പഴയങ്ങാടി: പൊള്ളുന്ന വര്‍ത്തമാനത്തിന്റെ ആസുരതയ്‌ക്കെതിരേയുള്ള ചോദ്യചിഹ്നമാവുകയാണ് എസ്.ഡി.പി.ഐ ജനകേരള യാത്രയിലുടനീളം അവതരിപ്പിക്കുന്ന തെരുവുനാടകമായ ഭാരത് കഫെ. വയനാട് ആദിമ കലാസംഘമാണ് നാടകം തെരുവിലെത്തിക്കുന്നത്. വര്‍ക്കല കൊലപാതകത്തെ തുടര്‍ന്ന് ദലിതര്‍ക്കെതിരേയുള്ള ഭരണകൂടത്തിന്റെ പീഢനം, മുത്തങ്ങ, ചെങ്ങറ ഭൂസമരങ്ങള്‍, മലേഗാവ് സ്‌ഫോടനം, കളമശ്ശേരി ബസ് കത്തിക്കല്‍, വേള്‍ഡ് ട്രേഡ് സെന്റര്‍ സംഭവം തുടങ്ങി ദേശീയവും അന്തര്‍ദേശീയവുമായ വിഷയങ്ങള്‍ നാടകത്തില്‍ ഇതിവൃത്തമാവുന്നു. 30 മിനുട്ട് മാത്രമാണ് അവതരണ െൈദര്‍ഘ്യമെങ്കിലും കാമ്പുള്ള വിഷയവും കരുത്തുറ്റ അവതരണവും പൊതുജന മധ്യത്തില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നതില്‍ നാടകം വിജയിച്ചു. ജനകേരള യാത്രയുടെ സ്വീകരണ കേന്ദ്രങ്ങളിലെല്ലാം ഭാരത് കഫേയ്ക്ക് ഊഷ്മള വരവേല്‍പ്പും നിറഞ്ഞ കൈയടിയുമാണ് ലഭിക്കുന്നത്. എന്‍ എം സിദ്ദീഖിന്റേതാണ് രചന. ഉണ്ണി പൂണിത്തറയാണ് സംവിധായകന്‍. കണ്ണൂര്‍ ജില്ലയിലെ സ്വീകരണ കേന്ദ്രമായ പയ്യന്നൂര്‍, പഴയങ്ങാടി, തളിപ്പറമ്പ്, പുതിയതെരു, കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണര്‍ എന്നിവിടങ്ങളില്‍ ഇന്നലെ ഭാരത് കഫെ അരങ്ങേറി.
No comments:
Post a Comment