Friday, April 9, 2010

മലപ്പുറം ജില്ലയെ ഇളക്കി മറിച്ച്‌ രണ്ടാം ദിനം

മലപ്പുറം: മലപ്പുറം ജില്ലയെ ആവേശത്തിലാറാടിച്ച്‌ എസ്‌.ഡി.പി.ഐ നയിക്കുന്ന ജനകേരളയാത്രയുടെ രണ്ടാം ദിവസത്തെ പര്യടനം വിവിധ സ്വീകരണ കേന്ദ്രങ്ങള്‍ പിന്നിട്ടു. പുലാമന്തോളിലെ സ്വീകരണത്തോടെയാണ്‌ രാവിലെ യാത്ര തുടങ്ങിയത്‌. പടപ്പറമ്പ്‌, മലപ്പുറം, വേങ്ങര, കോട്ടക്കല്‍, ചെമ്മാട്‌, ചേളാരി, പരപ്പനങ്ങാടി എന്നിവിടങ്ങളിലെ ഉജ്വല സ്വീകരണങ്ങളേറ്റു വാങ്ങിയ യാത്ര താനൂരില്‍ സമാപിച്ചു. ആയിരക്കണക്കിന്‌ പ്രവര്‍ത്തകരും നൂറുകണക്കിനു വാഹനങ്ങളും അണിനിരന്ന പ്രകടനമാണ്‌ ജാഥാ നേതാക്കളെ വേദിയിലേക്ക്‌ ആനയിച്ചത്‌. പന്തംകറക്കലും, വാദ്യമേളങ്ങളും മുത്തുക്കുടകളും വര്‍ണാഭമാക്കിയ ജാഥയെ കാണാന്‍ താനൂരിന്റെ തെരുവിന്റെ ഇരുവശങ്ങളിലും ആയിരക്കണക്കിനാളുകളാണ്‌ കാത്തുനിന്നിരുന്നത്‌. താനൂരിന്റെ ചരിത്രത്തില്‍ പുതിയ ഒരേടു കൂടി തുന്നിച്ചേര്‍ക്കുകയാണ്‌ ഈ നവ രാഷ്ട്രീയ പ്രസ്ഥാനം. ഓള്‍ ഇന്ത്യ ഫിഷര്‍മെന്‍സ്‌ അസോസിയേഷന്‍ അഖിലേന്ത്യ സമിതിയംഗം കെ ഡി കലൈമണി സമ്മേളനത്തെ അഭിസംബോധന ചെയ്‌തു സംസാരിച്ചു. ജാഥാ ക്യാപ്‌റ്റന്‍ എം കെ മനോജ്‌ കുമാര്‍, പി അബ്ദുല്‍ മജീദ്‌ ഫൈസി, വി ടി ഇഖ്‌റാമുല്‍ ഹഖ്‌ സംസാരിച്ചു.സംസ്ഥാനസമിതിയംഗങ്ങളായ തുളസീധരന്‍ പള്ളിക്കല്‍,വി ടി ഇഖ്‌റാമുല്‍ ഹഖ്‌്‌, കെ മുഹമ്മദലി സംബന്ധിച്ചു.






No comments:

Post a Comment