നൂറുകണക്കിന് വാഹനങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ പ്രയാണം തുടരുന്ന ജാഥ ജനഹൃദയങ്ങള്‍ നെഞ്ചേറ്റുകയാണ്. സ്വീകരണ കേന്ദ്രങ്ങളിലൊക്കെ തിങ്ങിക്കൂടുന്ന ജനക്കൂട്ടം അതാണു വ്യക്തമാക്കുന്നത്. ഇടതുവലതു മുന്നണികളില്‍ പ്രത്യാശയര്‍പ്പിച്ച് നിരാശരായ ജനകോടികള്‍ക്ക് വരാനിരിക്കുന്ന നല്ല നാളെയുടെ ശുഭസൂചനകളാണ് എസ്.ഡി.പി.ഐ ജനകേരള യാത്രയിലൂടെ നല്‍കുന്നത്. വിശപ്പില്‍ നിന്നു മോചനം ഭയത്തില്‍ നിന്നു മോചനം എന്ന മുദ്രാവാക്യമുയര്‍ത്തി ഈ മ ാസം രണ്ടിന് കാസര്‍കോഡ് ജില്ലയിലെ ഹൊസങ്കടിയില്‍ നിന്നാരംഭിച്ച ജനകേരള യാത്ര തലസ്ഥാന നഗരിയിലേക്കുള്ള യാത്രമാര്‍ഗത്തിനിടെ കണ്ണൂര്‍, വയനാട് ജില്ലകളില്‍ നല്‍കിയ ഊഷ്‌മള സ്വീകരണങ്ങള്‍ ഇതിനകം ഏറ്റുവാങ്ങി കഴിഞ്ഞു. കോഴിക്കോട് ജില്ലയിലെ രണ്ടാം ദിവസത്തെ പ്രചാരണമാണ് ഇന്നലെ രാമനാട്ടുകരയില്‍ സമാപിച്ചത്. സവര്‍ണഭരണത്തിനു കീഴില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന ദലിത്, മുസ്‌്‌ലിം പിന്നാക്ക ന്യൂനപക്ഷങ്ങളുടേതടക്കം അവകാശങ്ങള്‍ക്കു വേണ്ടി സന്ധിയില്ലാ സമരം പ്രഖ്യാപിച്ചാണ് യാത്ര മുന്നേറുന്നത്. യാത്രയെ സ്വീകരിക്കാന്‍ ഓരോ സ്വീകരണകേന്ദ്രങ്ങളിലും എത്തിച്ചേരുന്ന പ്രവര്‍ത്തകരുടെ മുഖത്ത് നിശ്ചയദാര്‍ഢ്യമാണ് പ്രകടമാവുന്നത്. മുസ്‌്‌ലിം, ദലിത് പിന്നാക്ക ന്യൂനപക്ഷ മുന്നേറ്റത്തിന്റെ ഫലമായി എസ്.ഡി.പി.ഐ അധികാരകസേരകളില്‍ നാളെ ഉപവിഷ്ടരാവുമെന്നാണ് നക്ഷത്രാങ്കിത ഹരിത രക്തവര്‍ണ പതാകകള്‍ കൈയിലേന്തിയ ആ യുവഹൃദയങ്ങള്‍ പറയുന്നത്. സവര്‍ണതമ്പുരാക്കന്‍മാര്‍ക്ക് തടുത്തുനിര്‍ത്താനാവാത്ത വിപ്ലവത്തിന്റെ നാന്ദികുറിച്ചാണ് ജനകേരള യാത്രയെന്ന മഹാപ്രയാണം അടുത്ത സ്വീകരണകേന്ദ്രങ്ങളിലേക്ക് യാത്രയാവുന്നത്
.
It is beyond our expectation,your destination is not so far, go ahead you deserve it!!!
ReplyDeleteSDPI Live in peoples heart.this is the proof of that
ReplyDelete