Friday, April 2, 2010
അവകാശപോരാട്ട കാഹളം മുഴക്കി ജനകേരള യാത്ര
കാസര്‍കോഡ്: രാഷ്ട്രീയ കേരളത്തിനു പുതിയ ദിശാബോധം എഴുതിച്ചേര്‍ത്ത് എസ്.ഡി.പി.ഐ തുടങ്ങിവച്ച മുന്നേറ്റത്തിന്റെ ഭാഗമായുള്ള ജനകേരളയാത്രയ്ക്കു ഭാഷാസാംസ്‌കാരിക സംഗമഭൂമിയില്‍ നിന്ന് ഉജ്വല തുടക്കം. ഇന്നലെ വൈകീട്ട് ഹൊസങ്കടിയിലെ കുഞ്ഞാലിമരയ്ക്കാര്‍ നഗറില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ ആവേശോജ്വലമായ മുദ്രാവാക്യങ്ങള്‍ക്കിടെ നക്ഷത്രാങ്കിത ദ്വിവര്‍ണപതാക സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാറിനു പാര്‍ട്ടിയുടെ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. സാജിദ് ഹുസയ്ന്‍ സിദ്ദീഖി കൈമാറി. ഭൂരഹിതര്‍ക്കു ഭൂമി നല്‍കുക, ദലിത്-ആദിവാസി വേട്ട അവസാനിപ്പിക്കുക, ഭരണഘടനയിലെ സംവരണതത്ത്വം പുനസ്ഥാപിക്കുക, പോലിസിന്റെ ന്യൂനപക്ഷ വിവേചനം അവസാനിപ്പിക്കുക, സേവനമേഖലകളില്‍ നിന്നു സര്‍ക്കാര്‍ പിന്‍വാങ്ങാതിരിക്കുക, ലിബര്‍ഹാന്‍ കമ്മീഷന്‍ റിപോര്‍ട്ടിന്‍മേല്‍ നടപടിയെടുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണു ജാഥ മുന്നോട്ടുവയ്ക്കുന്നത്.കേരളത്തിന്റെ വടക്കന്‍ അതിര്‍ത്തിപ്രദേശത്തു നിന്നാരംഭിച്ച യാത്രയെ അനുഗ്രഹിക്കാന്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള കമാല്‍ അക്തര്‍ എം.പിയും കര്‍ണാടകയില്‍ നിന്നുള്ള നേതാക്കളുമെത്തിയിരുന്നു. സമ്മേളന നഗരിയും ദേശീയപാതയോരവും തിങ്ങിനിറഞ്ഞ ജനക്കൂട്ടം അവഗണിക്കപ്പെട്ട ജനതയുടെ വികാരങ്ങള്‍ ഉള്‍ക്കൊണ്ടായിരുന്നു എത്തിയത്.അവകാശ പോരാട്ടങ്ങളില്‍ അണി ചേരാനുള്ള ജനാധിപത്യവിശ്വാസികളുടെ അഭിനിവേത്തിന്റെ നിദര്‍ശനമായി മാറി ദലിത് പിന്നാക്ക ഭാരവാഹികളെയും മറ്റുംകൊണ്ട് സമൃദ്ധമായ വേദി. അവഗണിക്കപ്പെട്ട ആദിമവര്‍ഗത്തിന്റെയും മറ്റു പിന്നാക്കവിഭാഗങ്ങളുടെയും കണ്ണീരും യാതനയും സ്വന്തം വേദനകളായി ഏറ്റെടുത്തുകൊണ്ടുള്ള സമരത്തിനു സാക്ഷ്യംവഹിക്കാന്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള ബഹുജനങ്ങള്‍ വഴിയിലുടനീളം കാത്തിരുന്നതും ശ്രദ്ധേയമായി.
Subscribe to:
Post Comments (Atom)
No comments:
Post a Comment