Monday, April 19, 2010

എസ്.ഡി.പി.ഐ ജനകേരള യാത്രയെ വരവേല്‍ക്കാന്‍ കൊല്ലം ജില്ലയൊരുങ്ങി

കൊല്ലം: കഴിഞ്ഞ രണ്ടിന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച എസ്.ഡി.പി.ഐ ജനകേരള യാത്ര നാളെ(ചൊവ്വ) കൊല്ലം ജില്ലയില്‍ പ്രവേശിക്കും. യാത്രയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുക, ദലിത് ആദിവാസി വേട്ട അവസാനിപ്പിക്കുക, ഭരണഘടനയിലെ സംവരണതത്വം പുനസ്ഥാപിക്കുക, പോലിസിന്റെ ന്യൂനപക്ഷ വിവേചനം അവസാനിപ്പിക്കുക, സേവന മേഖലകളില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറാതിരിക്കുക, ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍ മേല്‍ നടപടി സ്വീകരിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് യാത്ര കാസര്‍കോട്ടെ ഹൊസങ്കടയില്‍ നിന്ന് ആരംഭിച്ചത്.
ജാഥയ്ക്ക നാളെ രാവിലെ ഒമ്പതിന് പത്തനാപുരത്ത് അദ്യ സ്വീകരണം നല്‍കും. തുടര്‍ന്ന് പുനലൂര്‍, കൊട്ടാരക്കര, ഭരണിക്കാവ്, കരുനാഗപ്പള്ളി, ഇടപ്പള്ളിക്കോട്ട, കൊല്ലം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം വൈകീട്ട് അയത്തിലില്‍ സമാപിക്കുമെന്ന് ജില്ലാ പ്രസിഡന്റ് നസീബ് എ റസാഖ്, ജനറല്‍ സെക്രട്ടറി എ കെ സലാഹൂദ്ദീന്‍ അറിയിച്ചു




1 comment:

  1. janakerala yathra inu pathanamthitta jillayil aanu..pls update the details

    ReplyDelete