രാവിലെ ഐക്കരപ്പടിയില്‍ കാത്തുനിന്ന ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് യാത്രയെ പോരാട്ടചരിത്രമുറങ്ങുന്ന മാപ്പിള മണ്ണിലേക്ക് യാത്രയെ സ്വീകരിച്ചാനയിച്ചത്.
ബ്രിട്ടീഷ് ആധിപത്യത്തിനെതിരേ സന്ധിയില്ലാ സമരം ചെയ്‌ത് വീരചരിതം കുറിച്ച കുഞ്ഞഹമ്മദ് ഹാജിയുടെയും സയ്യദലവി പൂക്കോയ തങ്ങളുടെയും ഖുത്തുബുസ്സമാന്‍ മമ്പുറം തങ്ങളുടെയും വെളിയംകോട് ഉമര്‍ ഖാളിയുടെയും ലവക്കുട്ടിയുടെയും അപ്പന്‍ കുരിക്കളിന്റെയും മമ്പ്രശ്ശേരി തങ്ങളുടെയും പോരാട്ട സ്‌മരണകള്‍ ഉറങ്ങുന മണ്ണില്‍ പോലും സാമ്രാജ്യത്വത്തിനു വിധേയപ്പെടുകയും ജനങ്ങളെ വോട്ടുകുത്തികള്‍ മാത്രമാക്കി മാറ്റുകയും ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടികളും നേതാക്കളുമാണ് പ്രവര്‍ത്തിക്കുന്നത്. ഇവരില്‍ നിന്നുള്ള മോചനം വൈകാതെ സാധ്യമാവുമെന്ന വിപ്ലവനാമ്പുകള്‍ ജനഹൃദയങ്ങളില്‍ പാകിയാണ് യാത്ര മുന്നേറുന്നത്. ഭയത്തില്‍ നിന്നു മോചനം വിശപ്പില്‍ നിന്നു മോചനം എന്ന മുദ്രാവാക്യം ഉയര്‍ത്തി ഈ മാസം രണ്ടിന് ഭാഷകളുടെ സംഗമഭൂമിയായ ഹൊസങ്കടിയില്‍ നിന്ന് ആരംഭിച്ച യാത്ര കേവലം ഒരാഴ്‌ച പിന്നിട്ടപ്പോഴേക്കും എസ്.ഡി.പി.ഐ എന്ന നവരാഷ്ട്രീയ പാര്‍ട്ടിയെ നിസാരമായി കണ്ടിരുന്ന മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു ഇതര രാഷ്ട്രീയപാര്‍ട്ടികളിലെ പ്രാദേശിക നേതൃത്വങ്ങളും സജീവ പ്രവര്‍ത്തകരും അംഗത്വം രാജിവച്ചും രാഷ്ട്രീയ പാര്‍ട്ടികളുടെ കപടതകളില്‍ മനംമടുത്ത് മാറിനിന്നവര്‍ എസ്.ഡി.പി.ഐയുടെ സന്ദേശമുള്‍ക്കൊണ്ടും യാത്രാ സ്വീകരണയോഗങ്ങളില്‍ വച്ച് അംഗത്വം സ്വീകരിക്കുന്നതും ദീര്‍ഘനാളായി സമരം ചെയ്‌തിട്ടും പരിഹാരം കാണാത്ത പ്രശ്‌നങ്ങള്‍ എസ്.ഡി.പി.ഐ ഏറ്റെടുത്ത് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിവേദനങ്ങള്‍ കൈമാറുന്നതും പാരമ്പര്യരാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളില്‍ അങ്കലാപ്പ് സൃഷ്ടിക്കുകയാണ്. ദലിത്,മുസ്‌്‌്‌ലിം പിന്നാക്കന്യൂനപക്ഷങ്ങളുടെ ഐക്യപ്പെടല്‍ വരാനിരിക്കുന്ന നല്ലനാളെയുടെ തുടക്കമാണെന്ന് ഇടത്, വലത് രാഷ്ട്രീയ മുന്നണികളില്‍ പ്രത്യാശയര്‍പ്പിച്ച് നിരാശരായ ജനലക്ഷങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. സ്വീകരണകേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്ന ജനക്കൂട്ടം വ്യക്തമാക്കുന്നതും അതാണ്. ജാഥാ ക്യാപ്‌റ്റന്‍ എം കെ മനോജ്‌കുമാര്‍, സംസ്ഥാനസമിതിയംഗങ്ങളായ വി ടി ഇഖ്‌റാമുല്‍ ഹഖ്, കെ മുഹമ്മദി, യഹ്‌്‌യാ തങ്ങള്‍, തുളസീധരന്‍ പള്ളിക്കല്‍ സ്വീകരണകേന്ദ്രങ്ങളില്‍ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ ഗോപിനാഥന്‍ സംബന്ധിച്ചു.
No comments:
Post a Comment