെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായി കമ്മ്യൂണിസ്റ്റ്്്്്് ഭരണകര്‍ത്താക്കള്‍ തന്നെ ദലിത്് ആദിവാസി സമൂഹങ്ങളെ മാവോയിസ്റ്റുകളും തീവ്രവാദികളുമാക്കി വെടിവച്ചു കൊല്ലുന്ന ദാരുണമായ അവസ്ഥയാണുള്ളതെന്നും ജാഥാക്യാപറ്റന്‍  എം.കെ മനോജ് കുമാര്‍ പറഞ്ഞു.
രാവിലെ ഒന്‍പത് മണിക്ക് ജില്ലാ അതിര്‍ത്തിയായ പൂച്ചാക്കലില്‍ നൂറു കണക്കിന് പ്രവര്‍ത്തകരാണ് ജാഥയെ  എതിരേറ്റത്. പിന്നീട് നിരവധി ഇരുചക്ര വാഹനങ്ങളുടേയും പ്രവര്‍ത്തകരുടേയും അകമ്പടിയോടെ വടുതല, അരൂര്‍, എരമല്ലൂര്‍, ചാവടി, ചേര്‍ത്തല, കലവൂര്‍, മണ്ണഞ്ചരി, കൈചൂണ്ടി മുക്ക്, മുല്ലക്കല്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി.
വിവിധ കേന്ദ്രങ്ങളില്‍ സംസ്ഥാന നേതാക്കളെ കൂടാതെ എസ്.എച്ച്്് അല്‍ഹാദി, റ്റി.എം സമദ്്, സലാഹുദ്ദീന്‍, സിറാജുദ്ധീന്‍, ഹാരിസ്, നാസര്‍ വയനാട്, നൗഷാദ് കീച്ചേരി എന്നിവര്‍ സംസാരിച്ചു. ജനകേരളയാത്ര രാത്രിയോടെ ആലപ്പുഴ ടൗണിലെ സക്കരിയാ നഗറില്‍ സമാപിച്ചു. സമാപന സമ്മേളനം ഉത്ഘാടനം ചെയ്ത് എസ്്്.ഡി.പി.ഐ ദേശീയ സെക്രട്ടറി അഡ്വ:ഫൗസിയാ കബീര്‍ മധുരൈ,  മുഖ്യാഥിതിയായി എസ്.ഡി.പി.ഐ ദേശീയ സമിതിയംഗവും ബീഹാര്‍ സ്റ്റേറ്റ് പ്രസിഡന്റുമായ റിയാസ് അസീമാ ബാധി, കേരള ഘടകം ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് ഫൈസി, ജാഥാ ക്യാപ്റ്റന്‍ എം.കെ മനോജ് കുമാര്‍, വൈസ് ക്യാപ്റ്റന്‍ മുവാററുപുഴ അഷ്്്്്്്്‌റഫ് മൗലവി, തുളസീധരന്‍ പള്ളിക്കല്‍, പി.കെ.രാധ, പി.കെ ഗോപിനാഥന്‍, ഫത്തഹുദ്ധീന്‍ റഷാദി, അഡ്വ:വി.എം സലിം, യൂസുഫ് വയനാട് എന്നിവര്‍ സംസാരിച്ചു.


No comments:

Post a Comment