ആലപ്പുഴ: വനിതാ സംവരണ ബില്‍ പാസാക്കുന്നതിനെതിരെ എസ്.ഡി.പി.ഐ സ്വീകരിച്ചിരിക്കുന്ന നിലപാട് സ്വാഗതാര്‍ഹമാണെന്ന് ജനതാദള്‍ (യു) സംസ്ഥാന ജനറല്‍ സെക്രട്ടറി പി ജെ കുര്യന്‍ വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു. രാജ്യത്തെ ഭൂരിപക്ഷം വരുന്ന ദലിത്-പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാതെ നിര്‍ദിഷ്ട വനിതാബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു പാസാക്കി എടുക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ തന്ത്രപരമായ ചതിയാണ്. ഈ ചാണക്യ തന്ത്രത്തിനെതിരെ ഉണ്ടാകുന്ന എല്ലാ ദേശീയ പ്രക്ഷോഭങ്ങളെയും ജനതാദള്‍ (യു) പിന്തുണയ്ക്കും. എല്ലാ വിഭാഗം വനിതകള്‍ക്കും നിയമനിര്‍മാണസഭകളില്‍ അര്‍ഹവും ആനുപാതികവുമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുവേണ്ടിയുള്ള നയമാണ് പാര്‍ലമെന്റിനകത്തും പുറത്തും ജനതാദള്‍ (യു) വിനുള്ളതെന്ന് ദേശീയ സമിതിയംഗം കൂടിയായ പി ജെ കുര്യന്‍ വ്യക്തമാക്കി.
No comments:
Post a Comment