തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ പുതിയ ചരിത്രങ്ങള്‍ രചിച്ച് കടന്നുവരുന്ന എസ്.ഡി.പി.ഐ ജനകേരള യാത്രയെ ഇന്ന് തലസ്ഥാന ജില്ല വരവേല്‍ക്കും. കഴിഞ്ഞ രണ്ടിന് കാസര്‍കോഡ് നിന്നാരംഭിച്ച ജാഥയ്ക്ക് ആവേശഭരിതമായ വരവേല്‍പ്പ് നല്‍കാനുള്ള ഒരുക്കങ്ങള്‍ പാര്‍ട്ടി ജില്ലാ ഘടകം പൂര്‍ത്തിയാക്കി കഴിഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു.
ജനകേരള യാത്രയുടെ വരവറിയിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കൊടിതോരണങ്ങളും ബാനറുകളും നിറഞ്ഞു കഴിഞ്ഞു. ഇന്നും നാളെയുമായി ജില്ലയിലെ 20 ഓളം കേന്ദ്രങ്ങളില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കും. നൂറുകണക്കിനു വാഹനങ്ങള്‍ ജാഥയുടെ ജില്ലയിലെ പര്യടനത്തിനു അകമ്പടി സേവിക്കും. വിവിധ കേന്ദ്രങ്ങളില്‍ നല്‍കുന്ന സ്വീകരണത്തിന് പാര്‍ട്ടി മണ്ഡലം ഭാരവാഹികള്‍ നേതൃത്വം നല്‍കും. രാവിലെ 9ന് പാങ്ങോടാണ് ആദ്യ സ്വീകരണം.
തുടര്‍ന്ന് കിളിമാനൂര്‍, കല്ലമ്പലം, ആറ്റിങ്ങല്‍, കണിയാപുരം, പോത്തന്‍കോട്, വെമ്പായം, നെടുമങ്ങാട്, കുറ്റിച്ചല്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ ജാഥ പര്യടനം നടത്തും. വൈകിട്ട് കാട്ടാക്കടയില്‍ ചേരുന്ന പൊതുസമ്മേളനത്തോടെ ഇന്നത്തെ പര്യടനം സമാപിക്കും. നാളെ കളിയിക്കാവിള, പാറശ്ശാല, അമരവിള, നെയ്യാറ്റിന്‍കര, ബാലരാമപുരം എന്നീ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും.
നാളെ വൈകിട്ട് ആയിരക്കണക്കിനു പാര്‍ട്ടിപ്രവര്‍ത്തകര്‍ അണിനിരക്കുന്ന പടുകൂറ്റന്‍ പ്രകടനത്തോടെ ജാഥാ അംഗങ്ങളെ സമാപന കേന്ദ്രമായ വെട്ടിമുറിച്ച കോട്ടയിലെ ഡോ. അംബേദ്കര്‍ നഗറിലേക്ക് ആനയിക്കും. വൈകിട്ട് അഞ്ചിന് മ്യൂസിയം പരിസരത്തു നിന്ന് പ്രകടനം ആരംഭിക്കും.
Actually we are so far from you in the gulf, but our hearts are with you, we always watching the news and dowloaded puctures and videos... We kindly request you (Blog creators) to do needful to give us chance to see Ending Programe in TVM (samapana prakadanam & sammelanam) as live in this blog or some where else pls. Also give announcement for this live program. Thank you very much. wish you all the best....
ReplyDeleteപ്രവാസജീവിതം നയിക്കുന്ന ഞങ്ങളുടെ ശരീരം മാത്രമാണ് ഇന്നിവിടുള്ളത്…ഞങ്ങളൂടെ മനസൊക്കെ ഇന്ന് അനന്തപുരിയിൽ ജന കേരളയാത്രയോടപ്പമാണ്……
ReplyDeleteഇന്നിവിടിരിക്കുംപ്പോഴും,,,,അനവധി ചരിത്രങ്ങളുറങ്ങുന്ന അനന്തപുരിയിൽ കീഴാളജനവിഭാഗ്ഗങ്ങൾ വളരെ നാളായി സ്വപ്നം കണ്ട ആ പുതിയ മുന്നേറ്റം അത് ….തലസ്ഥാന മണ്ണിനെ പുളകിതമാക്കി കൊണ്ട് കടന്നു പോകുന്ന കാഴ്ച നമുക്ക് കാണാൻ കഴിയും..അതിനോടപ്പം…..മുസ്ലീമിനേയും അവർണ്ണനേയും വെറും ചാവേറുകളായി മാത്രം കണ്ടിരുന്ന കേരളത്തിലെ മുത്ത്ശ്ശി രാഷ്ട്രീയ പാർട്ടികളുടെ തലതൊട്ടപ്പന്മാരുടെ നെഞ്ചിടിപ്പും…..ഒരൽപ്പം നിലവിളിയും ഞങ്ങൾക്ക് കേൾക്കാൻ കഴിയും………………
ജനകേരളായാത്രയോടപ്പം കൂടാൻ കഴിയാത്തതിൽ മനസ്സ് നോവുന്ന….
ഒരു തീരാ നഷ്ടമായ് കണക്കാക്കുന്ന, ഞാൻ …..ഈ മണലാരുണ്യത്തിലിരുന്നുകൊണ്ട്
ആത്മാർത്ഥമായി വിളിച്ച് കൊള്ളട്ടെ
‘’എസ് ഡി പി ഐ സിന്ദാബാദ്..
ജനകേരളയാത്രാ സിന്ദാബാദ്’“