Saturday, April 10, 2010

പര്യടനം ആരംഭിച്ചു; വൈകീട്ട്‌ പൊന്നാനിയില്‍ സമാപനസമ്മേളനം





മലപ്പുറം: ജനകേരളയാത്രയുടെ മലപ്പുറം ജില്ലയിലെ മൂന്നാം ദിവസത്തെ പര്യടനം രാവിലെ തിരൂരില്‍ നിന്നാരംഭിച്ചു.മര്‍ദ്ദിതരുടെ ഭാഗധേയം നിര്‍ണയിക്കാമെന്ന്‌ ഇനി സവര്‍ണതമ്പുരാക്കന്‍മാര്‍ മോഹിക്കേണ്ടതില്ലെന്നും പണം കൊടുത്ത്‌ ജാഥകള്‍ക്ക്‌ ആളെക്കൂട്ടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ത്യാഗസന്നദ്ധരായ എസ്‌.ഡി.പി.ഐയുടെ പ്രവര്‍ത്തകരെ കണ്ടു പഠിക്കാനും സ്വീകരണയോഗത്തില്‍ സംസാരിച്ച തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു. ദലിത്‌, ആദിവാസി സമൂഹങ്ങളെയും മുസ്‌്‌ലിം പിന്നാക്കവിഭാഗങ്ങളെയും അടിച്ചമര്‍ത്തുന്ന ഭരണകര്‍ത്താക്കള്‍ അധിക കാലം ഇനിയതു തുടരാമെന്ന്‌ കരുതേണ്ടതില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ജാഥാ ക്യാപ്‌റ്റന്‍ എം കെ മനോജ്‌ കുമാര്‍ സ്വീകരണത്തിനു നന്ദി പറഞ്ഞു.  ഉണ്ണ്യാല്‍, കൂട്ടായി, ആലത്തിയൂര്‍, പട്ടര്‍നടക്കാവ്‌, പുത്തനത്താണി, വളാഞ്ചേരി, കുറ്റിപ്പുറം, എടപ്പാള്‍ എന്നിവിടങ്ങളിലെ സ്വീകരണകേന്ദ്രങ്ങളില്‍ ജാഥാ നേതാക്കള്‍ സംസാരിക്കും. വൈകീട്ട്‌ പൊന്നാനിയിലാണ്‌ ജില്ലയിലെ പര്യടനം സമാപിക്കുന്നത്‌. സമാപനസമ്മേളനം പോണ്ടിച്ചേരി മുന്‍ എം.എല്‍.എ ഇളങ്കോവന്‍ ഉദ്‌ഘാടനം ചെയ്യും. എസ്‌.ഡി.പി.ഐ ദേശീയ സെക്രട്ടറി മൊയ്‌തീന്‍ കുട്ടി ഫൈസി, സംസ്ഥാനസമിതിയംഗം വി ടി ഇഖ്‌റാമുല്‍ ഹഖ്‌, ആന്റണ്‍ ഗോമസ്‌ നാഗപ്പട്ടണം സംസാരിക്കും.

No comments:

Post a Comment