ആലപ്പുഴ: എസ്.ഡി.പി.ഐ ജനകേരളയാത്രയുടെ പ്രചരണാര്‍ഥം സംഘടിപ്പിച്ച വിളംബര ജാഥ കഴിഞ്ഞു ബൈക്കില്‍ മടങ്ങിയ പാര്‍ട്ടി നിയോജകമണ്ഡലം പ്രസിഡന്റിനെയും സെക്രട്ടറിയെയും ബൈക്കില്‍ പിന്തുടര്‍ന്നെത്തി മര്‍ദ്ദിച്ച് അവശരാക്കി. എസ്.ഡി.പി.ഐ ആലപ്പുഴ നിയോജകണ്ഡലം പ്രസിഡന്റ് നാസര്‍, സെക്രട്ടറി ഉവൈസ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കലിങ്കല്‍ ഷിബു എന്നായാളാണ് മര്‍ദ്ദിച്ചതെന്ന് ഇവര്‍ പറഞ്ഞു. ഇന്നലെ രാത്രി ഒമ്പതോടെ ആലപ്പുഴ ഗുരുപുരം സര്‍ഗ ജങ്ഷനു സമീപം വച്ചായിരുന്നു സംഭവം. ജനകേരളയാത്രയുടെ പ്രചരണാര്‍ഥം സംഘടിപ്പിച്ച വിളംബരജാഥ കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്ന നാസറിന്റെയും ഉവൈസിന്റെ പിന്നാലെ മറ്റൊരു ബൈക്കിലെത്തിയ ഷിബു ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ചവിട്ടുകയും തുടര്‍ന്ന് നിലത്തുവീണ് നാസറിനെയും ഉവൈസിനെയും കരിങ്കല്ലിനിടിക്കുകയായിരുന്നു. ബഹളം കേട്ട് സമീപ വാസികള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമി രക്ഷപെട്ടു. നാസറിനു തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. സംഭവത്തിനെതിരേ ആലപ്പുഴ നോര്‍ത്ത് പോലീസില്‍
പരാതി നല്‍കി.
No comments:
Post a Comment