Tuesday, April 13, 2010

എസ്.ഡി.പി.ഐയുടെ പോരാട്ടങ്ങളെ പിന്തുണക്കുമെന്ന് ഗ്രോവാസു

ചാവക്കാട്: എസ്.ഡി.പി.ഐ.യുടെ സമരപോരാട്ടങ്ങളെ മരണം വരെ പിന്തുണയ്ക്കുമെന്ന് ഗ്രോവാസു. എസ്.ഡി.പി.ഐ. ജനകേരളയാത്രയ്ക്ക് ചാവക്കാട് നല്‍കിയ സ്വീകരണ യോഗത്തില്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ അരങ്ങേറുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ക്കു നേരെ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ കണ്ണടയ്ക്കുമ്പോള്‍ ഇരകള്‍ക്കുവേണ്ടി എസ്.ഡി.പി.ഐ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. ന്യൂനപക്ഷങ്ങളും ദലിതരുമടക്കം നിരവധി പേര്‍ സംസ്ഥാനത്ത് പോലീസിന്റെ ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. പോലീസിന്റെ ഇത്തരം ക്രൂരതകള്‍ ഭരണാധികാരിയുടെ മൗനാനുവാദത്തോടെയാണ് നടക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ദേശീയ രാഷ്ട്രീയരംഗത്തേക്ക് എസ്.ഡി.പി.ഐ.യെ ജനങ്ങള്‍ നോക്കിക്കാണുന്നതെന്നും അതുകൊണ്ടുതന്നെ ജനകീയപ്രശ്‌നങ്ങളില്‍ ഇടപെട്ട്് ജനങ്ങളുടെ വിശ്വാസം എസ്.ഡി.പി.ഐ. നേതൃത്വം കാക്കണമെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment