Monday, April 5, 2010

എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ ഗുണ്ടാ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു

കോതമംഗലം: ഗുണ്ടാ ആക്രമണത്തില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. എസ്.ഡി.പി.ഐ ചേലാട് ബ്രാഞ്ച് സെക്രട്ടറി സുരേഷ്, ചേലാട് തെക്കുംതോട്ടത്തില്‍ ശിവന്‍, അയിരൂര്‍ പാടം പാരണായില്‍ ബഷീര്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി ഒന്‍പതരയോടെ ചേലാട് മിനിപ്പടിയില്‍ വച്ചായിരുന്നു അക്രമം. ഗുരുതര പരിക്കുകളോടെ ഇവര്‍ എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്.

അടുത്തിടെ ചേലാട് വിവിധ പാര്‍ട്ടികളില്‍നിന്നും അമ്പതോളം പേര്‍ രാജിവച്ച് എസ്.ഡി.പി.ഐയില്‍ ചേര്‍ന്നിരുന്നു. ഇതിനെതിരെയുള്ള പകപോക്കലാണ് അക്രമം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചാമി എന്ന സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ ജോയിക്കുഞ്ഞ്, ബിജുപോള്‍, രാജീവ്, നിറോഷ്, ദിലീപ് എന്നിവരടങ്ങുന്ന 20അംഗ സംഘമാണ് വടിവാളും മാരകായുധങ്ങളുമായി അക്രമം അഴിച്ചുവിട്ടതെന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. ആക്രമണത്തിനു പിന്നില്‍ സി.പി.എമ്മാണെന്നും എസ്.ഡി.പി.ഐ ആരോപിച്ചു.

എസ്.ഡി.പി.ഐയില്‍ ചേര്‍ന്നതിനെത്തുടര്‍ന്നു പലപ്രവര്‍ത്തകരുടെയും വീട്ടിലെത്തി ചാമി ഭീഷണിമുഴക്കിയിരുന്നു. ഇന്നലെ പ്രശ്‌നങ്ങള്‍ രമ്യമായി പറഞ്ഞു തീര്‍ക്കുമെന്നു പറഞ്ഞു മൂവരെയും വിളിച്ചു വരുത്തുകയും യാതൊരു പ്രകോപനവുമില്ലാതെ വടിവാളിനു വെട്ടുകയുമായിരുന്നു.

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശനനടപടിആവശ്യപ്പെട്ട് എസ്.ഡി.പി.ഐ നിയോജകമണ്ഡലം കമ്മിറ്റി കോതമംഗലത്ത് പ്രതിഷേധ പ്രകടനം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് ഷമീര്‍ പൈമറ്റം, ജനറല്‍ സെക്രട്ടറി വി എം സാദിഖ്, യൂനുസ് വി അലിയാര്‍, നസീര്‍ മൊയ്തീന്‍, ഇ എം അലി, റിസ്‌വാന്‍ കോയ നേതൃത്വം നല്‍കി.

3 comments:

 1. തൈക്കടപ്പുറത്ത്‌ എസ്‌.ഡി.പി.ഐ-ആര്‍.എസ്‌.എസ്‌ സംഘട്ടനം; അഞ്ച്‌ എസ്‌.ഡി.പി.ഐ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍

  നിലേശ്വരം: നീലേശ്വരം തൈക്കടപ്പുറത്ത്‌ ഞാറാഴ്‌ച രാത്രി എസ്‌.ഡി.പി.ഐ-ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഘട്ടനത്തില്‍ അഞ്ച്‌ എസ്‌.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക്‌ പരിക്കേറ്റു. തൈക്കടപ്പുറത്തെ മൗഫീന്‍ (25), ഷൗക്കത്ത്‌ (26), മഹമൂദ്‌ (25), ഷെരീഫ്‌ (24), സി.എച്ച്‌ മൊയ്‌തു (28) എന്നിവരെ പരിക്കുകളോടെ കാഞ്ഞങ്ങാട്‌ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  കഴിഞ്ഞ ദിവസമുണ്ടായ സംഘട്ടനത്തിന്റെ തുടര്‍ച്ചയായാണ്‌ ഞാറാഴ്‌ച രാത്രി 11 മണിക്ക്‌ വീണ്ടും സംഘട്ടനമുണ്ടായത്‌. നടന്നുപോകുകയായിരുന്ന തങ്ങളെ ഒരു സംഘം ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ്‌ ആശുപത്രിയില്‍ കഴിയുന്ന എസ്‌.ഡി.പി.ഐ പ്രവര്‍ത്തകര്‍ പറയുന്നത്‌.

  ReplyDelete
 2. എസ്.ഡി.പി.ഐയുടെ പതാക കത്തിക്കുകയും ഫ്ലക്സ് ബോര്‍ഡ് നശിപ്പിക്കുകയും ചെയ്തു
  കാസര്‍കോട്: എസ്.ഡി.പി.ഐയുടെ പതാക തീവെച്ച് നശിപ്പിക്കുകയും ഫ്ലക്സ് ബോര്‍ഡ് തകര്‍ക്കുകയും ചെയ്തതായി പരാതി. എസ്.ഡി.പി.ഐ ചൗക്കിയില്‍ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡും പതാകയുമാണ് നശിപ്പിച്ചത്. ഫ്ലക്സ് ബോര്‍ഡ് നശിപ്പിച്ചതില്‍ 3500 രൂപയുടെ നഷ്ടം സംഭവിച്ചതായി എസ്.ഡി.പി.ഐ ഭാരവാഹിയായ ചൗക്കിയിലെ ആനന്ദിന്റെ മകനും 'നെറ്റ്' ഇന്റെര്‍നെറ്റ് കഫേ ഉടമയുമായ യോഗേഷ് പോലീസിന് പരാതി നല്‍കി.

  ReplyDelete
 3. പ്രകോപനങ്ങൾ തിരിച്ചറിഞ്ഞു പ്രബുദ്ധരായ് മുന്നേറുക.
  എസ് ഡി പി ഐ- യെപ്പറ്റി ജനങ്ങൾക്കിടയിൽ വളർന്നുവരുന്ന ശ്രദ്ധയേയും മതിപ്പിനേയും അംഗീകാരത്തേയും ദളിത്തീഴവമുസ്ലിംക്രൈസ്തവാദിവാസി ദുർബ്ബലവിഭാഗ ഐക്യ ശാക്തീകരണത്തേയും തകർക്കാനുള്ള ദുഷ്ഠശക്തികളുടെ കുടിലകുതന്ത്രങ്ങളെ ബുദ്ധിയുടെ ക്ഷമയോടെ അതിജയിക്കുക.ജനകേരളയാത്രയെ അപകീർത്തിപ്പെടുത്താനുള്ള ഇത്തരം നിക്ര് ഷ്ഠതകൾ ക്ഷമകൊണ്ടു തകർക്കുക.
  നാം സാധാരണക്കാരേയും പാവപ്പേട്ടരേയും ഭിന്നിപ്പിച്ച് പരസ്പരം ഏറ്റുമുട്ടിച്ചു കാലാകാലം കലാപകാരികളെന്നു മുദ്രകുത്താനും തീവ്രഭീകരമുദ്ര ചാർത്തി ഒറ്റപ്പെടുത്തി ദുർബ്ബലാവസ്ഥയിൽ തളച്ചിടാനുമുള്ള,ദുഷ്ഠമുതലാളിത്തക്കങ്കാണികളായ ഉന്നത ആർ എസ് എസ് മേലാള നേതാക്കളുടെ ചെന്നായ്കുടിലകുതന്ത്രമാണിത്.
  സാധാരണക്കാരും പാവപ്പെട്ടവരുമായ തിരിച്ചറിവില്ലാത്ത ആദിവാസിദളിതീഴവ ദുർബ്ബലവിഭാഗങ്ങളിലെ നിഷ്കളങ്കസഹോദരങ്ങളെ പഴയ നാടുവാഴി ത്താധികാരോൽപ്പന്നങ്ങൾ മെനഞ്ഞ വ്യാജ ചരിത്രങ്ങളും ഇല്ലാക്കഥകളും പറഞ്ഞു പരത്തി തെറ്റിദ്ധരിപ്പിച്ചും വ്യാമോഹങ്ങളിലകപ്പെടുത്തിയും പലർക്കും പലപ്പോഴും മദ്യവും മദിരാക്ഷിയും വിളമ്പിയും ലഹരിയിലും അസാന്മാർഗ്ഗികതകളിലും കുടുക്കി ഉന്മത്തതയിലും ഭ്രാന്താവസ്ഥയിലും അകപ്പെടുത്തി വേണ്ടപ്പെട്ടവർക്കൊക്കെ ചില ലൊട്ടുലൊടുക്കു സാമ്പത്തികവും സൌകര്യങ്ങളും കൊടുത്ത് ബലിയാടുകളാക്കി വർഗ്ഗീയാന്ധതാ വിഷബാധയേല്പിച്ച് പരസ്പരവൈരവും കൊല്ലുംകൊലയും ഭീകരസ്ഫോടനങ്ങളും നടത്തിച്ചു സാധാരണക്കാരും പാവപ്പെട്ടവരുമായ നമ്മെ പരസ്പരം ശത്രുക്കളാക്കി തകർക്കാനുള്ള ആർ എസ് എസ് മേലാളരുടെ കുടിലകുതന്ത്രങ്ങൾ അവരെ ബോദ്ധ്യപ്പെടുത്തുക.
  രാത്രിയിലും മറ്റും പോസ്റ്റർ ഒട്ടിക്കാനെല്ലാം പോകുമ്പോൾ ഒറ്റപ്പെട്ട രണ്ടും മൂന്നും ആളുകൾ മാത്രം ഒരിടത്തും പോകാതെ പരമാവധി സഹോദരർ ഒരുമിച്ചായിരിക്കുന്നത് ഇത്തരം ആക്രമണകാരികൾ നമ്മെ ഉപദ്രവിക്കാതെ മാറിപ്പോകാൻ സഹായിക്കും.ഇത്തരം സന്ദർഭങ്ങളിൽ നല്ല ടോർച്ചും മറ്റ് വെളിച്ച സൌകര്യങ്ങളും ഒപ്പം തന്നെ കഴിയുന്നതും ഒരു വീഡിയൊ ക്യാമറയെങ്കിലും കൂടെ കരുതുക.ഇതെല്ലാമായിട്ടും അവർ ഉപദ്രവിക്കുകയാണേൽ വെളിച്ചത്തിൽഎല്ലാം വീഡിയോവിൽ പകർത്തി നിയമപരമായ അനന്തരഫലങ്ങൾ കൂടി അവരെ ബോദ്ധ്യപ്പെടുത്തുക.അവരെ സ്നേഹിക്കുന്നമാതാപിതാക്കളുമായി സംസാരിക്കുക.എല്ലാ നിലക്കും പരമാവധി അവരെ അവരകപ്പെട്ടിരിക്കുന്ന തെറ്റിദ്ധരിപ്പിന്റെ പകയിൽനിന്നും അകൽച്ചയിൽനിന്നും അതിലേറെ ആർ എസ് എസ് മേലാളനേതാക്കളുടെ ചെകുത്താൻ കെണിയിൽനിന്നും മോചിപ്പിക്കുക.എസ് ഡി പി ഐ യിലൂടെ അവരെ ബഹുമാന്യരാക്കുക.ഇതിനായിരിക്കട്ടെ നാം മുൻ തൂക്കം കൊടുക്കേണ്ടത്.
  ആർ എസ് എസ് മേലാളനേതാക്കൾ ആദിവാസിദളിതീഴവ ദുർബ്ബലവിഭാഗങ്ങളിലെ നിഷ്കളങ്കസഹോദരങ്ങളെ ഉപയോഗിച്ച് അന്യമതസ്തരെ ആദ്യം തകർക്കുന്നു .പിന്നീടു ജാതികളായി ഇവരെ പരസ്പരം ഏറ്റുമുട്ടിച്ച് ദുർബ്ബലാവസ്ഥയിൽ തളച്ച് പിന്നീടു ബാക്കിയാവുന്ന സർവ്വ ജാതിമതങ്ങളിലും പെട്ട പ്രതികരണശേഷിയോ ഒരുമയോ കഴിവോ ഇല്ലാത്ത ദൂബ്ബലരെഅടിമകളാക്കി ചൂഷണം ചെയ്യാനുള്ള ആർ എസ് എസ് മേലാളനേതാക്കളുടെ ചെകുത്താൻബുദ്ധി തിരിച്ചറിയാൻ അവരെ പ്രാപ്തരാക്കുക.

  അർ എസ് എസ് പ്രവർത്തകരിൽ തൊണ്ണൂറ്റൊമ്പതു ശതമാനവും തിരിച്ചറിവില്ലാത്ത ബലിയാടുകൾ മാത്രമാണ്.അവരെ സത്യസന്ധമയി കാര്യങ്ങൾ പരഞ്ഞു ബോദ്ധ്യപ്പെടുത്തുകയാണ് നേർവഴി.കാരണം അവർ നമ്മുടെ ചോരയും വർഗ്ഗവുമാണ്.മൂന്നോനാലോ തലമുറക്കപ്പുറം വരെ അവരുടേയും നമ്മുടേയും മാതാപിതാക്കൾ ഒന്നുതന്നെയായിരുന്നു,ഒരേ കുടുംബത്തിലും കൂട്ടത്തിലും ഒന്നിച്ചൊരുമിച്ചുകഴിഞ്ഞവർ.അതുകൊണ്ടുതന്നെ,തിരിച്ചറിവില്ലാതെ വഴിതെറ്റിയ നമ്മുടെ രക്തങ്ങളെ നമുക്കു അർ എസ് എസ് ഭിന്നതാ വൈറസ് വിഷബാധയിൽ നിന്നു മോചിപ്പിക്കേണ്ടതു നമ്മുടെ ബാദ്ധ്യതയും രാജ്യത്തോടു ചെയ്യേണ്ട ഉത്തരവാദിത്ത്വവുമാണ്.ഇല്ലെങ്കിൽ,അല്പകാലത്തിനകം ഇതൊരടിമത്തരാജ്യമാകും.ഇന്നത്തെ ആർ എസ് എസ് അണികളിലെ തൊണ്ണൂറ്റൊമ്പതു ശതമാനത്തിലേറെ വരുന്നവരുടെ മക്കളടക്കം സാധാരണക്കാരും പാവപ്പെട്ടവരുമായ നാം അടിമകളും.
  അതുകൊണ്ട് നമ്മെ ഉപദ്രവിക്കുന്ന ആർ എസ് എസ് അണികളുടെ രക്ഷിതാക്കളുമായി സംസാരിക്കുക,തിരിച്ചറിവു നേടാൻ സഹായിക്കുക.നന്മയുള്ള ക്ഷമയിലാണ് വിജയനിക്ഷേപങ്ങൾ ദൈവം ഒരുക്കിയിരിക്കുന്നത്.ദൈവം നമ്മേ അനുഗ്രഹിക്കട്ടേ!!!!

  ReplyDelete