Wednesday, April 7, 2010

എസ്.ഡി.പി.ഐ മുന്നോട്ട് വയ്ക്കുന്നത് സോഷ്യലിസം: മഹബൂബ് ആവാദ് ശരീഫ്


കല്‍പ്പറ്റ: എസ്.ഡി.പി.ഐ ജനങ്ങള്‍ക്ക് മുമ്പില്‍ വയ്ക്കുന്നത് യഥാര്‍ഥ സോഷ്യലിസത്തിന്റെ മാതൃകയെന്ന് പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി അംഗം മഹബൂബ് ആവാദ് ശരീഫ്. ജനകരേളയാത്രയുടെ വയനാട് ജില്ലാ സമാപന സമ്മേളനം കല്‍പ്പറ്റയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 63 വര്‍ഷം കഴിഞ്ഞെങ്കിലും 85 ശതമാനം വരുന്ന പിന്നാക്കക്കാരും അധികാര പരിധിക്ക് പുറത്താണ്. സ്വാതന്ത്ര്യത്തിന് മുമ്പ് ബ്രിട്ടീഷുകാരാണ് ഇന്ത്യയുടെ ശത്രുവെങ്കില്‍ ഇന്നത് കുത്തകകളാണ്. കോണ്‍ഗ്രസിലും ഇതര പാര്‍ട്ടികളിലും നടക്കുന്നത് കുടുംബാധിപത്യമാണ്. ഇവര്‍ സോഷ്യലിസം നടപ്പാക്കുന്നില്ല. ഇതാണ് ദലിതുകള്‍ക്കും മറ്റും പിന്നാക്കകാര്‍ക്കും അധികാരത്തിലെത്താന്‍ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ഥ സോഷ്യലിസത്തിന്റെ മാതൃകയാണ് എസ്.ഡി.പി.ഐ മുന്നോട്ടുവെക്കുന്നത്. ദലിതുകള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും തുല്യ സ്ഥാനമാണ് ഈ പാര്‍ട്ടിയിലുള്ളത്. അനധിവിദൂരമല്ലാത്ത ഭാവിയില്‍ അധികാരങ്ങളും ഇവരെ തേടിയെത്തും. വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അബ്ദുല്‍ മജീദ് മൗലവി അധ്യക്ഷത വഹിച്ചു. മൂവാറ്റുപഴ അശറഫ് മൗലവി മുഖ്യപ്രഭാഷണം നടത്തി. പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി കെ നൗഷാദ്, അപ്പാട് ഭൂസമര സമിതി നേതാവ് രാധാകൃഷണന്‍, എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി പി ആര്‍ കൃഷ്ണന്‍കുട്ടി, കെ എ അയൂബ്, ജാഥാ ക്യാപ്റ്റന്‍ മനോജ്കുമാര്‍ സംസാരിച്ചു.

No comments:

Post a Comment