Friday, April 2, 2010

ജനകേരള യാത്ര പ്രചാരണവും ഓഫിസ് ഉദ്ഘാടനവും

പേരാമ്പ്ര: എസ്.ഡി.പി.ഐ ജനകേരള യാത്രയുടെ പ്രചാരണാര്‍ത്ഥം പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വാഹന പ്രചാരണ ജാഥ നടത്തി. സമാപന പൊതുയോഗവും എടവരാട് ബ്രാഞ്ച് കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും എടവരാട് ചേനായില്‍ ജില്ലാ പ്രസിഡന്റും തേജസ് റസിഡന്റ് എഡിറ്ററുമായ പി അഹമ്മദ് ശരീഫ് നിര്‍വ്വഹിച്ചു. ആദിവാസി ദലിത്-മുസ്്‌ലിം പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണമാണ് എസ്.ഡി.പി.ഐ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.  ബ്രാഞ്ച് പ്രസിഡന്റ് ടി കെ കുഞ്ഞമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഷാനവാസ് പന്തളം, മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ അസീസ് പയ്യോളി, ജാഥാ ക്യാപ്റ്റന്‍ മണ്ഡലം സെക്രട്ടറി അസീസ് കടിയങ്ങാട്, ബ്രാഞ്ച് ഖജാഞ്ചി എന്‍ പി കുഞ്ഞമ്മത്, സെക്രട്ടറി എസ് പി ജെയ്‌സല്‍ സംസാരിച്ചു.

ഫോട്ടോ: എസ്്്.ഡി.പി.ഐ എടവരാട് ബ്രാഞ്ച്് കമ്മിറ്റി ഓഫിസ്് ഉദ്്്ഘാടനം ജില്ലാ പ്രസിഡന്റും തേജസ്് റസിഡന്റ്്് എഡിറ്ററുമായ പി അഹമ്മദ്് ശരീഫ്്് നിര്‍വ്വഹിക്കുന്നു

No comments:

Post a Comment