ഷാനവാസ് കാരിമറ്റം
കോട്ടയം: എസ്.ഡി.പി.ഐ ജനകേരള യാത്ര കോട്ടയം ജില്ലയിലെ ദ്വിദിന പര്യടനം പൂര്‍ത്തിയാക്കി കയറിന്റെയും കായലിന്റെയും നാട്ടിലേക്കു യാത്രയായി. സത്യഗ്രഹങ്ങളുടെ തീച്ചൂളയായ വൈക്കത്തും മീനച്ചിലാറിന്റെ തീരങ്ങളെ തഴുകിയും നീങ്ങിയ ജാഥ ശ്രീനാരായണഗുരു, മഹാത്മാഗാന്ധി എന്നിവരുടെ കാലടിപ്പാടുകള്‍ പതിഞ്ഞ പ്രക്ഷോഭഭൂമിയില്‍ ചരിത്രത്തിന്റെ ഏടുകള്‍ തീര്‍ത്തു. സാധാരണക്കാരുടെ വായനകളില്‍ എന്നും നിറഞ്ഞുനിന്ന എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മകള്‍ തങ്ങിയ വഴിത്താരകളിലൂടെ നൂറുകണക്കിനു വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥ നീങ്ങിയത്്. പിന്നാക്ക ജനവിഭാഗങ്ങളുടെ കഷ്ടതകള്‍ക്കു കാരണമായ ചാതുര്‍വര്‍ണ്യവ്യവസ്ഥയ്‌െക്കതിരേ പോരാടിയ ദലിതുകളെ തീവ്രവാദികളാക്കി മുദ്രകുത്തി അധികാരകേന്ദ്രങ്ങളില്‍ നിന്നും തൊഴില്‍മേഖലകളില്‍ നിന്നും പുറത്താക്കാനുള്ള നീക്കം അനുവദിക്കാനാവില്ലെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി കെ രാധ പറഞ്ഞു. തങ്ങള്‍ കുടുംബാംഗത്തെ ആക്രമിച്ചെന്ന മലപ്പുറം ജില്ലയില്‍ നടത്തുന്ന ആരോപണം ഗൂഢാലോചനയുടെ ഭാഗമാണ്. ജനകേരള യാത്രയ്ക്ക് പാലായില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാധ. കുത്തകകളായ ടാറ്റ, ഹാരിസണ്‍ മലയാളം, എ.വി.ടി, കെ പി യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ച് എന്നിവര്‍ കൈയേറിയ മിച്ചഭൂമി, സര്‍ക്കാര്‍ഭൂമി എന്നിവ പിടിച്ചെടുത്ത് ഭൂരഹിതര്‍ക്കു വിതരണം ചെയ്യാന്‍ തയ്യാറാവണം. 200 ബൈക്കുകളും നൂറിലധികം കാറുകളും ചേര്‍ന്ന ഈ യാത്ര നാടിനെ അക്ഷരാര്‍ഥത്തില്‍ ഇളക്കിമറിച്ചു. ജില്ലാ അതിര്‍ത്തിയില്‍ ദഫ്മുട്ടിന്റെയും വാദ്യോപകരണങ്ങളുടെയും അകമ്പടിയോടെയാണു പ്രവര്‍ത്തകര്‍ ജാഥയെ സ്വീകരിച്ചത്. മുസ്‌ലിം, ദലിത് കൂട്ടായ്മ പ്രായോഗിക രാഷ്ട്രീയാവിഷ്‌കാരം നേടിയതിന്റെ കാഴ്ചയായിരുന്നു ഇത്.
ഇന്നലെ രാവിലെ ഒമ്പതുമണിക്ക് പാലായില്‍ നിന്നു തുടങ്ങിയ ജാഥ ഏറ്റുമാനൂര്‍, കടത്തുരുത്തി, തലയോലപ്പറമ്പ്്, വൈക്കം, ഇല്ലിക്കല്‍, സംക്രാന്തി എന്നിവിടങ്ങളില്‍ പര്യടനം നടത്തി കോട്ടയം ടൗണില്‍ പൊതുസമ്മേളനത്തോടെ സമാപിച്ചു. താഴത്തങ്ങാടി ബസ്സപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് ജനകേരള യാത്രാംഗങ്ങളും പ്രവര്‍ത്തകരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇത്തരം അപകടങ്ങള്‍ക്കു കാരണമാവുന്ന റോഡുകളുടെ ശോച്യാവസ്ഥ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു നാട്ടുകാര്‍ ജാഥാ ക്യാപ്റ്റനു നിവേദനം നല്‍കി. എസ്.ഡി.പി.ഐ ദേശീയസമിതി അംഗങ്ങളായ ബെഞ്ചമിന്‍ ഷാ, അബ്ദുല്‍ റഷീദ് അഖ്‌വാന്‍ എന്നിവര്‍ സംസാരിച്ചു. സ്വീകരണയോഗങ്ങളില്‍ എം കെ മനോജ്കുമാര്‍, പി കെ രാധ, മൂവാറ്റുപുഴ അശ്‌റഫ് മൗലവി, ഒ അലിയാര്‍, യൂസഫ്് വയനാട്, വി എ സലിം, നാസര്‍ വയനാട്, നൗഷാദ് കീച്ചേരി, അബ്ദുല്‍ സലാം ചെഞ്ചേരി, സുലൈമാന്‍ മൗലവി, അന്‍സാര്‍ മുഹമ്മദ്, പി എസ് ഷഫീക്ക്, ബഷീര്‍ കൊച്ചേടം, ഹിദായത്തുള്ള, യു നവാസ്, ഷാഹുല്‍ ഹമീദ് സംസാരിച്ചു
No comments:
Post a Comment