Friday, April 16, 2010

എസ്.ഡി.പി.ഐ അധസ്ഥിതര്‍ക്കു സംരക്ഷണക്കോട്ട തീക്കും: അന്‍ജും ഇനാംദാര്‍

തൊടുപുഴ: രാജ്യത്തെ പിന്നാക്ക അധസ്ഥിത മുസ്്്‌ലിം മതന്യൂനപക്ഷങ്ങള്‍ക്കു സംരക്ഷണക്കോട്ട തീര്‍ത്ത് സോഷ്യല്‍ ഡമോക്രാറ്റി പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) നിലകൊള്ളുമെന്നു പാര്‍ട്ടി മഹാരാഷ്ട്ര സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അന്‍ജും ഇനാംദാര്‍. എസ്.ഡി.പി.ഐ ജനകേരളയാത്രയ്ക്കു തൊടുപുഴയില്‍ നല്‍കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പുരോഗതിയിലേക്കു നയിക്കുന്ന മാറ്റത്തിന്റെ ശക്തിയായി പാര്‍ട്ടി നിലകൊള്ളും. ദലിത്, പിന്നാക്ക, അധസ്ഥിത മുസ്്‌ലിം ന്യൂനപക്ഷ വിഭാങ്ങളെ കലാപങ്ങളിലൂടെ കൊന്നൊടുക്കുകയാണ്. ന്യൂനപക്ഷങ്ങളുടെ സംരക്ഷകരായി നിലകൊണ്ടു കലാപകാരികള്‍ക്കെതിരേ പ്രതിരോധ കോട്ട തീര്‍ത്ത് എസ്.ഡി.പി.ഐ രാജ്യത്തു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ എസ്.ഡി.പി.ഐക്കെതിരേ നടത്തുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ക്കു പ്രവര്‍ത്തന വിജയങ്ങളിലൂടെ മറുപടി നല്‍കുമെന്നു യോഗത്തില്‍ സംസാരിച്ച മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വ്യക്തമാക്കി. മുസ്്‌ലിം ലീഗ് ദുഷ്ട ലാക്കോടെ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. മുസ്്‌ലിം ലീഗിനു ബദല്‍ എന്നു പറഞ്ഞ് എസ്.ഡി.പി.ഐയെ കൊച്ചാക്കരുത്. പിരിവുകള്‍ക്കുവേണ്ടിയും കീശവീര്‍പ്പിക്കാനും മുസ്്‌ലിം ലീഗ് മറ്റു സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തുമ്പോള്‍, എസ്.ഡി.പി.ഐ അവിടുത്തെ അധസ്ഥിത വിഭാഗത്തിനു സൈ്വര്യജീവിതം കരുപ്പിടിപ്പിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. ഏതുപാര്‍ട്ടിക്കാരാണോ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് അവര്‍ക്കു വ്യക്തമായ തെളിവുകളോടെ പാര്‍ട്ടി മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വീകരണ യോഗത്തില്‍ പാര്‍ട്ടി ഇടുക്കി ജില്ലാ പ്രസിഡന്റ് കാഞ്ചിയാര്‍ പീതാംബരന്‍ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ എം കെ മനോജ് കുമാര്‍, പി കെ രാധ, മുഹമ്മദാലി വളാഞ്ചേരി, അലിയാര്‍ വെണ്ണല, തുളസീധരന്‍ പള്ളിക്കല്‍, യൂസഫ് വയനാട്, ഷൈന്‍ മുഹമ്മദ്, പി എച്ച് റഷീദ് മാസ്റ്റര്‍, എം എ നജീബ്, എം എസ് ഹിദായത്തുല്ല, ഷാജി പാടത്തില്‍ സംസാരിച്ചു.



 

ഫോട്ടോ -

എസ്.ഡി.പി.ഐ ജനകേരളയാത്രയ്ക്കു തൊടുപുഴയില്‍ നല്‍കിയ സ്വീകരണ യോഗം പാര്‍ട്ടി മഹാരാഷ്ട്ര സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അന്‍ജും ഇനാംദാര്‍ ഉദ്ഘാടനം ചെയ്യുന്നു












No comments:

Post a Comment