കൊച്ചി: ‘'വിശപ്പില്‍നിന്നും മോചനം, ഭയത്തി്വല്‍ നിന്നും മോചനം'’ എന്ന മുദ്രാവാക്യമുയര്‍ത്തി സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്.ഡി.പി.ഐ) നടത്തുന്ന ജനകേരള യാത്ര ഇന്ന് എറണാകുളം ജില്ലയില്‍ പ്രവേശിക്കും. ജില്ലാ അതിര്‍ത്തിയായ പറവൂര്‍ മൂത്തകുന്നത്ത് രാവിലെ 8.30നു ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തില്‍ യാത്രക്കു വരവേല്‍പ്പു നല്‍കും. വാദ്യമേളങ്ങളുടെയും നൂറുകണക്കിനു വാഹനങ്ങളുടെയും അകമ്പടിയോടെയാണു ജില്ലയിലേക്ക് യാത്രയെ ആനയിക്കുന്നത്. 14,15 തിയ്യതികളിലായി ജില്ലയില്‍ 16 കേന്ദ്രങ്ങളില്‍ സ്വീകരണമൊരുക്കിയിട്ടുണ്ട്. പറവൂര്‍, എടവനക്കാട്, കൊച്ചി, പള്ളുരുത്തി, നെട്ടൂര്‍, തമ്മനം, കളമശ്ശേരി എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം ആദ്യദിവസത്തെ സമാപന സമ്മേളനം ആലുവയില്‍ നടക്കും. ആലുവയില്‍ നടക്കുന്ന സമാപന സമ്മേളനം എസ്.ഡി.പി.ഐ കര്‍ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹന്നാന്‍ ഉദ്ഘാടനം ചെയ്യും. ബാംഗ്ലൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലിലേയ്ക്കു വിജയിച്ച എസ്.ഡി.പി.ഐ പ്രതിനിധി പ്രഫ. തസ്‌നി ബീഗം മുഖ്യാതിഥിയായിരിക്കും. ജാഥാ ക്യാപ്റ്റന്‍ എം കെ മനോജ് കുമാര്‍, വൈസ് ക്യാപ്റ്റന്‍ മൂവാറ്റുപുഴ അശ്‌റഫ് മൗലവി, എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ പി മുഹമ്മദ് ശെരീഫ്, സംസ്ഥാന സെക്രട്ടറിമാരായ വി ടി ഇക്‌റാമുല്‍ ഹഖ്, പി കെ രാധ, സംസ്ഥാന സമിതി അംഗം തുളസീധരന്‍ പള്ളിക്കല്‍, മറ്റു ദലിത്-പിന്നാക്ക നേതാക്കളും സംബന്ധിക്കും. 15നു പള്ളിക്കര, പട്ടിമറ്റം, പോഞ്ഞാശ്ശേരി, പെരുമ്പാവൂര്‍, നെല്ലിക്കുഴി, അടിവാട്, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം തൊടുപുഴയില്‍ സമാപിക്കും.
യാത്രയുടെ ജില്ലയിലെ പര്യടനം ചരിത്ര സംഭവമാക്കിമാറ്റുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് പി എ മുഹമ്മദ് അസ്‌ലം, ജനറല്‍ സെക്രട്ടറി പി പി മൊയ്തീന്‍ കുഞ്ഞ്, സെക്രട്ടറി കെ ഐ ഹരി, പബ്ലിസിറ്റി കണ്‍വീനര്‍ അജ്മല്‍ കെ മുജീബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
യാത്രാ ഷെഡ്യൂള്‍
മൂത്തകുന്നം (8.30), പറവൂര്‍ (9.00), എടവനക്കാട് ചാത്തങ്ങാട് ബസാര്‍ (10.00), കൊച്ചി (കപ്പലണ്ടിമുക്ക്്-12.30), പള്ളുരുത്തി തങ്ങള്‍ നഗര്‍ (3.30), നെട്ടൂര്‍ (5.00), തമ്മനം (6.00), കളമശ്ശേരി (7.00), സമാപനം ആലുവ (8.00).
No comments:
Post a Comment