എട്ടു മാസം മുമ്പ് പിറവിയെടുത്ത ഒരു രാഷ്ട്രീയപ്രസ്ഥാനം സ്വാഭാവികമായി നേരിടുന്ന പരിമിതികളെ അദ്ഭുതാവഹമായി എസ്.ഡി.പി.ഐ മറികടന്നുവെന്നതാണ് ആറു ദിവസം പിന്നിട്ട യാത്രയുടെ ഏറ്റവും ശ്രദ്ധേയ മാനം. കാസര്‍കോഡ്, കണ്ണൂര്‍, വയനാട് ജില്ലകളിലെ പരമ്പരാഗത രാഷ്ട്രീയ ചുറ്റുവട്ടങ്ങളില്‍ യാത്ര അക്ഷരാര്‍ഥത്തില്‍ ജനകീയമായതും ശ്രദ്ധേയമായി.
ആറടി മണ്ണു പോലും സ്വന്തമായില്ലാത്ത കാടിന്റെ മക്കളുടെ നാട്ടിലായിരുന്നു ഇന്നലെ ജനകേരളയാത്രയുടെ പര്യടനം. ആദിവാസി-ദലിത്-പിന്നാക്കവിഭാഗങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളുയര്‍ത്തി വയനാട്ടിലെത്തിയ യാത്രയെ ഹൃദയപൂര്‍വമാണ് ആദിവാസിസമൂഹങ്ങള്‍ ഉള്‍െപ്പടെയുള്ള വയനാടന്‍ ജനത സ്വീകരിച്ചത്. നിരവില്‍പ്പുഴയിലെയും മാനന്തവാടിയിലെയുമൊക്കെ സ്വീകരണകേന്ദ്രങ്ങളില്‍ തുടിയുടെയും ചീനയുടെയും മറ്റും ഗോത്രതാളങ്ങളും ഈണങ്ങളും ഒഴുകിയത് ദലിത്-ആദിവാസി മേഖലയില്‍ എസ്.ഡി.പി.ഐ ആര്‍ജിക്കാനിരിക്കുന്ന സ്വാധീനത്തിന്റെ വിളംബരം കൂടിയായി.
കേരള ദലിത് ഫെഡറേഷന്റെയും ഇന്ത്യന്‍ ദലിത് ഫെഡറേഷന്റെയുമൊക്കെ പ്രവര്‍ത്തകര്‍ വയനാട്ടില്‍ വിവിധ കേന്ദ്രങ്ങളില്‍ എസ്.ഡി.പി.ഐ യാത്രയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് രംഗത്തെത്തി.
അധികാര മുഖ്യധാരയിലുള്ള പാര്‍ട്ടികളേക്കാള്‍ പ്രതീക്ഷയോടെ എസ്.ഡി.പി.ഐ എന്ന പുതിയ പാര്‍ട്ടിയെ പൊതുജനങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നതിനും ജനകേരളയാത്ര സാക്ഷ്യം വഹിക്കുകയാണ്. മൂന്നു ജില്ലകളില്‍ ജനകേരളയാത്ര കടന്നുപോയ കേന്ദ്രങ്ങളില്‍ നിന്നു നിരവധി നിവേദനങ്ങളാണ് എസ്.ഡി.പി.ഐക്ക് പൊതുജനങ്ങളില്‍ നിന്നു ലഭിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരന്തം, കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാല, കണ്ണൂരില്‍ വിവിധ ഭാഗങ്ങളിലെ ശുദ്ധജല ദൗര്‍ലഭ്യം, വയനാട്ടിലെ പരിസ്ഥിതിദുരന്തം, അപ്പാട് ഭൂസമരം തുടങ്ങിയവയാണ് നിവേദനത്തിലെ വിഷയങ്ങള്‍. യാത്രയില്‍ ഉന്നയിക്കുന്ന മുദ്രാവാക്യങ്ങള്‍ക്കൊപ്പം പ്രാദേശികവും സാമൂഹികവുമായ ജനകീയ പ്രശ്‌നങ്ങള്‍കൂടി എസ്.ഡി.പി.ഐ ഏറ്റെടുക്കണമെന്നാണ് പൊതുജനങ്ങളില്‍ നിന്നു ലഭിച്ച നിവേദനങ്ങളുടെ ഉള്ളടക്കം.
കാസര്‍കോഡ് ജില്ലയില്‍ മുന്‍നിര രാഷ്ട്രീയപ്പാര്‍ട്ടികളെ നിഷ്പ്രഭമാക്കിയ സംഘാടക മികവും ജനകീയാടിത്തറയുമാണ് ജനകേരളയാത്ര വിളിച്ചോതിയത്. ജില്ലയിലെ അഞ്ചു കേന്ദ്രങ്ങളിലും യാത്ര കടന്നുപോയ വഴികളിലും പുതിയ രാഷ്ട്രീയ ശാക്തീകരണത്തിന്റെ കാഹളമാണ് മുഴങ്ങിയത്.
കണ്ണൂരില്‍ എസ്.ഡി.പി.ഐ ജനകേരളയാത്രയെ നിസ്സാരമായി കരുതിയ പോലിസിനും രാഷ്ട്രീയക്കാര്‍ക്കുമൊക്കെ നവരാഷ്ട്രീയാരവത്തിനു മുമ്പില്‍ കണ്ണുതുറക്കേണ്ടിവന്നു. ജനകേരളയാത്ര ആളില്ലാതെ കടന്നുപോകുമെന്നു കരുതി കണ്ണടച്ചിരുന്ന പോലിസ് ആദ്യ സ്വീകരണകേന്ദ്രത്തില്‍ തന്നെ വന്‍ ജനപങ്കാളിത്തം കണ്ടതോടെ അമ്പരന്നു. നേതാക്കളെ ബന്ധപ്പെട്ട് യാത്രാറൂട്ടുകള്‍ അറിയാനും പതിവുനടപടിക്രമങ്ങള്‍ ഒരുക്കാനും പോലിസിന് ഒരു പകല്‍ പാടുപെടേണ്ടിയും വന്നു.
കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ കോടിയേരി ബാലകൃഷ്ണന്‍ ഉള്‍െപ്പടെയുള്ള നേതാക്കള്‍ പങ്കെടുത്ത ആദിവാസി ക്ഷേമസമിതി സമ്മേളനത്തിനെത്തിയ പ്രവര്‍ത്തകര്‍ ജനകേരളയാത്രയുടെ സ്വീകരണത്തിലേക്കൊഴുകിയതും കൗതുകമായി. ഇരിട്ടി, മട്ടന്നൂര്‍, ഇരിക്കൂര്‍, പാനൂര്‍, കൂത്തുപറമ്പ് തുടങ്ങിയ കേന്ദ്രങ്ങളില്‍ എസ്.ഡി.പി.ഐ ഉയര്‍ത്തിയ ആവേശം പരമ്പരാഗത രാഷ്ട്രീയകേന്ദ്രങ്ങളിലാണ് പ്രകമ്പനം സൃഷ്ടിച്ചത്.
തിങ്കളാഴ്ച അഴിയൂര്‍ വഴി കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ച ജാഥയ്ക്ക് വടകര, പയ്യോളി, കൊയിലാണ്ടി, ഉള്ള്യേരി, പേരാമ്പ്ര എന്നിവിടങ്ങളില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്. യാത്ര ആയഞ്ചേരിയിലും നാദാപുരത്തും എത്തിയപ്പോഴേക്കും നൂറുകണക്കിന് ഇരുചക്ര-നാല്‍ചക്രവാഹനങ്ങളുടെ അകമ്പടിയോടെ കുറ്റിയാടിയിലേക്കുള്ള യാത്ര വന്‍ ജനപ്രവാഹമായി മാറുകയായിരുന്നു.
എസ്.ഡി.പി.ഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. സാജിദ് സിദ്ദീഖി, സമാജ്‌വാദി പാര്‍ട്ടി രാജ്യസഭാ ചീഫ്‌വിപ്പ് കമാല്‍ അക്തര്‍, എസ്.ഡി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി എ സഈദ്, രാജസ്ഥാന്‍ പ്രസിഡന്റ്, കര്‍ണാടക പ്രസിഡന്റ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുകയുണ്ടായി. എം കെ മനോജ്കുമാറും മൂവാറ്റുപുഴ അശ്‌റഫ് മൗലവിയും നയിക്കുന്ന ജാഥയുടെ ഡയറക്ടര്‍ വി ടി ഇഖ്‌റാമുല്‍ ഹഖാണ്. യൂസുഫ് വയനാട് ജോയിന്റ് ക്യാപ്റ്റനും. സംസ്ഥാന നേതാക്കളായ പി കെ ഗോപിനാഥന്‍, കെ പി രാധ, തുളസീധരന്‍ പള്ളിക്കല്‍ തുടങ്ങിയവരാണ് മുഴുനീള അംഗങ്ങളായി ജാഥയോടൊപ്പമുണ്ടായിരുന്നത്.
ഗതാഗതം സ്തംഭിപ്പിക്കാതെയും ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയുമാണ് ജനകേരളയാത്ര പ്രയാണം തുടരുന്നെതന്നതും എടുത്തുപറയേണ്ടതാണ്. കാസര്‍കോട്ടു നിന്നാരംഭിച്ചതു മുതല്‍ ഇന്നലെ അവസാനത്തെ സ്വീകരണകേന്ദ്രങ്ങളില്‍ വരെ ഗതാഗത തടസ്സം ഒഴിവാക്കാനും മറ്റും സംഘാടകര്‍ നിഷ്‌കര്‍ഷ പുലര്‍ത്തിയത് പൊതുജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റി.
No comments:
Post a Comment