Saturday, April 3, 2010

ജനകേരള യാത്ര കണ്ണൂരില്‍

കണ്ണൂര്‍:  എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ജനകേരള യാത്ര കണ്ണൂര്‍ ജില്ലയില്‍ പ്രവേശിച്ചു. ഉച്ചയ്ക്ക് 2.30ഓടെ ജില്ലാ അതിര്‍ത്തിയില്‍ എത്തിയ ജാഥയെ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ സ്വീകരിച്ചു. തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വൈകീട്ട് മൂന്നിന് പയ്യന്നൂരില്‍ പ്രഥമ വരവേല്‍പ്പ്് നല്‍കി.
4.15ന് പഴയങ്ങാടി, 5.30ന് തളിപ്പറമ്പ്, ഏഴിന് പുതിയതെരു എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം രാത്രി എട്ടോടെ കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ ജില്ലയിലെ ആദ്യദിനത്തെ പര്യടനം സമാപിക്കും. ദേശീയ ജനറല്‍ സെക്രട്ടറി മൊയ്തീന്‍കുട്ടി ഫൈസി മുഖ്യപ്രഭാഷണം നടത്തും. നാളെ രാവിലെ ഒമ്പതിന് ശ്രീകണ്ഠപുരത്തുനിന്ന് രണ്ടാം പര്യടനം ആരംഭിക്കും. 12ന് ഇരിട്ടി, വൈകീട്ട് മൂന്നിന് മട്ടന്നൂര്‍, നാലിന് കൂത്തുപറമ്പ്, അഞ്ചിന് പാനൂര്‍, ഏഴിന് എടക്കാട് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം രാത്രി എട്ടിന് തലശ്ശേരിയില്‍ സമാപിക്കും. സമാപന സമ്മേളനം എസ്.ഡി.പി.ഐ രാജസ്ഥാന്‍ സംസ്ഥാന പ്രസിഡന്റ് മന്‍സൂറലി ഖാന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ് കുമാര്‍, സംസ്ഥാന സെക്രട്ടറി മൂവാറ്റുപുഴ അശ്‌റഫ് മൗലവി തുടങ്ങിയവര്‍ സംബന്ധിക്കും.
ഇന്ന്്് രാവിലെ  തൃക്കരിപ്പൂര്‍ ബസ്്്‌സ്്്റ്റാന്റില്‍ ജാഥാ വൈസ്്് ക്യാപ്്്റ്റന്‍ മൂവാറ്റുപുഴ അഷ്്്‌റഫ്് മൗലവി മുഖ്യപ്രഭാഷണം നടത്തി.ആദിമ കലാസംഘം വയനാടിന്റെ 'ഭാരത്് കഫെ' എന്ന തെരുവ് നാടകം അരങ്ങേറി.

2 comments:

  1. സായിപ്പിന്‍റെ കയ്യില്‍ നിന്നും നാം സ്വാതന്ത്ര്യം പിടിച്ച് വാങ്ങിയിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടു.സ്വാതന്ത്ര്യം നീതി സുരക്ഷ എന്ന ഒരോ ഇന്ത്യന്‍ പൗരന്‍റേയും പ്രാഥമികാവകാശങ്ങള്‍ പോലും ഇന്നും കടലാസില്‍ മാത്രമാണ്.ആഗസ്റ്റ് പതിനഞ്ചിനു നാം മധുരം വിതരണം ചെയ്യുന്നതറിയാതെ പാരതന്ത്ര്യത്തിന്‍റെ കയ്പ്പ് നീരു കുടിച്ച് മടുത്ത ഒരു ജനവിഭാഗം മാവോവാദം പോലുള്ളവയില്‍ ആകൃഷ്ടരായി രാജ്യത്തിന്‍റെ നില നില്‍പ്പിനു തന്നെ ഭീഷണിയായി വളര്‍ന്ന് കൊണ്ടിരിക്കുന്നു.

    ഇന്ത്യയിലൊട്ടാകെ 20 സംസ്ഥാനങ്ങളിലായി 220 ജില്ലകളില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം സജീവമാണ്. ഝാര്ഖണ്ഡ്,ബിഹാര്‍, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒറീസ എന്നീ സംസ്ഥാനങ്ങളില്‍ ഇവര്‍ക്ക് നല്ല വേരോട്ടമുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

    സ്വാതന്ത്ര്യം ഇന്നും കിട്ടാക്കനിയായ ഒരു വിഭാഗം ഇങ്ങനെ വിഘടനവാദത്തിലേക്ക് തിരിയുമ്പോള്‍, ഇത്തരം ജനവിഭാഗങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിനുള്ള ക്രിയാത്മകമായ നടപടികള്‍ രാജ്യം പ്രതീക്ഷിക്കുന്ന ഈ സമയത്ത് അംബാനിമാരുടെ അരമനയിലെ പ്രശ്നങ്ങള്‍ക്കായി പാര്‍ലിമന്‍റിന്‍റെ വിലപ്പെട്ട സമയം നീക്കി വെക്കുന്നു ഭരണകൂടം.അംബാനിയുടെ വീട്ടിലെ കോഴിക്കറിക്ക് ഉപ്പ് കൂടിയോ എന്നുള്ളതല്ലെടോ ഇന്ത്യ നേരിടുന്ന പ്രശ്നം എന്നു വിളിച്ച് പറയാന്‍ ഒരു കുട്ടി പോലുമില്ല.

    ജനാധിപത്യത്തിന്‍റെ ശ്രീകോവില്‍ ക്രിമിനലുകളുടെ ശ്രീകോവിലായി മാറിക്കൊണ്ടിരിക്കുന്നു.മെംബര്‍ ഓഫ് പാര്‍ലിമെന്‍റ് എന്നത് മെംബര്‍ ഓഫ് പ്രിസണ്‍ എന്ന് മാറ്റിയെഴുതേണ്ട അവസ്ഥയാണിന്ന്.

    മറുവശത്ത് ഇസ്രായേലും അമേരിക്കയുമായുമായുള്ള നമ്മുടെ മൊഹബ്ബത്ത് കത്ത് കൈമാറ്റത്തില് നിന്നും മാറി മതിലു ചാട്ടത്തിലും ഇപ്പോള്‍ കിടപ്പറ പങ്കിടുന്നതില്‍‍ വരെ എത്തിയിരിക്കുന്നു.ഇന്ത്യയി വര്‍ദ്ധിച്ച് വരുന്ന സ്ഫോടനങ്ങളില്‍ ഇവരുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്നുള്ള മനുഷ്യാവകാശപ്രവര്‍ത്തകരുടെ ആശങ്കകളും ഇതോട് കൂട്ടി വായിക്കുക.ഒപ്പം ജുഡീഷ്യറീയേയും നാട്ടിലെ നിയമ സം‌വിധാനങ്ങളേയും നോക്ക് കുത്തിയാക്കിക്കൊണ്ട് ഹിന്ദുത്വ ഭീകരത അരങ്ങ് തകര്‍ക്കുന്നതും നമുക്ക് കാണാം.മുസ്ലിം ദളിത് ചോരയില് മുങ്ങിയ പാര്‍ട്ടി പതാകകളുമായി ആരാലും ചോദ്യം ചെയ്യപ്പെടാനില്ലാതെ കുതിച്ച് മതിച്ച് നടക്കുകയാണ് ഭരകൂട,ഫാസിസ്റ്റ് വൈതാളികര്‍.

    അതെ, ഒരു പുതിയ സൂര്യോദയത്തിന് കാതോര്‍ക്കുക തന്നെയാണ് നമ്മുടെ നാട്.'ചക്കരക്കുടത്തില്‍ കയ്യിട്ടാല്‍ ആരും നക്കും' എന്ന നാട്ടിലെ പഴമൊഴിക്ക് എസ്.ഡി.പി.ഐ ഒരപവാദമാകുമെന്ന് പ്രതീക്ഷിക്കട്ടെ.ഇന്ത്യന്‍ ജനതയുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാനും കോര്‍പ്പറേറ്റ് ഭീകരന്മാരുടെ മാസപ്പടി പറ്റാതെ രാജ്യത്തെ പാവപ്പെട്ടവന്‍റെ പ്രശ്നങ്ങള്‍ക്കൊപ്പം നില നില്‍ക്കാനും എസ്.ഡി.പി.ഐ ക്ക് കഴിയട്ടെ.

    ഈ പുതിയ യാത്രാ സംഘത്തിന് ഒരായിരം ആശസകള്‍...

    ReplyDelete
  2. സ്വാഗതം സ്വാഗതം ...
    രക്ത സാക്ഷികളുടെ നാട്ടിലേക്ക് സ്വാഗതം

    ReplyDelete