മലപ്പുറം: എസ്.ഡി.പി.ഐ നയിക്കുന്ന ജനകേരള യാത്ര പോരാട്ട ചരിത്രമുറങ്ങുന്ന മലപ്പുറം ജില്ലയിലെ പ്രയാണമാരംഭിച്ചു. ഐക്കരപടിയില്‍ നിന്ന് യാത്രയെ നൂറുകണക്കിന് ഇരുചക്രവാഹനങ്ങള്‍ അണിനിരന്ന റാലി സ്വീകരിച്ചാനയിച്ചു. നക്ഷത്രാങ്കിത രക്തഹരിത വര്‍ണ പതാകയേന്തിയ നൂറുകണക്കിന് പ്രവര്‍ത്തകരാണ് യാത്രാ സംഘത്തെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരിച്ചാനയിക്കുന്നത്. . ജില്ലയിലെ ആദ്യ സ്വീകരണം പുളിക്കലില്‍ ആയിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. തുടര്‍ന്ന് കൊണ്ടോട്ടിയിലും മഞ്ചേരിയിലും ഊഷ്‌മള സ്വീകരണം ഏറ്റുവാങ്ങി. എം കെ മനോജ്‌കുമാര്‍(ജാഥാ ക്യാപ്‌റ്റന്‍), സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ ഗോപിനാഥന്‍, സംസ്ഥാന സമിതിയംഗങ്ങളായ വി ടി ഇഖ്‌റാമുല്‍ ഹഖ്, യഹ്‌്‌യാ തങ്ങള്‍, മുഹമ്മദലി എന്നിവരാണ് യാത്രക്കു ജില്ലയില്‍ നേതൃത്വം നല്‍കുന്നത്. .
സ്വീകരണ കേന്ദ്രങ്ങളിലൂടെ...
No comments:
Post a Comment