Saturday, April 10, 2010

കക്ഷിരാഷ്ടീയം മറന്ന്‌ എസ്‌.ഡി.പി.ഐയില്‍ അണിചേരുക: കെ മുഹമ്മദലി




ഉണ്യാല്‍: സംഘര്‍ഷഭുമിയായ ഉണ്യാലിലെ ഇടത്‌, മുസ്‌്‌ലിംലീഗ്‌ പാര്‍ട്ടികളിലെ സമാധാനകാംക്ഷികളായ പ്രവര്‍ത്തകരോട്‌ കക്ഷിരാഷ്ട്രീയം മറന്ന്‌ എസ്‌.ഡി.പി.ഐയില്‍ അണിചേരാന്‍ സംസ്ഥാനസമിതിയംഗം കെ മുഹമ്മദലി ആവശ്യപ്പെട്ടു. നേതാക്കളുടെ താല്‍പ്പര്യത്തിനു വേണ്ടി പോസ്‌റ്ററൊട്ടിക്കാനും തല്ലുകൂടാനും ദലിത്‌, മുസ്‌്‌ലിം സമൂഹങ്ങളെ ഇനിയും ചൂഷണം ചെയ്യാന്‍ എസ്‌.ഡി.പി.ഐ അനുവദിക്കില്ല. മുതലാളിമാരുടെ പിറകെ പോവുന്ന ഇടതുനേതാക്കള്‍ക്ക്‌ തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ എന്തവകാശമാണുള്ളത്‌. മന്ത്രിമാരും എം.പിമാരുമുണ്ടായിട്ടും ലിബര്‍ഹാന്‍ റിപോട്ടിന്മേല്‍ നടപടി വേണമെന്ന്‌ കേന്ദ്രസര്‍ക്കാരിനോട്‌ പറയാന്‍ പോലും മുസ്‌്‌ലിം ലീഗിനാവുന്നില്ല. മുസ്‌്‌ലിംകള്‍ക്കു വേണ്ടി ലീഗിന്‌ ഒന്നും ചെയ്യാന്‍ കഴിയുകയില്ല. പുത്തനൊരു ഇന്ത്യയുടെ വീണ്ടെടുപ്പിന്‌ കക്ഷിരാഷ്ട്രീയം മറന്ന്‌ നമുക്ക്‌ മുന്നോട്ട പോവാമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു. ജാഥാ ക്യാപ്‌റ്റന്‍ എം കെ മനോജ്‌ കുമാര്‍ സ്വീകരണത്തിനു നന്ദി പറഞ്ഞു.

No comments:

Post a Comment