Thursday, April 1, 2010

എസ്.ഡി.പി.ഐ ജനകേരള യാത്രയ്ക്ക് നാളെ തുടക്കം

കാസര്‍കോഡ്: ഭാഷാസംഗമഭൂമിയായ ഹൊസങ്കടിയില്‍ നിന്ന് എസ്.ഡി.പി.ഐ നടത്തുന്ന സംസ്ഥാന വാഹനപ്രചാരണ ജാഥയ്ക്ക് നാളെ തുടക്കമാവും. വനിതാ ബില്ലില്‍ ദലിത് മുസ്‌ലിം വനിതകള്‍ക്ക് ഉപസംവരണം ആവശ്യപ്പെട്ടു പാര്‍ലമെന്റില്‍ ശ്രദ്ധാകേന്ദ്രമായ ഉത്തര്‍പ്രദേശ് എം.പി കമാല്‍ അക്തര്‍ യാത്ര ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ് കുമാര്‍, സെക്രട്ടറി മൂവാറ്റുപുഴ അഷ്‌റഫ് മൗലവി എന്നിവര്‍ നയിക്കുന്ന ജാഥ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സാജിദ് ഹുസയ്ന്‍ സിദ്ദീഖി ഫഌഗ് ഓഫ് ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ എം.പിമാരായ ഡോ. ഇഅ്ജാസ് അലി, സാബിര്‍ അലി, സമാജ്‌വാദി ഛത്രസഭ പ്രസിഡന്റ് ഡോ. സഞ്ചൈ ലാട്ടര്‍, എസ്.ഡി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി എ സഈദ്, സംസ്ഥാന പ്രസിഡന്റ് കെ പി മുഹമ്മദ് ശരീഫ്, പി അബ്ദുല്‍ മജീദ് ഫൈസി, എസ്.ഡി.പി.ഐ കര്‍ണാടക പ്രസിഡന്റ് അബ്ദുല്‍ മജീദ് കൊടലിപ്പേട്ട് തുടങ്ങിയവര്‍ സംസാരിക്കും. സംസ്ഥാനത്തെ 137 മണ്ഡലങ്ങളിലെ 227 കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി ജാഥ 24ന് തിരുവനന്തപുരത്തു സമാപിക്കും.

No comments:

Post a Comment