തിരുവനന്തപുരം: സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്.ഡി.പി.ഐ) ഒരു മുന്നണിക്കൊപ്പവും നില്‍ക്കാതെ സ്വന്തം നിലയില്‍ കരുത്തുതെളിയിച്ചു മുന്നോട്ടുപോവുമെന്നു പാര്‍ട്ടി ദേശീയ പ്രസിഡന്റ് ഇ അബൂബക്കര്‍. എസ്.ഡി.പി.ഐ ജനകേരളയാത്രയുടെ സമാപനസമ്മേളനം തിരുവനന്തപുരത്തു വെട്ടിമുറിച്ചകോട്ടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ രണ്ടു മുന്നണികള്‍ക്കിടയില്‍നിന്നു പ്രവര്‍ത്തിക്കുന്ന പല പാര്‍ട്ടികളെക്കുറിച്ചു പുറത്താരുമറിയുന്നില്ല. എന്നാല്‍, ഇരുമുന്നണികള്‍ക്കിടയില്‍നിന്നുകൊണ്ടുതന്നെ നിസാരവമല്ലാത്ത വോട്ട് വാങ്ങാന്‍ എസ്.പാര്‍ട്ടിക്കു കഴിഞ്ഞു. രണ്ടു മുന്നണികള്‍ക്കിടയിലുളള സാന്‍വിച്ച് ആയിരിക്കില്ല എസ്.ഡി.പി.ഐ. കേരളത്തില്‍ പല മണ്ഡലങ്ങളിലും മുന്നണികള്‍ക്കു മറുപടി പറയാന്‍ കഴിയുന്ന പാര്‍ട്ടിയായി മാറാന്‍ എസ്.ഡി.പി.ഐയ്ക്കു കഴിഞ്ഞിട്ടുണ്ടെന്ന സന്ദേശമാണ് ജനകേരളയാത്രയിലൂടെ ലഭിച്ചത്. സംസ്ഥാനത്ത് ഇരുമുന്നണികളും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. സി.പി.എമ്മില്‍ പടലപ്പിണക്കവും കോണ്‍ഗ്രസില്‍ ഗ്രൂപ്പിസവുമാണ് നടക്കുന്നത്. രണ്ടു കൂട്ടര്‍ക്കും ഭരിക്കാന്‍ നേരമില്ല. അതിനാല്‍, ചെറുപാര്‍ട്ടികള്‍ മുന്നണി വിട്ടു ജനപക്ഷത്തുളള എസ്.ഡി.പി.ഐയില്‍ ചേരണം.
രാജ്യത്തെ ദലിത്, മുസ്്‌ലിം, ആദിവാസി വിഭാഗങ്ങള്‍ അപകടകരമായ സ്ഥിതിവിശേഷത്തിലേക്കു നീങ്ങുകയാണ്. ഇതിനു മാറ്റം വരണമെങ്കില്‍ പീഡിതജനവിഭാഗങ്ങള്‍ ഒന്നിച്ചുനിന്നു പുതിയ മുന്നേറ്റങ്ങള്‍ക്കു രൂപം നല്‍കണം. സവര്‍ണവിഭാഗങ്ങള്‍ക്കു ക്ഷീണമുണ്ടാവുമെന്ന സ്ഥിതിയുണ്ടായപ്പോഴാണ് വനിതാസംവരണമെന്ന വാദവുമായി സര്‍ക്കാര്‍ രംഗത്തുവന്നതെന്നും ഇ അബൂബക്കര്‍ പറഞ്ഞു.
എസ്്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ്് അഡ്വ. കെ പി മുഹമ്മദ്് ഷരീഫ് അധ്യക്ഷത വഹിച്ചു. നിലവിലുളള രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ രാഷ്ട്രീയത്തെയും ഭരണത്തെയും അപഹാസ്യമാക്കി മാറ്റിയെന്നു അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുളള വേദിയാക്കി. അമേരിക്കയ്ക്കും ഇസ്രായേലിനുംവേണ്ടി രാജ്യത്തു മുസ്്‌ലിം, ദലിത്, ആദിവാസി വിഭാഗങ്ങളെ കുടിയൊഴിപ്പിക്കുകയാണ്. അവരുടെ അവകാശങ്ങളോട് സര്‍ക്കാര്‍ മുഖം തിരിച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ എം.എല്‍.എ എം ഇളങ്കോ (പോണ്ടിച്ചേരി ഫിഷര്‍മെന്‍ ഓര്‍ഗനൈസേഷന്‍) മുഖ്യാഥിതി ആയിരുന്നു. പി അബ്ദുല്‍ ഹമീദ് (പോപുലര്‍ ഫ്രണ്ട്്), ളാഹ ഗോപാലന്‍ (ചെങ്ങറ സമരനായകന്‍), നെല്ലിമൂട് ശ്രീധരന്‍ (വി.എസ്.ഡി.പി), ദാസ്് കെ വര്‍ക്കല (ഡി.എച്ച്്്.ആര്‍.എം), ശ്രീമന്ദിരം പ്രതാപന്‍ (ദേശീയ ജനവേദി), എസ്് പ്രകാശന്‍ മാസ്റ്റര്‍ (ഹൈവേ ആക്ഷന്‍ കമ്മിറ്റി), എം എം കബീര്‍, അഡ്വ. പി കെ സുകുമാരന്‍ (സമാജ്്‌വാദി പാര്‍ട്ടി), എം കെ മനോജ്കുമാര്‍, പി അബ്ദുല്‍ മജീദ് ഫൈസി, വി ടി ഇഖ്‌റാമുല്‍ ഹഖ്, മുവാറ്റുപുഴ അഷ്‌റഫ് മൗലവി, പി കെ രാധ, പി കെ ഗോപിനാഥന്‍ (എസ്.ഡി.പി.ഐ) എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment