Sunday, April 18, 2010

വിപ്ലവമണ്ണില്‍ ആവേശം വിതറി ജനകേരളയാത്ര

ആലപ്പുഴ: അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി ഉദയം കൊണ്ട എസ്.ഡി.പി ഐ സംഘടിപ്പിക്കുന്ന ജനകേരള യാത്ര ആലപ്പുഴയിലെത്തി.സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ നയിക്കുന്ന ജനകേരളയാത്രയ്ക്ക്  വന്‍ വരവേല്‍പ്പാണ് ജില്ലയില്‍ ലഭിച്ചത്. രണ്ടു ദിവസം പര്യടനം നടത്തുന്ന ജാഥയെ  രാവിലെ 9ന്് പൂച്ചാക്കലില്‍ മനോജ് കുമാറിന് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് എസ്.എച്ച് അല്‍ഹാദി  ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി ടി എം സമദ്, നേതാക്കളായ  നൈനാ ചാവടി, ടി കെ പി സലാഹുദ്ദീന്‍, ഹാരിസ് വട്ടപ്പള്ളി, ഷാജഹാന്‍ വീയപുരം, മണ്ഡലം നേതാക്കള്‍ സംബന്ധിച്ചു.
വടുതല, അരൂര്‍, എരമല്ലൂര്‍, ചാവടി, ചേര്‍ത്തല, കലവൂര്‍, മണ്ണഞ്ചേരി, കൈചൂണ്ടിമുക്ക്, മുല്ലയ്ക്കല്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം വൈകീട്ട് ഏഴിന് സക്കറിയാ ബസാറിലെ ഹേമന്ദ് കര്‍ക്കരെ നഗറില്‍ ചേരുന്ന ആദ്യ ദിവസത്തെ സമാപനസമ്മേളനം എസ്.ഡി.പി.ഐ ദേശീയസെക്രട്ടറി അഡ്വ. ഫൗസിയാ കബീര്‍ മധുര ഉദ്ഘാടനം ചെയ്യും.
 ജില്ലാ പ്രസിഡന്റ് എസ്.എച്ച് അല്‍ഹാദി അധ്യക്ഷത വഹിക്കും. ബീഹാര്‍ സംസ്ഥാന പ്രസിഡന്റ് സിയാസ് അസീമാ ബാദി ലക്‌നോ മുഖ്യാതിഥിയായിരിക്കും.പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി, ജാഥാ ക്യാപ്റ്റന്‍ എം കെ മനോജ് കുമാര്‍, വൈസ് ക്യാപ്റ്റന്‍ മൂവാറ്റുപുഴ അശ്‌റഫ് മൗലവി, തുളസീധരന്‍ പള്ളിക്കല്‍, ഇക്്‌റാമുല്‍ ഹഖ് പ്രസംഗിക്കും.
നാളെ ആലപ്പുഴ പുലയന്‍വഴി ജങ്ഷനില്‍ നിന്നാരംഭിക്കുന്ന  പര്യടനം  പുന്നപ്ര, വളഞ്ഞവഴി, അമ്പലപ്പുഴ, പുറക്കാട്, തൃക്കുന്നപ്പുഴ, കാര്‍ത്തികപ്പള്ളി, ഹരിപ്പാട്, കായംകുളം, രണ്ടാംകുറ്റി, ചാരുംമൂട് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം കൊല്ലകടവില്‍ അയ്യങ്കാളി നഗറില്‍ സമാപിക്കും. സമ്മേളനം വെസ്റ്റ് ബംഗാള്‍ സംസ്ഥാന പ്രസിഡന്റ് തഹീദുല്‍ ഇസ്‌ലാം ഉദ്ഘാടനം ചെയ്യും.

No comments:

Post a Comment