Sunday, April 11, 2010

മൊബൈല്‍ ക്യാമറയില്‍ ചിത്രം പ്രചരിപ്പിച്ച സംഭവം: യുവതിയുടെ വീട് എസ്.ഡി.പി.ഐ നേതാക്കള്‍ സന്ദര്‍ശിച്ചു

എടപ്പാള്‍: മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ യുവതിയുടെ ഫോട്ടോ അശ്ലീല ചിത്രങ്ങള്‍ക്കൊപ്പം പ്രചരിപ്പിച്ച സംഭവത്തിലെ  യുവതിയുടെ വീട് എസ്.ഡി.പി.ഐ സംസ്ഥാന നേതാക്കള്‍ സന്ദര്‍ശിച്ചു. എടപ്പാളില്‍ ജനകേരള യാത്രയയുടെ സ്വീകരണ ശേഷമാണ് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍മജീദ് ഫൈസി, സംസ്ഥാന സമിതിയംഗം തുളസീധരന്‍ പള്ളിക്കല്‍ എന്നിവര്‍ ദലിത് യുവതിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയത്. തവനൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി നജീബ് എടപ്പാള്‍, സെക്രട്ടറി ആദില്‍ മംഗലം എന്നിവരും നേതാക്കള്‍ക്കൊപ്പമുണ്ടായിരുന്നു. സംഭവത്തിലെ പ്രതികളെ നിയമനത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതടക്കമുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും പാര്‍ട്ടിയുടെ സര്‍വ്വവിധ സഹായ സഹകരണങ്ങളും നേതാക്കള്‍ യുവതിയുടെ കുടുംബത്തിനു വാഗ്ദാനം ചെയ്തു.

No comments:

Post a Comment