കൊല്ലം: രാജ്യത്തെ ദലിത്-മുസ്്‌ലിം ഐക്യമുന്നേറ്റങ്ങളെ തകര്‍ക്കാന്‍ മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് രഹസ്യഅജണ്ടയുണ്ടെന്ന് എസ്.ഡി.പി.ഐ ഇടുക്കി ജില്ലാ പ്രസിഡന്റ് കാഞ്ചിയാര്‍ പീതാംബരന്‍. എസ്.ഡി.പി.ഐ ജനകേരളായാത്രയുടെ പ്രചരണാര്‍ഥം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന കൊല്ലം മേഖലാജാഥയുടെ ഒന്നാംദിന പര്യടന സമാപന സമ്മേളനം അഞ്ചാലുംമൂട്്് ഉദ്ഘാടനം ചെയ്യുകയായിരുന്നു.
മുസ്്‌ലിംകളും-ദലിതുകളും ഇന്ത്യയില്‍ ജീവിക്കാന്‍ അര്‍ഹരല്ലെന്നാണ് സംഘപരിവാരം പ്രചരണം നടത്തുന്നത്. രാജ്യത്ത് നടക്കുന്ന സ്‌ഫോടനങ്ങള്‍ കോണ്‍ഗ്രസും, ഉദ്യോഗസ്ഥരിലെ സംഘപരിവാരവിഭാഗവും
മുസ്്‌ലിം യുവാക്കളുടെ തലയില്‍ കെട്ടിവയ്ക്കുകയാണ്്. കിങ്ഫിഷര്‍ വിമാനത്തില്‍ ബോംബ് വച്ചത് മുസ്്‌ലിം തീവ്രവാദികളാണെന്ന തരത്തിലാണ് ആദ്യം പോലിസും മാധ്യമങ്ങളും പ്രചരണം നടത്തിയത്. യഥാര്‍ഥ പ്രതി രാജശേഖരന്‍നായര്‍ പിടിക്കപ്പെട്ടപ്പോള്‍ അയാള്‍ക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് പറഞ്ഞ് രക്ഷപ്പെടുത്താനാണ് പിന്നീട് ഇക്കൂട്ടര്‍ ശ്രമിച്ചത്. സി.പി.എം-ശിവസേന സംയുക്ത ഗൂഡാലോചനയാണ് ഡി.എച്ച്.ആര്‍.എമ്മിനെതിരേ പ്രവര്‍ത്തിച്ചത്. ഒരു കൊലയുടെ പേരില്‍ സംഘടനയുടെ സംസ്ഥാന നേതാക്കളെയടക്കം വിചാരണ കൂടാതെ ജയിലിലടച്ച് പീഡിപ്പിക്കുകയായിരുന്നു. ഗുജറാത്ത് സംഭവത്തില്‍ ക്രിയാത്മ പ്രതിഷേധം രേഖപ്പെടുത്താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയും തയ്യാറായില്ല. കോണ്‍ഗ്രസിന്റെ ശിങ്കിടിയായതിനാല്‍ മുസ്്‌ലിം ലീഗും ന്യൂനപക്ഷവേട്ടക്കെതിരേ പ്രതിഷേധിക്കാന്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജനറല്‍സെക്രട്ടറി എ കെ സലാഹുദീന്‍ ജാഥാ സന്ദേശം നല്‍കി. ജില്ലാ കമ്മറ്റിയംഗം എ കെ ഷെരീഫ്, സിയാദ്കുട്ടി, മുജീബ് റഹ്മാന്‍, മണ്ഡലം സെക്രട്ടറി നിയാസ്, മണ്ഡലം ജോ.സെക്രട്ടറി അബ്ദുറഷീദ്, മണ്ഡലം ഖജാഞ്ചി സിറാജുദീന്‍ കുരീപ്പുഴ സംസാരിച്ചു.
എസ്.ഡി.പി.ഐ ജനകേരളായാത്രയുടെ പ്രചരണാര്‍ഥം കൊല്ലം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന കൊല്ലം മേഖലാജാഥയുടെ ഒന്നാംദിന പര്യടന സമാപന സമ്മേളനം അഞ്ചാലുംമൂട്ടില്‍ പാര്‍ട്ടി ഇടുക്കി ജില്ലാ പ്രസിഡന്റ് കാഞ്ചിയാര്‍ പീതാംബരന്‍ ഉദ്ഘാടനം ചെയ്യുന്നു
No comments:
Post a Comment