Wednesday, April 7, 2010

എസ്.ഡി.പി.ഐ.യുടെ രംഗപ്രവേശനം രാഷ്ട്രീയ നേതാക്കളുടെ ഉറക്കം കെടുത്തുന്നു: സുബ്രഹ്മണ്യന്‍



എസ്.ഡി.പി.ഐ ജനകേരളയാത്ര വിളംബരറാലി സമാപനസമ്മേളനം ആല്‍ത്തറയില്‍ എസ്.ഡി.പി.ഐ തൃശൂര്‍ ജില്ലാസെക്രട്ടറി സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്യുന്നു.



വടക്കേകാട്: എസ്.ഡി.പി.ഐ.യുടെ രാഷ്ട്രീയ രംഗത്തേക്കുള്ള ചുവടുവയ്പ് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ഉറക്കം കെടുത്തുന്നതായി എസ്.ഡി.പി.ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി സുബ്രഹ്മണ്യന്‍ അഭിപ്രായപ്പെട്ടു. എസ്.ഡി.പി.ഐ ജനകേരളയാത്രയുടെ വിളംബരമറിയിച്ച് ഗുരുവായൂര്‍ നിയോജമകണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഹനപ്രചാരണ ജാഥയുടെ സമാപനത്തോടനുബന്ധിച്ച് ആല്‍ത്തറയില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെയും ദലിതരുടെയും സംരക്ഷകരായി ചമയുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ ഇക്കൂട്ടരെ വഞ്ചിക്കുകയാണ്. ഇതു മനസിലാക്കിയ ന്യൂനപക്ഷങ്ങളും ദലിതരും പാര്‍ട്ടി വിട്ട് എസ്.ഡി.പി.ഐയില്‍ അണി ചേരുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് അശ്‌റഫ് വടക്കൂട്ട് അധ്യക്ഷത വഹിച്ചു. ഷബീര്‍ പട്ടിക്കര, യഹിയ മന്ദലംകുന്ന്, മജീദ് സംസാരിച്ചു.

No comments:

Post a Comment