Sunday, April 11, 2010

വാഗണ്‍ട്രാജഡിയുടെ നാട്ടില്‍ നിന്നു ജനകേരള യാത്ര ചെറിയമക്കയില്‍

തിരൂര്‍: എസ്.ഡി.പി.ഐയുടെ ജനകേരള യാത്ര ഒമ്പതാംദിവസമായ ഇന്നലെ വാഗണ്‍ട്രാജഡി രക്തസാക്ഷികളുടെ നാട്ടില്‍ നിന്നു പുറപ്പെട്ടു ചെറിയമക്ക എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പൊന്നാനിയില്‍ സമാപിച്ചു.
വിവിധ സ്ഥലങ്ങളില്‍ നടന്ന സ്വീകരണയോഗങ്ങളില്‍ ജാഥാക്യാപ്റ്റന്‍ എം കെ മനോജ്കുമാര്‍, വൈസ് ക്യാപ്റ്റന്‍ മുവാറ്റുപുഴ അശ്‌റഫ് മൗലവി, ജാഥാ ഡയറക്ടര്‍ വി ടി ഇക്‌റാമുല്‍ഹഖ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍മജീദ് ഫൈസി, സംസ്ഥാനസമിതി അംഗങ്ങളായ കെ മുഹമ്മദലി, തുളസീധരന്‍ പള്ളിക്കല്‍, യൂസുഫ് വയനാട്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി അഹ്മദ് ശരീഫ് സംസാരിച്ചു. മലപ്പുറം ജില്ലാ പ്രസിഡന്റ് എം ബാപ്പു, ജനറല്‍ സെക്രട്ടറി ബഷീര്‍ വേങ്ങര, സെക്രട്ടറി ജലീല്‍ നീലാമ്പ്ര, ഖജാഞ്ചി പി വി ഉമ്മര്‍കോയ, ജില്ലാസമിതി അംഗങ്ങളായ അഡ്വ. സാദിഖ് നടുത്തൊടി, ഷൗക്കത്ത് കാവനൂര്‍, സയ്യിദ് മദനി, സി ജി ഉണ്ണി പങ്കെടുത്തു.
തിരൂരില്‍ അഡ്വ. നസീര്‍, കെ അസൈനാര്‍ സംസാരിച്ചു. മുഖ്യപ്രഭാഷണം നടത്തിയ തുളസീധരന്‍ പള്ളിക്കല്‍ മനുഷ്യമനസ്സുകളിലേക്ക് അടിസ്ഥാന ജനവിഭാഗങ്ങളുടെ വിമോചനം ലക്ഷ്യംവച്ചുള്ള മുദ്രാവാക്യങ്ങളാണ് ഈ യാത്ര നല്‍കുന്നതെന്നും നിയമസഭയിലും പാര്‍ലമെന്റിലും എസ്.ഡി.പി.ഐയുടെ ശബ്ദം മുഴങ്ങുന്ന നാളുകള്‍ വിദൂരമല്ലെന്നും പറഞ്ഞു.
കുറച്ചുകാലമായി രാഷ്ട്രീയസംഘര്‍ഷങ്ങളുടെ രംഗവേദിയായ ഉണ്യാലിലായിരുന്നു അടുത്ത സ്വീകരണം. മല്‍സ്യത്തൊഴിലാളികളെ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി പരസ്പരം ഭിന്നിപ്പിച്ചു ചോരകുടിക്കുന്ന രാഷ്ട്രീയ കശ്മലന്മാരുടെ ദുഷ്ടലാക്ക് തിരിച്ചറിയണമെന്ന സന്ദേശവുമായാണു ജാഥ ഈ തീരദേശത്തെത്തിയത്. ഹനീഫ ഉണ്യാല്‍, യാഹു പത്തമ്പാട്, ജമാല്‍ വള്ളിക്കാഞ്ഞിരം സംസാരിച്ചു. മുഖ്യപ്രഭാഷണം നടത്തിയ കെ മുഹമ്മദലി രാഷ്ട്രീയനേതാക്കള്‍ക്കു വേണ്ടി അടിമജീവിതം നടത്തുന്നവരായി കടലിന്റെ മക്കള്‍ മാറരുതെന്ന് ആവശ്യപ്പെട്ടു. മുന്നൂറോളം ബൈക്കുകളിലും നൂറോളം കാറുകളിലുമായി ആയിരക്കണക്കിനു യുവാക്കളാണ് കേരളയാത്രയില്‍ അണിനിരന്നത്. തീരപ്രദേശങ്ങളിലെ ജനങ്ങള്‍ പുത്തന്‍ പ്രതീക്ഷയുമായി എസ്.ഡി.പി.ഐയെ കാത്തിരിക്കുന്നുവെന്നു വിളിച്ചറിയിക്കുന്നതായിരുന്നു റോഡിനിരുവശവും ഇറങ്ങിവന്ന് ജാഥയ്ക്ക് അഭിവാദ്യമര്‍പ്പിച്ച ജനക്കൂട്ടം. കൂട്ടായിയില്‍ ജാഥാ ക്യാപ്റ്റന്‍ എം കെ മനോജ്കുമാര്‍ നടത്തിയ പ്രസംഗത്തില്‍ 600 ജില്ലകളുള്ള രാജ്യത്തെ 200 ജില്ലകളില്‍ ജനങ്ങള്‍ നീതിന്യായവ്യവസ്ഥയിലും പോലിസിലും വിശ്വാസം നഷ്ടപ്പെട്ട് ആത്മരക്ഷയ്ക്കായി ആയുധങ്ങള്‍ എടുത്തിരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി. മാവോവാദികളെന്നും നക്‌സലൈറ്റുകളെന്നും രാജ്യദ്രോഹികളെന്നും വിളിച്ചു നാമിവരെ ഒറ്റപ്പെടുത്തുകയാണ്. എന്നാല്‍ പാവപ്പെട്ട ഈ മനുഷ്യര്‍ അനന്തമായ വിവേചനത്തിന്റെ ഇരകളാണെന്നു നാം മനസ്സിലാക്കുന്നില്ല- മനോജ്കുമാര്‍ പറഞ്ഞു. ആദില്‍ മംഗലം, എന്‍ കുഞ്ഞീതു, അബു മംഗലം സംസാരിച്ചു. ആലത്തിയൂരില്‍ നടന്ന സ്വീകരണയോഗത്തില്‍ ജാഥാ ഡയറക്ടര്‍ ഇക്‌റാമുല്‍ഹഖ് മുഖ്യപ്രഭാഷണം നടത്തി. ലത്തീഫ് മംഗലം, നാലകത്ത് കുഞ്ഞീതു സംസാരിച്ചു.
തിരുനാവായ പട്ടര്‍നടക്കാവില്‍ സ്വീകരണസമ്മേളനത്തില്‍ ജാഥാ ക്യാപ്റ്റന്‍ മനോജ്കുമാര്‍, അന്‍വര്‍ എടക്കുളം, ബാവഹാജി, മജീദ് കൈത്തക്കര സംസാരിച്ചു. പുത്തനത്താണിയില്‍ മുഖ്യപ്രഭാഷണം നടത്തിയ ജാഥാ വൈസ്‌ക്യാപ്റ്റന്‍ അശ്‌റഫ് മൗലവി മൂവാറ്റുപുഴ മുസ്്‌ലിംലീഗിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്കെതിരേ ആഞ്ഞടിച്ചു. ബീമാപ്പള്ളിയില്‍ ആറു മുസ്‌ലിംകള്‍ പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ടപ്പോള്‍ പ്രതിഷേധിക്കാന്‍പോലും ലീഗുകാരെ കണ്ടില്ലെന്നു പറഞ്ഞു. ശംസു പുത്തനത്താണി, എം കെ സകരിയ്യ, കെ സി സമീര്‍ സംസാരിച്ചു. വളാഞ്ചേരിയിലെ സ്വീകരണസമ്മേളനത്തില്‍ ഇബ്രാഹീം കോട്ടക്കല്‍ അധ്യക്ഷതവഹിച്ചു. അബ്ദുല്‍ അഹദ്, സാലിഹ് എടയൂര്‍ സംസാരിച്ചു. കുറ്റിപ്പുറത്തെ സ്വീകരണസമ്മേളനത്തില്‍ യൂസുഫ് വയനാട്, മുസ്തഫ പാണ്ടികശ്ശാല, ഷാജഹാന്‍ കുറ്റിപ്പുറം സംസാരിച്ചു. എടപ്പാളില്‍ ആദില്‍ മംഗലം, എന്‍ കുഞ്ഞീതു, ഹൈദര്‍ സംസാരിച്ചു.
പൊന്നാനിയില്‍ പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും ജില്ലയിലെ മൂന്നുദിവസത്തെ യാത്ര മലപ്പുറത്തോടു വിടപറഞ്ഞു. ഇന്നു രാവിലെ പാലക്കാട് ജില്ലയിലെ പടിഞ്ഞാറങ്ങാടി നീലിയാട്ട് നിന്നു പാലക്കാട് ജില്ലയില്‍ യാത്രയാരംഭിക്കും. രാത്രി പാലക്കാട് ടൗണില്‍ പ്രകടനത്തോടെയും പൊതുയോഗത്തോടെയും സമാപിക്കും. പൊതുയോഗത്തില്‍ എസ്.ഡി.പി.ഐ തമിഴ്‌നാട് വൈസ് പ്രസിഡന്റ് അബ്ദുല്‍ഹമീദ് എന്ന ബിലാല്‍, സമാജ്‌വാദി പാര്‍ട്ടി കേരള ജനറല്‍ സെക്രട്ടറി എം എം കബീര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

No comments:

Post a Comment