Sunday, April 18, 2010

മുസ്്‌ലിം രാഷ്ട്രീയത്തെ പ്രതിനിധീകരിക്കാന്‍ ലീഗിനവകാശമില്ല: എസ്.ഡി.പി.ഐ

മണ്ണഞ്ചേരി (ആലപ്പുഴ): ഇന്‍ന്ത്യന്‍ മുസ്്‌ലിംകളുടെ രാഷ്ട്രീയപ്രാതിനിധ്യം ആവകാശപ്പെടാന്‍ ലീഗിന് യോഗ്യതയില്ലെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി മുവാറ്റുപുഴ അഷറഫ് മൗലവി. കോഴിയുടെ സംരക്ഷണം കുറുക്കനെ ഏല്‍പ്പിക്കുന്നതിന് തുല്യമാണിത്.
രാജ്യവ്യാപകമായി ന്യൂനപക്ഷങ്ങളെ സവര്‍ണര്‍ക്ക് തീറെഴുതിക്കൊടുത്ത പാപത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ ലീഗിനാവില്ല. ആള്‍ദൈവവും സംഘപരിവാര്‍ സഹയാത്രികനുമായ ശ്രീശ്രീ രവിശങ്കറുമായി കെട്ടിപ്പിടിച്ചു നടക്കുന്ന ലീഗിന്റെ നേതാവായ മുനീറിനും സംഘത്തിനും മുസ്്‌ലിം-ദലിത് സമൂഹത്തിന്റെ ഉത്തരവാദിത്വമേറ്റെടുക്കാന്‍ യാതൊരു അര്‍ഹതയുമില്ല.
ബാബരി മസ്ജിദ്, ഭഗല്‍പൂര്‍ തുടങ്ങിയ വിഷയങ്ങളില്‍ ലീഗിന്റെ ദേശീയ നേത്യത്വം ശക്തമായി രംഗത്തെത്തിയെങ്കിലും കേരളനേത്യത്വം ഈ നീക്കം അട്ടിമറിച്ചു. ഒരു കാലഘട്ടത്തില്‍ ലീഗിന് ശക്തമായ വേരോട്ടമുണ്ടായിരുന്ന മലബാറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മസ്്‌ലിം ദലിത് ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടത്ര പ്രാധിനിത്യം നല്‍കാന്‍ ലീഗിനായില്ല. ബീമാപള്ളിയില്‍ ആറു മുസ്ലിം സഹോദരങ്ങള്‍ പോലീസിന്റെ വെടിയേറ്റു മരിച്ച സംഭവത്തില്‍ ലീഗ് സ്വീകരിച്ച നിലപാട് ദു:ഖകരമാണ്. കാസര്‍ഗോഡ് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിട്ടും ലീഗിന്റെ പെരുമാറ്റം ദുരൂഹമായിരുന്നു. മുസ്്‌ലിം സമൂഹം സ്വന്തം ജീവനേക്കാള്‍ കൂടുതല്‍ സ്‌നേഹിക്കുന്ന പ്രവാചകനെ നിന്ദിച്ച തൊടപുഴ ന്യൂമാന്‍ കോളേജിലെ ചോദ്യപേപ്പര്‍ വിവാദത്തില്‍ പ്രതിഷേധിച്ച മുസ്്‌ലിം പണ്ഡിതരേയും വിശ്വാസികളേയും മത തീവ്രവാദികളാക്കി സംഘപരിവാറിന്റെ പ്രശംസ വാങ്ങാനാണ് ലീഗ് ശ്രമിച്ചത്.
ആലപ്പുഴയിലെ മണ്ണഞ്ചേരിയില്‍ എസ്.ഡി.പി.ഐ സംസ്ഥാന കമ്മറ്റി നടത്തുന്ന ജനകേരളയാത്രയ്ക്ക് നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ജാഥാ ക്യാപ്റ്റന്‍ മനോജ് കുമാര്‍, തുളസീധരന്‍ പള്ളിക്കല്‍, പി.കെ രാധ, പി.കെ ഗോപിനാഥ് തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.


3 comments:

 1. ഇപ്പോഴെന്കിലും നിന്ഗള്ക്കിത് പറയാനായല്ലോ!മബ്റൂക്ക്

  ReplyDelete
 2. njangal leegukaru ithrayokkea pattooo...... njangal samuthayathinte vote mathram mathi,,,,,,
  pinne palli polichalum njngalea partikkaranea vedivechu konnalum njangalku ippo prashnalla.... election varumbo njangalathu otinu vendi prashnakum,,,,,,,

  pinne njangal samudhayathinu veni onnumcheythilla ennu parayaruthu....
  SHAJI K vayanadine pole vrthiketta oru rss preamiye njangalu sambavana cheythillea......

  M K MUNEEEEEER ne pploe alldhavathe kettippidichu sanga parivarine sugipikkanu njangal alukalea undakiyillea........ ithrayokkea njangalku patto.......

  ReplyDelete
 3. Dr. M.K. Muneer got a good getout from one neighbour House from Kannur near to his wife house(near to Malayala Manoram Office). This Muneer is a big cheater of all time to the Muslim community. He bought some share from that house for the very worst channel(India Vision). The house owner didnt open their door for him. They talked with him through window. How this Muneer born to the great personality of C.H Muhammed Koya? This cheater is making bad name to his great Father.
  And another great youth leader K.M. Shaji, He got some question from Al-kharj, Riyadh for the sunami fund. He can't answer for that question. He is getting some money from Intelligence Bureau for cheating Muslims unity. Anyhow, both are cursed from Muslim Community. They have time to repent. They need to repent it.If they didnt repent for their worst political cheating and crime, their life will be terrible, sure, no dobut. We can see their life. I am still monitoring both of their functions attending during the last 3 years. InshaAllah, I will try to monitor those 2 guys.

  ReplyDelete